- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
{{ശബരിയെ കാണാതായിട്ട് മൂന്ന് ദിവസമായി; ഓട്ടോയില്‍ സ്‌കൂളിലേക്ക് പോയ പ്ലസ് വണ്കാരന് ക്ലാസിലെത്തിയില്ല; കോന്നിയിലെ പെണ്‍കുട്ടികളുടെ തിരോധാനവും ആത്മഹത്യയും നല്‍കുന്ന പാഠം ആരും പഠിക്കുന്നില്ല}}
തിരുവനന്തപുരം: കോന്നിയിലെ പെണ്‍കുട്ടികളെ കാണാതായി പരാതി നല്‍കിയിട്ടും യഥാസമയം പോലീസ് ഒന്നും ചെയ്തില്ല. പോലീസില്‍ ആര്യയുടേയും ആതിരയുടേയും രാജിയുടേയും വീട്ടുകാര്‍ പരാതി നല്‍കിയപ്പോള്‍ പരിഹാസമായിരുന്നു ഫലം. നാല് ദിവസം കഴിഞ്ഞ് ഈ പെണ്‍കുട്ടികളെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിന്നീട് ഗൗരവത്തോടെ പോലീസ് അന്വേഷണം
{{തിരുവനന്തപുരം: കോന്നിയിലെ പെണ്‍കുട്ടികളെ കാണാതായി പരാതി നല്‍കിയിട്ടും യഥാസമയം പോലീസ് ഒന്നും ചെയ്തില്ല. പോലീസില്‍ ആര്യയുടേയും ആതിരയുടേയും രാജിയുടേയും വീട്ടുകാര്‍ പരാതി നല്‍കിയപ്പോള്‍ പരിഹാസമായിരുന്നു ഫലം. നാല് ദിവസം കഴിഞ്ഞ് ഈ പെണ്‍കുട്ടികളെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിന്നീട് ഗൗരവത്തോടെ പോലീസ് അന്വേഷണം നടത്തി. പക്ഷേ ഒരു ഫലവുമില്ല. കോന്നിയിലെ പെണ്‍ക്കുട്ടികള്‍ ട്രെയിനില്‍ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തിട്ടും ഇവരെ കണ്ടെത്താന്‍ കഴിയാത്ത പോലീസിന്റെ അനാസ്ഥയാണ് മരിച്ചവരുടെ ബന്ധുക്കള്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. കേരളത്തിലെ മിക്ക കാണാതാകല്‍ കേസുകളുടേയും അവസ്ഥയാണ് ഇത്.
തിരുവനന്തപുരത്തുകാരന്‍ ശബരിനാഥിനെ കാണാതായിട്ട് ദിവസം മൂന്നായി. മാതാപിതാക്കള്‍ പോലീസില്‍ പരാതിയും നല്‍കി. എന്നാല്‍ കാണാതാകല്‍ കേസിന് സാധാരണ നല്‍കുന്ന ഗൗരവം മാത്രം ശബരിനാഥിന്റെ കാണാതകലിനും പോലീസ് നല്‍കുന്നുള്ളൂ. കുട്ടിയെ കണ്ടെത്താന്‍ ബോധപൂര്‍വ്വം ഒന്നും ചെയ്തില്ലെന്നാണ് പരാതി ഉയരുന്നത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളുകളിലേക്ക് എന്നു പറഞ്ഞാണ് രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. സ്‌കൂളിലെത്തിയുമില്ല. പിന്നീട് വീട്ടിലും വന്നില്ല. സഹപാഠികള്‍ക്കും ശബരീനാഥിനെ കുറിച്ച് യാതൊരു വിവരവുമില്ല. ഈ സാഹചര്യത്തിലാണ് അന്ന് തന്നെ പോലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയത്.
