- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂറ്റൊന്നു തവണ അന്വേഷിക്കട്ടെയെന്ന് മാണി; നാണമുണ്ടെങ്കിൽ രാജി വയ്ക്കണമെന്ന് വി എസ്; വാമൊഴിക്കേസെന്ന് മുഖ്യമന്ത്രി; പഠിച്ചിട്ട് പറയാമെന്ന് വി എം.സുധീരൻ; നല്ല തീരുമാനമെന്ന് ജേക്കബ് തോമസ്
ബാർകോഴ കേസിൽ നിർണായകമായ വിധി വിജിലൻസ് കോടതി പുറപ്പെടുവിച്ച് സാഹചര്യത്തിൽ കെ.എം.മാണി മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടമെന്ന ആവശ്യമാണ് പ്രതിപക്ഷനേതാക്കൾ ഉന്നയിക്കുന്നത്. മന്ത്രികസേരയിൽ തുടർന്ന് കൊണ്ട് അന്വേഷണത്തെ നേരിടാനുള്ള നീക്കം കേസ് അട്ടിമറിക്കാനുള്ള ശ്രമം ആണെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. സിപിഐഎം സെക്രട്ടറി കോടിയേ
ബാർകോഴ കേസിൽ നിർണായകമായ വിധി വിജിലൻസ് കോടതി പുറപ്പെടുവിച്ച് സാഹചര്യത്തിൽ കെ.എം.മാണി മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടമെന്ന ആവശ്യമാണ് പ്രതിപക്ഷനേതാക്കൾ ഉന്നയിക്കുന്നത്. മന്ത്രികസേരയിൽ തുടർന്ന് കൊണ്ട് അന്വേഷണത്തെ നേരിടാനുള്ള നീക്കം കേസ് അട്ടിമറിക്കാനുള്ള ശ്രമം ആണെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. സിപിഐഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും കെ.എം.മാണി രാജിവയ്ക്കണമെന്ന ആവശ്യപ്പെടുമ്പോൾ ബാർ കോഴക്കേസ് വാമൊഴിക്കേസ് മാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് കെ.പി.സി. അധ്യക്ഷൻ വി എം.സുധീരന്റെ നിലപാട്. ബാർകോഴ കേസിൽ വിജിലൻസ് കോടതിയുടെ ഉത്തരവിനെ തുടർന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ ഇങ്ങനെ.
ബാർ കോഴ കേസിലെ തുടരന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു കെ.എം.മാണിയുടെ ആദ്യപ്രതികരണം. 101 തവണ അന്വേഷിക്കട്ടെ. സത്യം സംശയാതീതമായി തെളിയണം. താനൊരിക്കലും അന്വേഷണത്തിന്നു തടസം നിന്നിട്ടില്ല. അന്വേഷണം നടക്കട്ടെ. കൂടുതൽ അന്വേഷിക്കട്ടെ. ഈ വിധി അന്തിമ വിധിയല്ല. തുടരന്വേഷണം പൂർത്തിയാകുമ്പോൾ തെളിവില്ലെന്നു വീണ്ടും തെളിയും. കോടതി വിധിയെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും മാണി കോട്ടയത്ത് പറഞ്ഞു. എന്നാൽ ഇതിന്റെ പേരിൽ രാജിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എം. മാണി ഇന്നുതന്നെ മന്ത്രിസ്ഥാനം രാജിവയ്ക്കണം. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കോടതിക്ക് മനസിലായി സാഹചര്യത്തിൽ രാജിവച്ച് പുറത്ത് പോകണം. ദ്ദേഹത്തിനു അഭിമാനബോധമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് രാജി വയ്ക്കണമെന്നും വി എസ് തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. ബാർ കോഴക്കേസിൽ തുടരന്വേഷണം വേണമെന്ന വിജിലൻസ് കോടതി ഉത്തരവിനെക്കുറിച്ചു വിശദമായി പരിശോധിച്ചശേഷം ആലോചിച്ചു തുടർനടപടിയുണ്ടാകും. കോടതി ഉത്തരവു സംബന്ധിച്ച് മാദ്ധ്യമങ്ങളിലൂടെയുള്ള അറിവു മാത്രമേയുള്ളൂ. അതിനാൽ കോടതി വിധിയെക്കുറിച്ചു പഠിച്ചശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ടെങ്കിൽ അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോടതി വിധിയോട് ഇതുവരെയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചിട്ടില്ല.
ബാർ കോഴക്കേസിൽ വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി കണ്ടത്തിയിരിക്കുന്ന സാഹചര്യത്തിൽ മാണി അധികാരത്തിൽ തുടരാൻ അർഹനല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. മാണി അധികാരത്തിലിരുന്നുകൊണ്ട് നടത്തുന്ന അന്വേഷണം വെറും പ്രഹസനമാകുമെന്നും തുടരന്വേഷണം കോടതിയുടെ മേൽനോട്ടത്തിലായിരിക്കണമെന്നും ന്യൂഡൽഹിയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.ബാബു എന്നിവർക്കു നേരെയെല്ലാം ഇക്കാര്യത്തിൽ ആരോപണങ്ങൾ ഉയർന്നുവന്നതാണ്. ഒരു വലിയ കുംഭകോണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മാണിയെ അറസ്റ്റ് ചെയ്യാതെയായിരുന്നു വിജിലൻസ് അന്വേഷണം നടത്തിയത്. കേസിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന് കോടതി മനസിലാക്കിയതു കൊണ്ടാണ് വിജിലൻസ് ഡയറക്ടർ കേസിൽ ഇടപെടരുതെന്ന കോടതി പറഞ്ഞിരിക്കുന്നത്. തുടരന്വേഷണത്തിനുള്ള കോടതി ഉത്തരവ് സർക്കാരിന് തിരിച്ചടിയാണെന്നും ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ തുടരാൻ അർഹനല്ലെന്നും അദ്ദേഹം ന്യൂഡൽഹിയിൽ പറഞ്ഞു.
വിധി തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ബാധിക്കില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു പറഞ്ഞു. അതേസമയം, ബാർ കോഴ കേസിൽ സത്യം പുറത്തുവരുമെന്ന ബാർ ഉടമ അസോസിയേഷൻ നേതാവ് ബിജു രമേശ് പറഞ്ഞു. തുടരന്വേഷണവുമായി സഹകരിക്കുമെന്ന് ബാർ ഹോട്ടൽ അസോസിയേഷനും അറിയിച്ചു. സത്യം കുഴിച്ചു മൂടിയാലും പുറത്തുവരുമെന്ന് പി.സി. ജോർജ് പറഞ്ഞു. മാണിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും, ഉടൻ രാജിവയ്ക്കണമെന്നുമായിരുന്നു സിപിഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. ബാർകോഴകേസിൽ കോടതിയുടെ ഉത്തരവ് നല്ല തീരുമാനമെന്നായിരുന്നു പൊലീസ് കൺസ്ട്രക്ഷൻ സി.എം.ഡി ജേക്കബ് തോമസും പ്രതികരിച്ചു