- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതി നൽകി ജമീലാ പ്രകാശവും; കേസെടുക്കാതെ സ്പീക്കറുടെ പരിഗണനയ്ക്ക് വിടുമെന്ന് സൂചന; വാഹിദിനെതിരായ പരാതിയിൽ ബിജിമോളുടെ മൊഴി എടുക്കും
തിരുവനന്തപുരം: നിയമസഭക്കുള്ളിൽ ലൈംഗികമായും ശാരീരികമായും കൈയേറ്റം നടത്തിയ ഭരണപക്ഷ എംഎൽഎമാർക്കെതിരെ വനിത എംഎൽഎമാർ ഡിജിപിക്ക് പരാതി നൽകി. സ്പീക്കർക്ക് നൽകിയ പരാതി പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഡിജിപിക്ക് പരാതി നൽകിയത്. ജമീല പ്രകാശം, കെ എസ് സലീഖ, കെ കെ ലതിക, അയിഷ പോറ്റി, എന്നിവർ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് പരാതി നൽകിയത്. കെ ശിവദാസൻ ന
തിരുവനന്തപുരം: നിയമസഭക്കുള്ളിൽ ലൈംഗികമായും ശാരീരികമായും കൈയേറ്റം നടത്തിയ ഭരണപക്ഷ എംഎൽഎമാർക്കെതിരെ വനിത എംഎൽഎമാർ ഡിജിപിക്ക് പരാതി നൽകി. സ്പീക്കർക്ക് നൽകിയ പരാതി പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഡിജിപിക്ക് പരാതി നൽകിയത്. ജമീല പ്രകാശം, കെ എസ് സലീഖ, കെ കെ ലതിക, അയിഷ പോറ്റി, എന്നിവർ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് പരാതി നൽകിയത്.
കെ ശിവദാസൻ നായർ , എം എ വാഹിദ്, ഡൊമനിക് പ്രസന്റേഷൻ, എം ടി ജോർജ് എന്നിവർക്കെതിരാണ് പരാതി. പരാതിക്കൊപ്പം സഭയിലെ ദൃശ്യങ്ങളും ജമീല പ്രകാശം കൈമാറി. കഴിഞ്ഞ ദിവസം എം എ വാഹിദിനെതിരെ ബിജിമോൾ എംഎൽഎ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്.
നിയമോപദേശം തേടിയശേഷം നടപടി സ്വീകരിക്കാമെന്ന് ഡി ജി പി ഉറപ്പ് നൽകിയതായി പരാതി നൽകിയശേഷം ജമീല പ്രകാശം മാദ്ധ്യമങ്ങളോട് പറഞ്ഞു. അതിനിടെ സഭയ്ക്കുള്ളിൽ ലൈംഗികാതിക്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി വനിതാ എംഎഎമാർ നൽകിയ പരാതി ഡിജിപി സ്പീക്കർക്ക് കൈമാറാനാണ് സാധ്യത. സഭയിലെ സംഭവങ്ങൾ സ്പീക്കറുടെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങളാണെന്നാണ് പൊലീസിന് കിട്ടിയ നിയമോപദേശം എന്നാണ് സൂചന.
അതിനിടെ എം എ വാഹിദ് എംഎൽഎക്കെതിരെ പരാതിയിൽ ഇ എസ് ബിജിമോളുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണർക്കാണ് അന്വേഷണ ചുമതല. വനിതാ എംഎൽഎമാർ നൽകുന്ന പരാതി ഡിജിപി സ്!പീക്കർക്ക് കൈമാറാനാണ് സാധ്യത. സ്!ത്രീത്വത്തെ അപമാനിച്ച് അസഭ്യചുവയുള്ള വാക്കുകൾ ഉപയോഗിച്ചതിനാണ് എം എ വാഹിദിനെതിരെ കേസ് എടുത്തത്. ധനമന്ത്രി കെ എം മാണിയുടെ സാന്നിധ്യത്തിലാണ്, ബിജിമോൾക്കെതിരെ വാഹിദ് കേസിനാസ്പദമായ പരാമർശം നടത്തിയത്.
ഇതിന്റെ സിഡിയും അന്വേഷണസംഘം പരിശോധിക്കും. ഇതിനുശേഷം ബിജിമോൾക്ക് നോട്ടീസ് നൽകും. ബിജിമോളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രസംഗം കേട്ട സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. പ്രതിയായ വാഹിദിൽ നിന്നു മൊഴി രേഖപ്പെടുത്തും. ഇതിനുശേഷം റിപ്പോർട്ട് നൽകും. സങ്കീർണമായ നിയമപ്രശ്‌നങ്ങളില്ലാത്ത ഒരു കേസാണിത്.
വിവാദ പരമാർശം നടത്തിയ അബുവിനെതിരെയും, സഭയിൽ തടഞ്ഞുവച്ച ഷിബു ബേബിജോണിനെതിരെയും കേസെടുക്കണമെന്ന ബിജിമോളുടെ പരാതി നേരത്തെ തള്ളിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും ഒഴിവാക്കിയത്. രണ്ടുപേർക്കുമെതിരെ ബിജിമോൾ ഇനി പൊലീസിന് മൊഴി നൽകിയാലോ, അല്ലങ്കിൽ മറ്റാരെങ്കിലും പുതിയ പരാതി നൽകിയിലോ ഇവർക്കെതിരെ അന്വേഷണം നടത്താം. ബിജിമോളുടെ പരാതിയിൽ അവ്യക്തകൾ ചൂണ്ടികാട്ടിയാണ് ഡിജിപി കേസെടുക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്.
ഇതിനെതിരെ ണ്ടഭിപ്രായമുണ്ട്. ഷിബു ബേബിജോൺ തടഞ്ഞുവച്ചത് ലൈംഗികാതിക്രമത്തിനാണെന്ന് ബിജിമോളുടെ ആരോപണം സാങ്കേതിമായിട്ടില്ലെങ്കിലും മാറ്റിവയ്ക്കാം. എന്നാൽ അബുവിന്റെ പരാമർശത്തിൽ കേസെടുക്കേണ്ടിയിരുന്നുവെന്നാണ് അഭിപ്രായം. നിയമസഭയക്ക് പുറത്തുനടന്ന സംഭവമായതിനാൽ കേസെടുത്ത് അന്വേഷിച്ച് നിജസ്ഥിതി വ്യക്തമാക്കേണ്ട ഉത്തരവാദിത്തം പൊലീസ് നിർവഹിക്കേണ്ടിയിരുന്നുവെന്നാണ് അഭിപ്രായം.