- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിച്ചോടിയപ്പോൾ കാമുകൻ കൊണ്ടുപോയ സ്വർണം ചോദിച്ച് സീരിയൽ നടി പൊലീസ് സ്‌റ്റേഷനിൽ; അന്വേഷിക്കാൻ ചെന്ന എസ്‌ഐയെ പാതിരാത്രിയിൽ നടിയുടെ കിടപ്പുമുറിയിൽ നിന്നും നാട്ടുകാർ പൊക്കി; തല്ലിക്കൊല്ലും മുമ്പ് പുത്തുൻകുരിശ് എസ്‌ഐയെ മേലുദ്യോഗസ്ഥർ രക്ഷിച്ചു
കൊച്ചി: ഒളിച്ചോടിയപ്പോൾ സീരിയൽ നടിയുടെ സ്വർണ്ണാഭരണങ്ങൾ കാമുകൻ കൊണ്ടുപോയി.. സ്വർണം കൈക്കലാക്കി തന്നെ കറിവേപ്പിലയാക്കിയ കാമുകനെ പാഠി പഠിപ്പിക്കാൻ നടി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.. പരാതിയെ തുടർന്ന് വിശദമായി അന്വേഷിക്കാൻ സ്ഥലം എസ്‌ഐ തീരുമാനിക്കുന്നു.. വിശദമായ അന്വേഷണത്തിൽ നടിയുമായി അടുക്കുന്ന എസ്‌ഐ അന്വേഷണം നടത്താൻ രാത്രി സീരിയൽ നടിയുടെ വീട്ടിലെത്തുന്നു.. എന്നാൽ, ക്ലൈമാക്‌സ് മറ്റൊന്നായി... അന്വേഷിക്കാൻ രാത്രി സീരിയൽ നടിയുടെ വീട്ടിലെത്തിയ എസ്‌ഐയെ വീട്ടുകാർ കൈയോടെ നാട്ടുകാർ പൊക്കി പെരുമാറി വിട്ടു... ഒടുവിൽ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ മുതുർന്ന ഉദ്യോഗസ്ഥർക്ക് സ്ഥലത്തെത്തേണ്ടി വന്നു.. കൊച്ചിയിലെ പുത്തൻകുരിശ് എസ്‌ഐ സജികുമാറിന്റെ ഒരു കേസ് അന്വേഷണത്തിന്റെ കഥയാണിത്. ഇന്നലെ രാത്രിയാണ് സീരിയൽ നടിയുടെ വീട്ടിൽ നിന്നും എസ്‌ഐയെ നാട്ടുകാർ കൈയോടെ പൊക്കിയത്. പുത്തൻകുരിശിന് ശമീപം വെങ്കിടയിലുള്ള യുവ സീരിയൽ നടിയുടെ വീട്ടിൽ നിന്നാണ് എസ്‌ഐയെ നാട്ടുകാർ അനാശാസ്യം ആരോപിച്ച് പൊക്കിയത്. ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി
കൊച്ചി: ഒളിച്ചോടിയപ്പോൾ സീരിയൽ നടിയുടെ സ്വർണ്ണാഭരണങ്ങൾ കാമുകൻ കൊണ്ടുപോയി.. സ്വർണം കൈക്കലാക്കി തന്നെ കറിവേപ്പിലയാക്കിയ കാമുകനെ പാഠി പഠിപ്പിക്കാൻ നടി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.. പരാതിയെ തുടർന്ന് വിശദമായി അന്വേഷിക്കാൻ സ്ഥലം എസ്‌ഐ തീരുമാനിക്കുന്നു.. വിശദമായ അന്വേഷണത്തിൽ നടിയുമായി അടുക്കുന്ന എസ്‌ഐ അന്വേഷണം നടത്താൻ രാത്രി സീരിയൽ നടിയുടെ വീട്ടിലെത്തുന്നു.. എന്നാൽ, ക്ലൈമാക്‌സ് മറ്റൊന്നായി... അന്വേഷിക്കാൻ രാത്രി സീരിയൽ നടിയുടെ വീട്ടിലെത്തിയ എസ്‌ഐയെ വീട്ടുകാർ കൈയോടെ നാട്ടുകാർ പൊക്കി പെരുമാറി വിട്ടു... ഒടുവിൽ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ മുതുർന്ന ഉദ്യോഗസ്ഥർക്ക് സ്ഥലത്തെത്തേണ്ടി വന്നു..
കൊച്ചിയിലെ പുത്തൻകുരിശ് എസ്‌ഐ സജികുമാറിന്റെ ഒരു കേസ് അന്വേഷണത്തിന്റെ കഥയാണിത്. ഇന്നലെ രാത്രിയാണ് സീരിയൽ നടിയുടെ വീട്ടിൽ നിന്നും എസ്‌ഐയെ നാട്ടുകാർ കൈയോടെ പൊക്കിയത്. പുത്തൻകുരിശിന് ശമീപം വെങ്കിടയിലുള്ള യുവ സീരിയൽ നടിയുടെ വീട്ടിൽ നിന്നാണ് എസ്‌ഐയെ നാട്ടുകാർ അനാശാസ്യം ആരോപിച്ച് പൊക്കിയത്. ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി പരിയചപ്പെട്ടതാണ് നടിയും എസ്‌ഐ സജീവ് കുമാറും തമ്മിൽ. പരാതിക്കാരിയും അന്വേഷണ ഉദ്വേഗസ്ഥനും തമ്മിലുള്ള ബന്ധം വഴിവിട്ട് തഴച്ചു വളർന്നതോടെ പതിവായി എസ്‌ഐ നടിയുടെ വീട്ടിലെത്തി. ഇതോടെയാണ് നാട്ടുകാർ ഇടപെട്ടതും കൈയോടെ പൊക്കിയതും.
