- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്ന് കച്ചവടക്കാരൻ എന്നു പറഞ്ഞ് കൊല്ലത്തെ മുകേഷിനെ ജയിലിൽ അടച്ചത് എട്ട് മാസം! ലാബിലെ പരിശോധനയുടെ ഫലം വന്നപ്പോൾ അമ്മയ്ക്ക് കൊടുക്കാൻ വാങ്ങിയ അരിപ്പൊടി: കള്ളക്കേസ് എടുത്ത എസ്ഐയെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും അറസ്റ്റു ചെയ്ത് അകത്തിടുകയും ചെയ്യാൻ പിണറായിക്ക് ധൈര്യമുണ്ടോ?
തിരുവനന്തപുരം: കാക്കിക്കുള്ളിലെ ക്രിമിനലുകളാണ് ഏതൊരു സർക്കാറിന്റെയും ശോഭ കെടത്തുന്നത്. എല്ലാക്കാലത്തും ഇങ്ങനെ തന്നെയാണ് കാര്യങ്ങൽ. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടത് ഹൈക്കോടതിയാണ്. എന്നിട്ടും മാറി മാറി വരുന്ന സർക്കാറുകൾ ഈ ആവശ്യത്തെ വേണ്ടവിധത്തിൽ ഗൗനിക്കാറില്ല. നിരപരാധികളെ പ്രതിയാക്കി മൂന്നാം മുറയിലൂടെ പീഡിപ്പിക്കുന്ന പൊലീസ് ശൈലി എല്ലാക്കാലത്തും തുടർന്നു വരുന്നുണ്ട്. ഇടതു സർക്കാർ ഭരിക്കുമ്പോഴും അത്തരം സംഭവങ്ങൾക്ക് യാതൊരു കുറവും ഉണ്ടായിട്ടില്ല. ഇപ്പോഴും നിരപരാധിയെ അപരാധിയാക്കുന്ന പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ ആർക്കും ധൈര്യമില്ലെന്നതാണ് വാസ്തവം. കാക്കിക്കുള്ളിലെ ക്രിമിനലുകളെ രാഷ്ട്രീയകുപ്പായക്കാർ സംരക്ഷിക്കുന്ന അവസ്ഥയാണുള്ളത്. കൊല്ലത്തു നിന്നും പുറത്തുവരുന്ന ഒരു വാർത്ത പരിശോധിച്ചാൽ വ്യക്തമാകുന്നത് മൂന്നാംമുറയിലൂടെ നിരപരാധിയെ അപരാധിയാക്കുന്ന പൊലീസ് ശൈലിയെ കുറിച്ചാണ്. ഏഷ്യാനെറ്റ് ന്യൂസാണ് കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെ ഈ വാർത്ത
തിരുവനന്തപുരം: കാക്കിക്കുള്ളിലെ ക്രിമിനലുകളാണ് ഏതൊരു സർക്കാറിന്റെയും ശോഭ കെടത്തുന്നത്. എല്ലാക്കാലത്തും ഇങ്ങനെ തന്നെയാണ് കാര്യങ്ങൽ. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടത് ഹൈക്കോടതിയാണ്. എന്നിട്ടും മാറി മാറി വരുന്ന സർക്കാറുകൾ ഈ ആവശ്യത്തെ വേണ്ടവിധത്തിൽ ഗൗനിക്കാറില്ല. നിരപരാധികളെ പ്രതിയാക്കി മൂന്നാം മുറയിലൂടെ പീഡിപ്പിക്കുന്ന പൊലീസ് ശൈലി എല്ലാക്കാലത്തും തുടർന്നു വരുന്നുണ്ട്. ഇടതു സർക്കാർ ഭരിക്കുമ്പോഴും അത്തരം സംഭവങ്ങൾക്ക് യാതൊരു കുറവും ഉണ്ടായിട്ടില്ല. ഇപ്പോഴും നിരപരാധിയെ അപരാധിയാക്കുന്ന പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ ആർക്കും ധൈര്യമില്ലെന്നതാണ് വാസ്തവം. കാക്കിക്കുള്ളിലെ ക്രിമിനലുകളെ രാഷ്ട്രീയകുപ്പായക്കാർ സംരക്ഷിക്കുന്ന അവസ്ഥയാണുള്ളത്.
