- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളനെ തേടിയെത്തി വെറുംകൈയോടെ മടങ്ങുമ്പോൾ മൊബൈൽ റിങ് ചെയ്തു; സ്പാനർ പ്രയോഗത്തിന് ശേഷം ചാണകക്കുഴയിൽ വീണിട്ടും ജയേഷ് തടിതപ്പി; മകളുടെ കാമുകനെ കുടുക്കാനുള്ള കുട്ടംപുഴക്കാരന്റെ അതിബുദ്ധിയിൽ പൊലീസുകാർക്ക് പരിക്ക്
കോതമംഗലം: മകളുടെ കാമുകനെ കയ്യോടെ പിടികൂടുന്നതിനുള്ള പിതാവിന്റെ നീക്കം പൊലീസിനു പൊല്ലാപ്പായി. സ്പാനർ പ്രയോഗത്തിൽ തലക്ക് പരിക്കേറ്റ് എ എസ് ഐ ആശുപത്രിയിൽ. കുട്ടംപുഴ പൊലീസ് സ്‌റ്റേഷനിലെ എ എസ് ഐ ശരത്ചന്ദ്രനാണ് പരിക്കേറ്റത്. കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ തലയ്ക്കു പിന്നിൽ മുറിവേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവത്തിന്റെ തുടക്കം. നൂറേക്കർ അട്ടിക്കുളത്തിനു സമീപത്തെ വീട്ടിൽനിന്നും പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച ഫോൺ സന്ദേശം ഇവർ കുട്ടംപുഴ പൊലീസിനു കൈമാറി. ഇതേതുടർന്നാണ് ശരത്ചന്ദ്രനും സിവിൽ പൊലീസ് ഓഫീസർ ബേസിലും സ്ഥലത്തെത്തിയത്. വീടിന്റെ ജനാലക്കു സമീപം ആളുമാറുന്നതു കണ്ടുവെന്നും കള്ളനാണെന്നു സംശയമുണ്ടെന്നുമായിരുന്നു ഗൃഹനാഥൻ പൊലീസിനു കൈമാറിയ വിവരം. തുടർന്ന് പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിട്ടും ആരെയും കണ്ടെത്തിയില്ല. പൊലീസ് സംഘം തിരച്ചിൽ മതിയാക്കി തിരികെ പോകാനിറങ്ങിയപ്പോഴാണ് സമീപത്തെ അങ്കണവാടി കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്നും മൊബൈൽ ഫോൺ റിങ് ചെയ
കോതമംഗലം: മകളുടെ കാമുകനെ കയ്യോടെ പിടികൂടുന്നതിനുള്ള പിതാവിന്റെ നീക്കം പൊലീസിനു പൊല്ലാപ്പായി. സ്പാനർ പ്രയോഗത്തിൽ തലക്ക് പരിക്കേറ്റ് എ എസ് ഐ ആശുപത്രിയിൽ.
കുട്ടംപുഴ പൊലീസ് സ്‌റ്റേഷനിലെ എ എസ് ഐ ശരത്ചന്ദ്രനാണ് പരിക്കേറ്റത്. കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ തലയ്ക്കു പിന്നിൽ മുറിവേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവത്തിന്റെ തുടക്കം. നൂറേക്കർ അട്ടിക്കുളത്തിനു സമീപത്തെ വീട്ടിൽനിന്നും പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച ഫോൺ സന്ദേശം ഇവർ കുട്ടംപുഴ പൊലീസിനു കൈമാറി. ഇതേതുടർന്നാണ് ശരത്ചന്ദ്രനും സിവിൽ പൊലീസ് ഓഫീസർ ബേസിലും സ്ഥലത്തെത്തിയത്.
വീടിന്റെ ജനാലക്കു സമീപം ആളുമാറുന്നതു കണ്ടുവെന്നും കള്ളനാണെന്നു സംശയമുണ്ടെന്നുമായിരുന്നു ഗൃഹനാഥൻ പൊലീസിനു കൈമാറിയ വിവരം. തുടർന്ന് പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിട്ടും ആരെയും കണ്ടെത്തിയില്ല. പൊലീസ് സംഘം തിരച്ചിൽ മതിയാക്കി തിരികെ പോകാനിറങ്ങിയപ്പോഴാണ് സമീപത്തെ അങ്കണവാടി കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്നും മൊബൈൽ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടത്. പൊലീസ് ടോർച്ചടിച്ചപ്പോൾ ആളുമാറുന്നതും കണ്ടു.
ഉടൻ ശരത്ചന്ദ്രൻ ഫോൺ ശബ്ദം കേട്ട ഭാഗത്തെത്തി. ഇവിടെ തിരച്ചിൽ നടത്തുന്നതിനിടെ ഇരുളിൽ മറഞ്ഞിരുന്ന യുവാവ് ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. സ്പാനർ കൊണ്ടുള്ള ആദ്യപ്രയോഗത്തിൽ തന്നെ ശരത് ചന്ദ്രന് നിലതെറ്റി. രണ്ടാമത്തെ ആക്രമണം കൈകൊണ്ടു തടുക്കുന്നതിനിടെ താഴേക്ക് വീണ ശരത് ചന്ദ്രൻ കോണിപ്പടികളിലൂടെ താഴെയെത്തിയപ്പോഴേക്കും യുവാവ് സമീപത്തെ വാഴയിലൂടെ ഊർന്നിറങ്ങി രക്ഷപെടുന്നതിനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിൽ ചാണകക്കുഴിയിലകപ്പെട്ട യുവാവ് പൊലീസിന്റെ കൈയെത്തും ദൂരത്തിൽ നിന്നും ഇരുളിൽ ഓടിമറയുകയായിരുന്നു.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഗതിയുടെ കിടപ്പുവശം വ്യക്തമായത്. രക്ഷപെട്ട യുവാവിന്റെ പേര് ജയേഷ് എന്നാണെന്നും ഇയാൾ വീട്ടിലെ ഇളയ പെൺകുട്ടിയുടെ കാമുകനായിരുന്നുവെന്നുമാണ് പുറത്തായ വിവരം. വീട്ടിലെത്തിയത് ജയേഷാണെന്ന് അറിഞ്ഞുകൊണ്ടുതന്നയാണ് ഗൃഹനാഥൻ തങ്ങളെ വിളിച്ചുവരുത്തിയതെന്നാണ് പൊലീസിന്റെ അനുമാനം. ഇതുസംബന്ധിച്ച് കേസ് ചാർജ്ജ് ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.