- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും തുറങ്കലിൽ അടച്ചതോടെ മാലദ്വീപിൽ രാഷട്രീയ പ്രതിസന്ധി രൂക്ഷം; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ സൈനികമായി ഇടപെടണമെന്ന ആവശ്യവുമായി മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ്
മാലി: മാലദ്വീപിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സയീദിനെയും മറ്റു ജഡ്ജിമാരെയും അഴിമതി ആരോപണം ഉന്നയിച്ച് അറസ്റ്റ് ചെയ്ത് മാലി പൊലീസ് ജയിലിലടച്ചു. ക്യാപിറ്റൽ മാളിൽ സ്ഥിതി ചെയ്യുന്ന സുപ്രീം കോടതി ആസ്ഥാനത്തേക്ക് ഇരച്ചു കയറിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പൊലീസ് നടപടിയെ അതിശക്തമായി അപലപിച്ച മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ഇവരെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു . മുൻപ് അറസ്റ്റ് ചെയ്തു ജയിലിലടക്കപ്പെട്ട മുഴുവൻ എംപി മാരെയും വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു . എന്നാൽ ഇതു നടപ്പാക്കാൻ തയ്യറാകാതിരുന്ന പ്രസിഡന്റ് അദ്ബുള്ള യാമീൻ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു . സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയാൽ പാർലമെന്റിൽ തന്റെ സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന് ഉറപ്പുള്ള യമീൻ കടുത്ത നടപടികളിലേക്ക് കടക്കുകയായിരുന്നു . മുൻ പ്രസിഡന്റും ഇപ്പോളത്തെ പ്രസിഡണ്ട് യാമീന്റെ അർദ്ധ സഹോദരനുമായ അബ്ദുൽ ഗായൂമും ,മറ്റൊരു മുൻ പ്രസിഡന്റായ അബ്ദുൽ നഷീദുമ
മാലി: മാലദ്വീപിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സയീദിനെയും മറ്റു ജഡ്ജിമാരെയും അഴിമതി ആരോപണം ഉന്നയിച്ച് അറസ്റ്റ് ചെയ്ത് മാലി പൊലീസ് ജയിലിലടച്ചു.
ക്യാപിറ്റൽ മാളിൽ സ്ഥിതി ചെയ്യുന്ന സുപ്രീം കോടതി ആസ്ഥാനത്തേക്ക് ഇരച്ചു കയറിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പൊലീസ് നടപടിയെ അതിശക്തമായി അപലപിച്ച മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ഇവരെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു . മുൻപ് അറസ്റ്റ് ചെയ്തു ജയിലിലടക്കപ്പെട്ട മുഴുവൻ എംപി മാരെയും വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു .
എന്നാൽ ഇതു നടപ്പാക്കാൻ തയ്യറാകാതിരുന്ന പ്രസിഡന്റ് അദ്ബുള്ള യാമീൻ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു . സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയാൽ പാർലമെന്റിൽ തന്റെ സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന് ഉറപ്പുള്ള യമീൻ കടുത്ത നടപടികളിലേക്ക് കടക്കുകയായിരുന്നു .
മുൻ പ്രസിഡന്റും ഇപ്പോളത്തെ പ്രസിഡണ്ട് യാമീന്റെ അർദ്ധ സഹോദരനുമായ അബ്ദുൽ ഗായൂമും ,മറ്റൊരു മുൻ പ്രസിഡന്റായ അബ്ദുൽ നഷീദുമടക്കമുള്ള പ്രതിപക്ഷ നേതാക്കളെല്ലാം ഇപ്പോൾ ജയിലിലാണ് . അറസ്റ്റ് ചെയ്യപ്പെടുന്നതിനു തൊട്ടു മുൻപ് 'തന്റെ വീട് പൊലീസ് വളഞ്ഞുവെന്നും സംരക്ഷിക്കാനാണോ അറസ്റ്റ് ചെയ്യാനാണോ' എന്ന് ഉറപ്പില്ലെന്നും ഗയൂം ട്വീറ്റ് ചെയ്തിരുന്നു .
മാലദ്വീപിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ പരിഹരിക്കാൻ ഇന്ത്യ സൈനികമായി ഇടപെടണമെന്ന ആവശ്യവുമായി മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് രംഗത്തെത്തി. പ്രസിഡന്റ് അബ്ദുള്ള യമീൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചീഫ് ജസ്റ്റിസും ന്യായാധിപരും അടക്കമുള്ളവരെ തടവിലാക്കുകയും ചെയ്തതിന് പിന്നാലെയാണിത്.
പ്രശ്ന പരിഹാരത്തിന് സൈന്യത്തെ അയയ്ക്കണമെന്ന് മാലദ്വീപിലെ ജനങ്ങൾക്കുവേണ്ടി അഭ്യർത്ഥിക്കുകയാണെന്ന് നഷീദ് ട്വീറ്റുചെയ്തു. ന്യായാധിപരെയും രാഷ്ട്രീയ നേതാക്കളെയും മോചിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഒൻപത് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ ജയിലിൽനിന്ന്
80 വയസ്സുകാരനായ അബ്ദുല്ല യമീൻ 2008 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ അബ്ദുൽ നഷീദിനെ തോൽപ്പിച്ചാണ് പ്രസിഡണ്ട് ആയത് .രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യയും ചൈനയും മാലദ്വീപ് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് പൗരന്മാരോട് നിദ്ദേശിച്ചു .