ന്റെ തൊഴിലിൽ ഉത്തരവാദിത്വബോധമുള്ളവർ ഡ്യൂട്ടിയിലല്ലെങ്കിൽ പോലും അത് എപ്പോഴും തെളിയിച്ച് കൊണ്ടിരിക്കും. മൈക്കല കെൽനെർ എന്ന സ്വീഡനിലെ പൊലീസുകാരി ഇതിന് ഉദാഹരണമാണ്. സ്റ്റോക്ക്ഹോമിലെ ഒരു പാർക്കിൽ ബിക്കിനി അണിഞ്ഞ് കൂട്ടുകാരി കളോടൊപ്പം സൺബാത്ത് ചെയ്തുകൊണ്ടിരിക്കുമ്പോൾ അതേ വസ്ത്രത്തിൽ ഒരു പോക്കറ്റടിക്കാരനെ പിടിച്ച് തന്റെ കർത്തവ്യബോധം പ്രകടിപ്പിക്കുകയായിരുന്നു മൈക്കല ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ആവേശം വിതറുന്ന ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. ഇവർ സൺബാത്ത് ചെയ്തുകൊണ്ടിരിക്കുമ്പോൾ മാഗസിൻ വിൽപനക്കാരനെന്ന വ്യാജേന ആയിരുന്നു പോക്കറ്റടിക്കാരൻ ഇവരെ സമീപിച്ചിരുന്നത്.തുടർന്ന് അയാൾ അധികം വൈകാതെ തിരിച്ച് പോവുകയും ചെയ്തു. അപ്പോഴാണ് കൂട്ടത്തിലൊരു യുവതിയുടെ മൊബൈൽ ഫോൺ കാണാതായ വിവരം മൈക്കല അറിയുന്നത്.

നേരത്തെ വന്ന മാഗസിൻ വിൽപനക്കാരൻ തന്നെയായിരിക്കും മൊബൈൽ അടിച്ച് മാറ്റിയതെന്ന സംശയം ബലപ്പെട്ട മൈക്കല അയാളെ പിന്തുടരുകയും അടിച്ച് വീഴ്‌ത്തി മൊബൈൽ പിടിച്ചെടുക്കുകയുമായിരുന്നു. ബിക്കിനിയിൽ മോഷ്ടാവിനെ തറപറ്റിക്കുന്ന പൊലീസുകാരിയുടെ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ ഒറ്റ ദിവസം കൊണ്ട് 6000 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. താൻ നഗ്‌നയായി കിടക്കുകയായിരുന്നവെങ്കിൽ പോലും മോഷ്ടാവിനെ ഇത്തരത്തിൽ പിന്തുടർന്ന് പിടികൂടുമായിരുന്നുവെന്നാണ് മൈക്കല പറയുന്നത്.കർത്തവ്യബോധത്തിൽ നിന്നും തന്നെ പിൻവലിക്കാൻ യാതൊന്നിനും സാധിക്കില്ലെന്നും അഭ്യാസി കൂടിയായ ഈ പൊലീസുകാരി തറപ്പിച്ച് പറയുന്നു.

ഒരു പൊലീസുകാരിയന്നതിന് പുറമെ ഫിറ്റ്നസിൽ അതിയായ താൽപര്യം പ്രകടിപ്പിക്കുന്ന മൈക്കല ഒഴിവ് സമയം കിട്ടുമ്പോഴൊക്കെ പവർ ലിഫ്റ്റിങ്, ക്രോസ്ഫിറ്റ് തുടങ്ങിയവ ചെയ്യാൻ എത്താറുണ്ട്. തന്നോട് ഏറ്റുമുട്ടുന്നതുകൊണ്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ പോക്കറ്റടിക്കാരൻ കീഴടങ്ങുകയായിരുന്നു വെന്നാണ് മൈക്കല പറയുന്നത്.പലപ്പോഴും പോക്കറ്റടിക്കാർ മാജിക്കുകാരെ പോലെ തികച്ചും നിഗൂഢമായാണിത് നിർവഹിക്കുന്നതെന്നും മൈക്കലെ വെളിപ്പെടുത്തുന്നു. സ്വീഡന്റെ തലസ്ഥാനത്തുള്ള റാലംബ്ഷോവ് പാർക്കിലാണീ സംഭവം നടന്നിരിക്കുന്നത്.

സൺബാത്തിലേർപ്പെടുമ്പോൾ വിലപ്പെട്ട വസ്തുക്കൾ സൂക്ഷിക്കണമെന്ന് മൈക്കല കൂട്ടുകാരികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മാഗസിനുകൾ കൂട്ടിയിട്ട് അതിന്റെ മറവിൽ മോഷ്ടാവ് മൊബൈൽ ഫോൺ കവർന്നെടുത്ത് കടന്ന് കളയാൻ ശ്രമിക്കുകയായിരുന്നു. അയാൾ ഫോണുമെടുത്ത് വെറും 15 മീറ്ററോളം നടന്നെത്തിയപ്പോഴേക്കും മൈക്കലയും കൂട്ടുകാരിയായ മറ്റൊരു പൊലീസുകാരിയും കൂടി അയാളെ അനായാസം കീഴ്പ്പെടുത്തുക യായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.