- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജപ്തി ഭീഷണി നേരിടാൻ മാർഗങ്ങളില്ലാതെ വന്നപ്പോൾ ദമ്പതികൾ ചിട്ടി കമ്പനിക്ക് മുന്നിൽ ആത്മഹത്യ ചെയ്തതാകാം; പണം നൽകാതെ ചിട്ടി ഉടമ തീയിട്ട് കൊന്നെന്ന് വ്യാജപ്രചരണം; ആലപ്പുഴയിലെ ദമ്പതികളുടെ മരണത്തെ കുറിച്ചുള്ള പൊലീസ് വിലയിരുത്തലുകൾ ഇങ്ങനെ
അമ്പലപ്പുഴ: ചിട്ടി സ്ഥാപന ഉടമയുടെ വീടിനു മുന്നിൽ ദമ്പതികൾ പൊള്ളലേറ്റു മരിച്ചത് ആസൂത്രണമെന്ന നിഗമനത്തിൽ പൊലീസ്. മരണമടഞ്ഞ വേണു ഭാര്യ സുമ എന്നിവരുടെ മരണമൊഴി മുഖവിലയ്ക്കെടുത്താണ് പൊലീസ് തുടക്കത്തിൽ അന്വേഷണം ആരംഭിച്ചത്.എന്നാൽ മൂന്നുദിവസത്തെ അന്വേഷണത്തിനു ശേഷം ഈ മരണമൊഴി തെറ്റാണെന്ന് നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്. ചിട്ടി സ്ഥാപന ഉടമ സുരേഷ് ഭക്തവത്സൻ ഇയ്യാളുടെ ഭാര്യ മകൻ എന്നിവർ ചേർന്ന് തങ്ങളെ പെട്രോളൊഴിച്ച് കത്തിച്ചെന്നായിരുന്നു ദമ്പതികൾ പൊലീസിനും ഡോക്ടർക്കും മൊഴി നൽകിയത്. എന്നാൽ അപകടം നടന്ന സമയത്ത് സുരേഷിന്റെ മകൻ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളുവെന്ന് പൊലീസിന്റെഅന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സുരേഷിന്റെ ഫോൺ കോൾ വിവരം പരിശോധിച്ചപ്പോൾ അപകടം നടക്കുന്ന സമയം സുരേഷ് നീർക്കുന്നത്തുണ്ടായിരുന്നെന്ന് തെളിഞ്ഞിട്ടുണ്ട്. സുരേഷിന്റെ ദൃശ്യവും ഈ സമയം നീർക്കുന്നത്തായിരുന്നു.വീട്ടിലുണ്ടായിരുന്ന മകൻ പൊള്ളലേറ്റ വേണുവിനെയും സുമയേയും മയപ്പെടുത്താൻ ശ്രമിച്ചു എന്നും ഇതിനിടയിൽ യുവാവിന് പൊള്ളലേറ്റ തായും തെളിഞ്ഞ
അമ്പലപ്പുഴ: ചിട്ടി സ്ഥാപന ഉടമയുടെ വീടിനു മുന്നിൽ ദമ്പതികൾ പൊള്ളലേറ്റു മരിച്ചത് ആസൂത്രണമെന്ന നിഗമനത്തിൽ പൊലീസ്. മരണമടഞ്ഞ വേണു ഭാര്യ സുമ എന്നിവരുടെ മരണമൊഴി മുഖവിലയ്ക്കെടുത്താണ് പൊലീസ് തുടക്കത്തിൽ അന്വേഷണം ആരംഭിച്ചത്.എന്നാൽ മൂന്നുദിവസത്തെ അന്വേഷണത്തിനു ശേഷം ഈ മരണമൊഴി തെറ്റാണെന്ന് നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.