ഇന്നലെയാണ് പുത്തുൻകുരിശ് എസ്‌ഐയെ നാട്ടുകാർ സീരിയൽ നടിയുടെ വീട്ടിൽ നിന്നും തടഞ്ഞു നിർത്തി മർദ്ദിച്ചത്. രാത്രി എട്ട് മണിയോടെ സ്വന്തം കാറിലാണ് എസ്‌ഐ സീരിയൽ നടിയുടെ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ് രാത്രി 10.30ഓടെ നാട്ടുകാർ വീടുവളയുകായിരുന്നു. അനാശാസ്യം ആരോപിച്ച നാട്ടുകാർ ഉദ്യോഗസ്ഥനെ തടഞ്ഞു നിർത്തി മർദ്ദിക്കുകയും ചെയ്തു.
മണിക്കൂറുകളോളം നാട്ടുകാർ തടഞ്ഞുവച്ച ഉദ്യോഗസ്ഥനെ ജനപ്രതിനിധികളും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും എത്തിയ ശേഷമാണ് വിട്ടയച്ചത്. തുടർച്ചയായി മൂന്ന് ദിവസങ്ങലിൽ ഇതേവീട്ടിൽ എസ്‌ഐ എത്തിയതോടെയാണ് നാട്ടുകാർ അനാശാസ്യം ആരോപിച്ച് രംഗത്തെത്തിയതും തടഞ്ഞു നിർത്തി മർദ്ദിച്ചത്. നടിയുടെ മാതാവ് മകളുടെ വിവാഹ ബന്ധവുമായി ബന്ധപ്പെട്ട് നല്കിയ പരാതി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥൻ എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ സ്ഥിരമായി രാത്രി വീട്ടിലെത്തി നടത്തുന്ന എന്ത് അന്വേഷണമാണെന്നും നാട്ടുകാർ ചോദിക്കുന്നു.
അടുത്തിടെ സീരിയൽ രംഗത്ത് സീരിയൽ രംഗത്ത് സജീവായി നിൽക്കുന്ന നടി കാമുകനുമൊപ്പം ഒളിച്ചോടിയിരുന്നു. സീരിയൽ രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളുമായിട്ടായിരുന്നു ഒളിച്ചോടിയത്. എന്നാൽ, അധികം കഴിയും മുമ്പ് തന്നെ കാമുകൻ നടിയുടെ പക്കൽ നിന്നും സ്വർണ്ണാഭരണങ്ങൾ കരസ്ഥമാക്കിയ ശേഷം നടിയെ ഉപേക്ഷിച്ചു. പിന്നീട്, കാമുകൻ സ്വന്തമാക്കിയ സ്വർണ്ണാഭരണങ്ങൾ തിരിച്ചെടുക്കാൻ വേണ്ടിയാണ് നടി പുത്തുൻകുരിശ് എസ്‌ഐ സജീവ് കുമാറിനെ സമീപിച്ചത്. നടി നേരിട്ടെത്തി പരാതി നൽകിയതോടെ വിശദമായി അന്വേഷിക്കാമെന്ന് എസ്‌ഐയും വ്യക്തമാക്കി. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി തന്നെ ഇവർ തമ്മിലുള്ള ബന്ധം വളരുകയായിരുന്നു.
ഇതോടെ നടിയുടെ ക്ഷണം അനുസരിച്ചാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐ വീട്ടിലെത്തിയത്. ആദ്യം ദിവസം വന്നപ്പോൾ നാട്ടുകാർ സംശയിച്ചില്ല. എന്നാൽ, പിന്നീട് നടിയുടെ വീട് സന്ദർശിക്കുന്നത് പതിവായതോടെയാണ് നാട്ടുകാർ ഇടപെട്ട് കൈകാര്യം ചെയ്തത്. എന്നാൽ എസ്‌ഐയെ പിടികൂടിയതോടെ മകളുടെ ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുകയാണെന്നും കാണിച്ച് പരാതി നല്കിയത് അന്വേഷിക്കാനാണ് എസ്‌ഐ എത്തിയതെന്ന് നടിയുടെ മാതാവ് പറഞ്ഞു. എന്നാൽ വിശദീകരണത്തിൽ തൃപ്തരാകാതെ എസ്‌ഐയെ പോകാൻ അനുവദിച്ചില്ല. സംഭവം അറിഞ്ഞി സിഐ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തി നാട്ടുകാരുമായി അനുരജ്ഞന ചർച്ച നടത്തിയ ശേഷമാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
നാട്ടുകാരുടെ മർദ്ദവനമേറ്റ പൊലീസ് ഉദ്യോഗസ്ഥനും യുവതിയുടെ മാതാവും ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് ഉദ്യോഗസ്ഥ ന്റെയും നടിയുടെ മാതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന 15 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ, ഈ കേസ് എത്രത്തോളം മുന്നോട്ടു പോകുമെന്ന കാര്യം വ്യക്തമല്ല.