- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിന് സമീപത്തെത്തി ജോ ബൈഡൻ; കെട്ടിപ്പിടിച്ച് സൗഹൃദം പങ്കുവച്ച് ഇരു നേതാക്കളും; ജി 7 ഉച്ചകോടിയിലെ 'അപൂർവ സൗഹൃദ' ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ
ഹിരോഷിമ: ജി 7 ഉച്ചകോടിയിൽ പരസ്പരം സൗഹൃദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും. ജപ്പാനിലെ ഹിരോഷിമയിൽ വെച്ച് നടക്കുന്ന ഉച്ചകോടിയുടെ വർക്കിങ് സെഷനിലാണ് ഇരു നേതാക്കളും പരസ്പരം കണ്ടുമുട്ടിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിന് സമീപം ജോ ബൈഡൻ എത്തി സൗഹൃദം പുതുക്കുകയായിരുന്നു. ബൈഡനെ കണ്ട് എഴുന്നേറ്റ മോദി ഹസ്തദാനം നൽകി. പിന്നാലെ ഇരു നേതാക്കളും കെട്ടിപ്പിടിച്ച് സൗഹൃദം പങ്കുവയ്ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയി.
അടുത്തമാസം പ്രധാനമന്ത്രി യുഎസ് സന്ദർശിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം അമേരിക്ക സന്ദർശിക്കുന്നത്. ജി 7 ഉച്ചകോടിയിൽ വെച്ച് ശനിയാഴ്ച രാത്രി നരേന്ദ്ര മോദിയും ജോ ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടത്തും. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദവും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബേൻസും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യ സുരക്ഷ, വിവിധ വികസന പദ്ധതികൾ, ഊർജ മേഖലയിലെ സഹകരണം എന്നിവ സംബന്ധിച്ച് ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ ചർച്ച നടത്തും.
ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോലുമായും പ്രധാനമന്ത്രി ചർച്ച നടത്തി. ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ കൂടുതൽ സഹകരണത്തിനുള്ള സാധ്യതകൾ ഇരു രാഷ്ട്ര നേതാക്കളും ചർച്ച നടത്തി.
#WATCH | Prime Minister Narendra Modi and US President Joe Biden share a hug as they meet in Hiroshima, Japan. pic.twitter.com/bbaYMo1jBL
- ANI (@ANI) May 20, 2023
രാജ്യത്തിന്റെ പരമാധികാരവും ആത്മാഭിമാനവും സംരക്ഷിക്കാൻ ഇന്ത്യ പൂർണ്ണ സജ്ജവും പ്രതിജ്ഞാബദ്ധവുമാണെന്ന് നരേന്ദ്ര മോദി പ്രമുഖ ജാപ്പനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. പരസ്പര ബഹുമാനത്തിലും താത്പര്യങ്ങൾ പരസ്പരം പരിഗണിച്ചും മാത്രമേ സുഖമമായ ഇന്ത്യ-ചൈന ബന്ധം സാദ്ധ്യമാകുകയുള്ളു എന്നും പ്രധാനമന്ത്രി പറഞ്ഞു.
'അയൽരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം നിലനിൽക്കാൻ അതിർത്തിയിൽ സമാധാനവും ശാന്തയും നിലനിർത്തേണ്ടത് അനിവാര്യമാണ്. ഇന്ത്യ പരമാധികാരവും ആത്മാഭിമാനവും സംരക്ഷിക്കാൻ പൂർണ്ണണ സജ്ജമാണ്, പ്രതിജ്ഞാബദ്ധമാണ്. പരസ്പര ബഹുമാനത്തിലും താത്പര്യങ്ങൾ പരസ്പരം പരിഗണിച്ചും മാത്രമേ സുഖമമായ ഇന്ത്യ-ചൈന ബന്ധം സാദ്ധ്യമാകുകയുള്ളു.
ബന്ധം സാധാരണ നിലയിൽ എത്തുന്നത് ദക്ഷിണേഷ്യയ്ക്കും ലോകത്തിനും ഗുണം ചെയ്യും. 2020 ജൂണിലെ ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം ഇന്ത്യ-ചൈന ബന്ധം വഷളായിരുന്നു.' ഇരുപക്ഷവും ശേഷം നിരവധി കൂടിക്കാഴ്ചകൾ നടത്തിയെങ്കിലും ശാശ്വതമായ ഒരു പരിഹാരം കാണാൻ സാധിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അയൽ രാജ്യമെന്ന നിലയ്ക്ക് പാകിസ്തനുമായും ഇന്ത്യ സാധാരണ ബന്ധം ആഗ്രഹിക്കുന്നുവെന്നും എന്നാൽ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയം പാക്കിസ്ഥാൻ പൂർണമായും ഉപേക്ഷിക്കേണ്ടതുണ്ടെന്നും നരേന്ദ്ര മോദി അഭിമുഖത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ട ബാധ്യത പാക്കിസ്ഥാനുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