ചിട്ടി സ്ഥാപന ഉടമ സുരേഷ് ഭക്തവത്സൻ ഇയ്യാളുടെ ഭാര്യ മകൻ എന്നിവർ ചേർന്ന് തങ്ങളെ പെട്രോളൊഴിച്ച് കത്തിച്ചെന്നായിരുന്നു ദമ്പതികൾ പൊലീസിനും ഡോക്ടർക്കും മൊഴി നൽകിയത്. എന്നാൽ അപകടം നടന്ന സമയത്ത് സുരേഷിന്റെ മകൻ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളുവെന്ന് പൊലീസിന്റെഅന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
സുരേഷിന്റെ ഫോൺ കോൾ വിവരം പരിശോധിച്ചപ്പോൾ അപകടം നടക്കുന്ന സമയം സുരേഷ് നീർക്കുന്നത്തുണ്ടായിരുന്നെന്ന് തെളിഞ്ഞിട്ടുണ്ട്. സുരേഷിന്റെ ദൃശ്യവും ഈ സമയം നീർക്കുന്നത്തായിരുന്നു.വീട്ടിലുണ്ടായിരുന്ന മകൻ പൊള്ളലേറ്റ വേണുവിനെയും സുമയേയും മയപ്പെടുത്താൻ ശ്രമിച്ചു എന്നും ഇതിനിടയിൽ യുവാവിന് പൊള്ളലേറ്റ തായും തെളിഞ്ഞിട്ടുണ്ട്.
സുരേഷിന് വൈദ്യ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സുരേഷിന്റെ ദേഹത്ത് പൊള്ളലോ പാടുകളോ ഒന്നും തന്നെ കണ്ടെത്താനായില്ല. സാഹചര്യ തെളിവുകളും പരിസരവാസികളുടെ മൊഴികളും മരണം ആത്മഹത്യ എന്ന നിഗമനത്തിലെത്തിയിരിക്കുകയാണ്. വേണുവിന്റെ അധിക സാമ്പത്തിക ബാദ്ധ്യത ആണ് ഇതിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
ഇടുക്കിയിൽ വിവിധ ബാങ്കുകളിൽ വേണുവിന് കടുത്ത സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അന്വേഷണ ചുമതലയുള്ള അമ്പലപ്പുഴ സി ഐ. വിശ്വംഭരന്റെ നിർദ്ദേശ പ്രകാരം എസ് ഐ പ്രജീഷ് കുമാർ രണ്ടു ദിവസം ഇടുക്കിയിലെത്തി ബാങ്കുകളിലും വിശദമായ പരിശോധനയിൽ ഇക്കാര്യ വ്യക്തമായിട്ടുണ്ട്.
വേണുവും സുമയും അമ്പലപ്പുഴ എത്തിയ കാറിൽ ഇൻഡക്ഷൻ കുക്കറും പാത്രങ്ങളും ഉണ്ടായിരുന്നു. സുരേഷ് നൽകാനുള്ള പണം കിട്ടാതെ വന്നാൽഇയ്യാളുടെ വീടിനു മുന്നിൽ പാചകം ചെയ്ത് പ്രതിഷേധിക്കാനുള്ള തീരുമാനത്തിലാണ് ഇവർ എത്തിയതെന്നു കരുതുന്നു.എന്നാൽ പ്രതീക്ഷിച്ചതുപോലെ പണം കിട്ടാതെ വന്നപ്പോൾ ഭീഷണിയെന്ന രൂപത്തിൽ ഒരു വരും പെട്രോളൊഴിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ എത്തിയിരിക്കുന്നത്.
പെട്രോൾ കരുതിയ രണ്ടു ലിറ്ററിന്റെ പ്ലാസ്റ്റിക്ക് കുപ്പി അമ്പലപ്പുഴയിൽ വിതരണം ചെയ്തിട്ടില്ലെന്നും കമ്പനി ഉടമകൾ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഇടുക്കിയിൽ വിതരണം ചെയ്ത കുപ്പി ആണിതെന്നും ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ദുരന്തമായി
ബന്ധപ്പെട്ട അന്വേഷണത്തിൽ പൂർണ്ണവ്യക്തത ഉടൻ ഉണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.