ന്യൂഡൽഹി: സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിജിലൻസ് മേധാവി എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോർജിനും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചു. സംസ്ഥാനത്തെ പത്ത് പൊലീസ് ഉദ്യോഗസ്ഥർ സ്തുത്യർഹ സേവനത്തിനുള്ള പുരസ്‌കാരത്തിന് അർഹരായി. 

കൊച്ചി ക്രൈംബ്രാഞ്ച് എസിപിയാണ് ബിജി ജോർജ്. ഡെപ്യൂട്ടി കമ്മിഷണർ വി യു കുര്യാക്കോസ്, എസ്‌പി പി.എ മുഹമ്മദ് ആരിഫ്, ട്രെയ്‌നിങ് അസിസ്റ്റന്റ് ഡയറക്ടർ ടി.കെ സുബ്രഹ്‌മണ്യൻ, എസ്‌പി പി.സി സജീവൻ, അസിസ്റ്റന്റ് കമ്മിഷണർ കെ.കെ സജീവ്, ഡപ്യൂട്ടി സൂപ്രണ്ട് അജയകുമാർ വേലായുധൻ നായർ, അസിസ്റ്റന്റ് കമ്മിഷണർ ടി.പി പ്രേമരാജൻ, ഡപ്യൂട്ടി സൂപ്രണ്ട് അബ്ദുൽ റഹീം അലി കുഞ്ഞ്, അസിസ്റ്റനന്റ് കമ്മിഷണർ രാജു കുഞ്ചൻ വെളിക്കകത്ത്, ആംഡ് പൊലീസ് ഇൻസ്‌പെക്ടർ എം.കെ ഹരിപ്രസാദ് എന്നിവരാണ് മെഡൽ നേടിയത്. 

ആകെ 1082 ഉദ്യോഗസ്ഥർ ഇത്തവണ പുരസ്‌കാരത്തിന് അർഹരായി. ഏറ്റവും കൂടുതൽ പേർ സിആർപിഎഫിൽ നിന്നാണ് 171 പേർ.