വീട്ടില്‍ നിന്ന് ഓട്ടോയിലാണ് ശബരി സ്‌കൂളിലേക്ക് പോയത്. അതുകൊണ്ട് തന്നെ ഓട്ടോയെ കണ്ടെത്തിയാല്‍ ശബരി എവിടെ ഇറങ്ങി എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കിട്ടും. ഇതിന് പോലും പോലീസിന് കഴിഞ്ഞിട്ടില്ല. സ്വന്തമായി അന്വേഷണം നടത്തേണ്ട സ്ഥിതിയിലാണ് ഈ കുടുംബം. സുഹൃത്തുക്കള്‍ വഴി സോഷ്യല്‍ മീഡിയയയുടെ സഹായത്തോടെ അവര്‍ ശബരിനാഥിനെ കണ്ടെത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇതുവരെയും ഫലം കണ്ടില്ല. ഓട്ടോറിക്ഷക്കാരനെ കണ്ടെത്തുക മാത്രമാണ് പോംവഴി. ഓട്ടോയുടെ നമ്പര്‍ ഇല്ലാത്തതിനാല്‍ ഇതിന് എങ്ങനെ കഴിയുമെന്നതാണ് ചോദ്യം. സ്‌കൂളിലേക്ക് ഓട്ടോയില്‍ പോയതു കൊണ്ട് തന്നെ ശബരിയുടെ കാണാതാകലില്‍ ദുരൂഹത ഏറെയാണ്.
വീട്ടില്‍ മറ്റൊരു പ്രശ്‌നവും ശബരിനാഥന് ഇല്ലായിരുന്നു. സന്തോഷവാനായാണ് സ്‌കൂളിലേക്ക് പോയതും. പട്ടം ആര്യാ സെന്‍ട്രല്‍ സ്‌കൂളിലെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും ശബരിയെ കുറിച്ച് നല്ലതേ പറയാനുളളൂ. എല്ലാം ചോദിച്ചറിഞ്ഞിട്ടും ശാസ്ത്രീയമായ അന്വേഷണത്തിനോ ഒന്നും പോലീസ് ശ്രമിക്കുന്നുമില്ല. ഒരു സുഹത്തിനൊപ്പം ശബരിയുണ്ടെന്നാണ് അവസാനമായി പോലീസ് പറയുന്നത്. അത് വച്ച് കണ്ടെത്താനുള്ള ശ്രമങ്ങള്‍ വീട്ടകാരും ചെയ്യുന്നുണ്ട്. എന്നാല്‍ അതിവേഗതയില്‍ കരുതലോടെ അന്വേഷണം നടക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. സുഹൃത്തിനൊപ്പം ശബരിയുണ്ടെന്ന വിലയിരുത്തലുള്ളതിനാല്‍ ഓട്ടോറിക്ഷയെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും അവസാനിപ്പിച്ചിട്ടുണ്ട്. എത്രയും വേഗം മകനെ കണ്ടെത്താനാകുമെന്ന പോലീസിന്റെ അറിയിപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് ശബരിയുടെ അച്ഛനും അമ്മയും.
ശബരിനാഥിനെ കാണാനില്ലെന്ന പരാതിയുമായി പോയപ്പോള്‍ പോലീസില്‍ നിന്ന് ദുരനുഭവമൊന്നും അച്ഛനും അമ്മയ്ക്കും ഉണ്ടായിട്ടില്ല. കാര്യമായി അന്വേഷിക്കുന്നുണ്ടെന്ന് ആവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ കുട്ടിയെ കണ്ടുപടിക്കാന്‍ വൈകുന്നതിലെ അകുലത ശബരിയുടെ കുടുംബാംഗങ്ങള്‍ക്കുണ്ട്. കുട്ടികളെ കാണാതാവുന്ന കേസുകളില്‍ അതിവേഗം അന്വേഷണവും കണ്ടെത്തലും വേണം. അല്ലാത്ത പക്ഷം പ്രതിസന്ധിയിലാവുംക കുട്ടികള്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ ശബരിയുടെ കാര്യത്തില്‍ കരുതലോടെ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് പോലീസും പറയുന്നു. കുട്ടിയെ കണ്ടെത്തുന്നതിന്റെ തൊട്ടടുത്താണ് കാര്യങ്ങളെന്നും വിശദീകരിക്കുന്നു.}}