- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു രാവും പകലും മാധ്യമങ്ങളുടെ കണ്ണിൽ പെടാതെ കാത്തു സൂക്ഷിക്കാൻ തിരക്കഥയൊരുക്കിയത് പൊലീസ്; സഹോദരനെ സ്വന്തം ഇന്നോവയിൽ നേരത്തെ അയച്ചത് കണ്ണുവെട്ടിക്കാൻ; പ്രധാന വഴിയിലേക്ക് പൊലീസിനെ നിർത്തിയതും തെറ്റിദ്ധാരണ ഉണ്ടാക്കാൻ; എളമക്കരയിലെ ചോയിസ് വില്ലയിൽ നിന്നും കാർ സ്റ്റാർട്ടു ചെയ്തതും പോലും പൊലീസിന്റെ ഗ്രീൻ സിഗ്‌നൽ ലഭിച്ച ശേഷം; വഴികാട്ടിയായി മുമ്പേ ബൈക്കിൽ പോയതും പൊലീസുകാരൻ
തൃപ്പുണിത്തുറ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ പൊലീസ് തുടക്കം മുതൽ ഉഴപ്പിക്കളിക്കുന്നു എന്ന ആക്ഷേപം നിലവിലുണ്ട്. വോട്ടുബാങ്കിനെ തൊട്ടുകളിക്കാൻ മടിയായതു കൊണ്ടാണ് രാഷ്ട്രീയഭേദമന്യേ സ്വാധീനമുള്ള ബിഷപ്പിനെ തൊടാൻ പോലും പൊലീസ് തയ്യാറാകാത്തത് എന്നാണ് ആക്ഷേപം. സിപിഎമ്മിലെ അടക്കം ഉന്നതരുമായി ബന്ധമുള്ള ബിഷപ്പിനെ അറസ്റ്റു ചെയ്യുമെന്ന പ്രതീക്ഷ ആർക്കുമില്ല. കേരളത്തിൽ എത്തിയ ബിഷപ്പിന്റെ സുരക്ഷയുടെ ഉത്തരവാദിത്തം പൊലീസിന് ഉണ്ട്. എങ്കിലും ചാനൽ മൈക്കുകളിൽ നിന്നും അദ്ദേഹത്തെ ഒളിച്ചു കടത്താനും പൊലീസിന് വല്ലാത്ത ശുഷ്‌ക്കാന്തിയായിരുന്നു. കേരളത്തിൽ എത്തിയ ശേഷം ചാനൽ ക്യമാറകളുടെ കണ്ണിൽപെടാതെയാണ് ബിഷപ്പിനെ പൊലീസ് സംരക്ഷിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് ബിഷപ്പ് തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയത് വരെ പൊലീസ് അകമ്പടിയോടെ ആയിരുന്നു. ചാനലുകളുടെയെല്ലാം കണ്ണുവെട്ടിച്ചാണ് ബിഷപ്പ് താമസിച്ചതെങ്കിലും പൊലീസിന് എല്ലാ വിവരങ്ങളും അറിയാമായിരുന്നു. പൊലീസ് തന്നെയാണ് ബിഷപ്പിന്റെ യാത്രസംബന്ധിച്ച തിരക്കഥ തയ്യാറാക്കിയതും.
തൃപ്പുണിത്തുറ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ പൊലീസ് തുടക്കം മുതൽ ഉഴപ്പിക്കളിക്കുന്നു എന്ന ആക്ഷേപം നിലവിലുണ്ട്. വോട്ടുബാങ്കിനെ തൊട്ടുകളിക്കാൻ മടിയായതു കൊണ്ടാണ് രാഷ്ട്രീയഭേദമന്യേ സ്വാധീനമുള്ള ബിഷപ്പിനെ തൊടാൻ പോലും പൊലീസ് തയ്യാറാകാത്തത് എന്നാണ് ആക്ഷേപം. സിപിഎമ്മിലെ അടക്കം ഉന്നതരുമായി ബന്ധമുള്ള ബിഷപ്പിനെ അറസ്റ്റു ചെയ്യുമെന്ന പ്രതീക്ഷ ആർക്കുമില്ല. കേരളത്തിൽ എത്തിയ ബിഷപ്പിന്റെ സുരക്ഷയുടെ ഉത്തരവാദിത്തം പൊലീസിന് ഉണ്ട്. എങ്കിലും ചാനൽ മൈക്കുകളിൽ നിന്നും അദ്ദേഹത്തെ ഒളിച്ചു കടത്താനും പൊലീസിന് വല്ലാത്ത ശുഷ്‌ക്കാന്തിയായിരുന്നു.
കേരളത്തിൽ എത്തിയ ശേഷം ചാനൽ ക്യമാറകളുടെ കണ്ണിൽപെടാതെയാണ് ബിഷപ്പിനെ പൊലീസ് സംരക്ഷിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് ബിഷപ്പ് തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയത് വരെ പൊലീസ് അകമ്പടിയോടെ ആയിരുന്നു. ചാനലുകളുടെയെല്ലാം കണ്ണുവെട്ടിച്ചാണ് ബിഷപ്പ് താമസിച്ചതെങ്കിലും പൊലീസിന് എല്ലാ വിവരങ്ങളും അറിയാമായിരുന്നു. പൊലീസ് തന്നെയാണ് ബിഷപ്പിന്റെ യാത്രസംബന്ധിച്ച തിരക്കഥ തയ്യാറാക്കിയതും.