കൊല്ലത്തു നിന്നും പുറത്തുവരുന്ന ഒരു വാർത്ത പരിശോധിച്ചാൽ വ്യക്തമാകുന്നത് മൂന്നാംമുറയിലൂടെ നിരപരാധിയെ അപരാധിയാക്കുന്ന പൊലീസ് ശൈലിയെ കുറിച്ചാണ്. ഏഷ്യാനെറ്റ് ന്യൂസാണ് കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെ ഈ വാർത്ത പുറത്തുവിട്ടത്. കൊല്ലത്തുകാരനായ മുകേഷ് എന്ന യുവാവിനെ മയക്കുമരുന്നു കച്ചവടക്കാരൻ എന്നാരോപിച്ച് പൊലീസ് തുറുങ്കിൽ അടച്ചത് മൂന്ന് മാസമാണ്. ഒടുവിൽ ലാബിലെ പരിശോധന വന്നതോടെ പിടിച്ചെടുത്തത് മയക്കുമരുന്ന് അരിപ്പൊടിയാണെന്ന് തെളിയുകയായിരുന്നു. പൊലീസ് ഇടിച്ചു കുറ്റം സമ്മതിപ്പിച്ച മുകേഷിന്റെ ആരോഗ്യം ഏതാണ്ട് പൂർണമായും തകർന്ന അവസ്ഥയിലാണ്. യുവാവിന്റെ ജീവിതം തകർത്ത പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും സർവീസിൽ തുടരുകയാണ്.
2013 സെപ്റ്റംബർ 15നാണ് തമിഴ്‌നാട് സ്വദേശിയായ മുകേഷിനെ നാർക്കോട്ടിക് കേസിൽ പെടുത്തി പൊലീസ് അറസ്റ്റു ചെയ്തത്. കോടികളുടെ മയക്കുമരുന്നുമായി കച്ചവടക്കാരൻ പിടിയിലായി എന്ന വിധത്തിൽ അന്ന് മാദ്ധ്യമങ്ങളിൽ വാർത്തകൾ വരികയും ചെയ്തു. കേസിൽ എട്ട് മാസത്തോളം മുകേഷ് തടവറയിൽ കഴിഞ്ഞു. ഇതിനിടെ ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് പൊലീസ് മെനഞ്ഞ കള്ളക്കഥ പൊളിഞ്ഞത്. ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായത് മുകേഷിന്റെ പക്കൽ നിന്നും പൊലീസ് പിടികൂടിയത് വെറും അരിപ്പൊടിയാണ് എന്നതായിരുന്നു.
അരിപ്പൊടി കൈവശം വച്ചതി എങ്ങനെ മുകേഷ് ജയിലിലായി എന്ന അന്വേഷിച്ചപ്പോഴാണ് പൊലീസിന്റെ മൂന്നാം മുറയുടെ കഥയും വ്യക്തമായത്. ഗോപകുമാർ എന്ന എസ്‌ഐക്ക് ലഭിച്ച വിവരത്തിന്റെ പരിശോധന നടത്തിയപ്പോഴാണ് അരിപ്പൊടിയുമായി മുകേഷിനെ കാണുന്നത്. മുജീബ് മയക്കുമരുന്നുകാരനാണ് എന്നാരോപിച്ച് പൊലീസ് പിടികൂടി. ക്രൂരമായ മൂന്നാം മുറകളായിരുന്നു യുവാവിന് നേരിടേണ്ടി വന്നത്. തോക്കിന്റെ പാത്തി കൊണ്ട് മർദ്ദിച്ചു, ജനനേന്ദ്രിയത്തിൽ വരെ മുളകു തേച്ചു. ഇങ്ങനെ മൂന്നാം മുറയിലുടെ കുറ്റം സമ്മതിപ്പിച്ചു. നിസ്സഹായനായ യുവാവിന് തന്റെ നിരപരാധിത്തം വെളിപ്പെടുത്താൻ പോലും സാധിക്കാത്ത അവസ്ഥയിലായി.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായത് കള്ളക്കേസാണിതെന്നായിരുന്നു. ഹൈദരാബാദിലെയും തിരുവനന്തപുരത്തെയും ലാബിലെ പരിശോധനയിൽ നിന്നും വ്യക്തമായതും അരിപ്പൊടിയാണെന്നാണ്. യുവാവിനെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ച് പൊലീസ് നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന നിർദേശവും വന്നു. അന്വേഷണ റിപ്പോർട്ടിലായിരുന്നു ഈ നടപടിക്ക് നിർദേശിച്ചത്. എന്നാൽ, ഇത്രയും കാലമായിട്ടും പൊലീസുകാർക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടപടി എടുക്കുമോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്. പൊലീസിന്റെ ആത്മവീര്യം കൂട്ടാൻ എന്ന പേരിൽ അവർ ചെയ്യുന്ന തെറ്റുകൾക്ക് ഓശാന പാടുമ്പോൾ സംഭവിക്കുന്നത് നീതി നിഷേധം തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് കൊല്ലത്തെ മുകേഷിന്റെ അനുഭവം.