രാവിലെ 10.30 തോടുത്ത് എളമക്കരയിലെ ചോയിസ് ഗ്രൂപ്പിന്റെ വില്ലയിലൽ എത്തി ബിഷപ്പിന് സുരക്ഷിത യാത്ര സൗകര്യവും ഒരുക്കി പൊലീസ്. പൊലീസിന്റെ ഗ്രീൻ സിഗ്‌നൽ ലഭിച്ചതോടെയാണ് ഇവിടെ നിന്നും കാർ സസ്റ്റാർട്ടായി. കാറിലെ പിൻസീറ്റിൽ പുറത്തു നിന്നും നോക്കിയാൽ കാണാത്ത സുരക്ഷയിൽ തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാക്കാൻ സഹോദരനും അനുചരന്മാരും തയ്യാറാക്കിയ പ്ലാനിംഗിനൊപ്പം പൊലീസും ഇടപെട്ടതു കൊണ്ടാണ്.
ബിഷപ്പ് നാട്ടിലെത്തിയതിനെക്കുറിച്ചും എവിടെ കഴിയുന്നു എന്നതിനെക്കുറിച്ചും മാധ്യമങ്ങൾക്കോ എതിരാളികൾക്കോ കൃത്യമായ ഒരറിവും ഇന്നലെ വൈകിയും ലഭിച്ചിരുന്നില്ല. ഇന്നലെ രാത്രി കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറോട് ഇതേ കുറിച്ച് ചോദിച്ചപ്പോൾ സഹോദരന്റെ സംരക്ഷണയിലാണ് ബിഷപ്പ് കഴിയുന്ന തെന്ന് സൂചിപ്പിച്ചു.വീട്ടിലില്ലന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു .ഇതുപ്രകാരം തൃശ്ശൂർ അയ്യന്തോൾ മേഖലയിൽ പരതിയെങ്കിലും ഒരെത്തും പിടിയും കിട്ടിയില്ല.
ബിഷപ്പിന്റെ താമസത്തേക്കുറിച്ചുള്ള ചോദ്യങ്ങളോട് പൊലീസ് വേണ്ട വണ്ണം പ്രതികരിക്കാതെ വന്നതോടെ നിരവധി ഊഹാഭോഗങ്ങളും പ്രചരിച്ചു .10 മണിക്ക് ചോദ്യം ചെയ്യലിന് എത്താതെ വന്നതോടെ ഇത്തരം പ്രചാരണങ്ങളുടെ എണ്ണവും വേഗതയും പെരുകി.ബിഷപ്പ് പൊലീസിനെ വെട്ടിച്ച് കടന്നിരിക്കാമെന്നു വരെ പ്രചാരണങ്ങളെത്തി. ഇതിനിടയിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുക്കളിൽ ചിലരും ബിഷപ്പ് രക്ഷ പെട്ടിരിക്കാനുള്ള സാധ്യത മാധ്യമ പ്രവർത്തകരിൽ ചിലരെ അറിയിക്കുകയും ചെയ്തു.
ഇതോടെ ഇനിയെന്തെന്ന് എന്ന ചോദ്യത്തിന് ഉത്തരം തേടി മാധ്യമങ്ങൾ അന്വേഷണ ഉദ്യേഗസ്ഥരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തരപ്പെട്ടില്ല.
ഇതിനിടയിലാണ് ബിഷപ്പ് 11 മണിക്ക് ഹാജരാവുമെന്ന പ്രചാരണം ചൂടുപിടിച്ചത്. 10.45 ആയപ്പോഴേയ്ക്കും അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡി വൈ എസ് കെ സുഭാഷ് അദ്യമെത്തി. പിന്നാലെ കോട്ടയം എസ് പി ഹരിശങ്കറും എത്തി സാഹചര്യങ്ങൾ വിലയിരുത്തി. താമസിയാതെ മോട്ടോർ ബൈക്കിൽ പൊലീസ് അകമ്പടിയോടെ പോക്‌സ് വാഗൺന്റെ പോളോ വാഹനം ചോദ്യം ചെയ്യൽ കേന്ദ്രത്തിലെത്തി ചാനലുകൾ പൊതിഞ്ഞെങ്കിലും പൊലീസ് നിമിഷങ്ങൾക്കുള്ളിൽ അകത്തെത്തിച്ചു.
പൊലീസ് വലയത്തിൽ കാറിൽ നിന്നിറക്കി അതിവേഗം ചോദ്യം ചെയ്യൽ മുറിയിലേക്ക് എത്തിച്ചു. പിന്നെ എല്ലാം പൊലീസ് നിയന്ത്രണത്തിൽ. ചോദ്യം ചെയ്യൽ ഒന്നര മണിക്കൂറോളം പിന്നിട്ടെന്നാണ് സൂചന.100 ചോദ്യങ്ങളിലാണ് ആദ്യഘട്ടത്തിൽ പൊലീസ് ഫ്രാങ്കോയിൽ നിന്നും ഉത്തരം തേടുന്നത്. ഇതിന് ശേഷമായിരിക്കും ഫ്രാങ്കോയുടെ ഭാവി നിശ്ചയിക്കുന്ന പൊലീസ് ഇടപെടൽ സംമ്പന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ.