നോർത്തേൺ അയർലൻഡിലേക്ക് വൻ അഭയാർത്ഥി പ്രവാഹത്തിന് സാധ്യത
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടൻ: ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുണ്ടാക്കിയ കരർ, വിൻഡ്സർ ഫ്രെയിംവർക്കിന് എതിരായതിനാൽ നോർത്തേൺ അയർലൻഡിൽ നടപ്പാക്കാനാവില്ലെന്ന് ബെൽഫാസ്റ്റിലെ ഹൈക്കോടതി വിധിച്ചു. കഴിഞ്ഞ വർഷം യു കെയും ഇ യുവും തമ്മിൽ പുനർ രൂപീകരിച്ച് ഒപ്പിട്ട കരാറാാണ് വിൻഡ്സർ ഫ്രെയിംവർക്ക്. ഇതോടെ ചില അഭയാർത്ഥികൾക്ക് നിയമനടപടികൾക്ക് വിലക്ക് കല്പിക്കുന്നതും, റുവാണ്ടയിലെക്ക് അയയ്ക്കുന്നതുമായ പദ്ധതിയുടെ ദീർഘകാലാടിസ്ഥാനതതിലുള്ള ഫലക്ഷമതയെ കുറിച്ച് ചില സുപ്രധാന സംശയങ്ങൾ ഉയരുന്നുമുണ്ട്.
പുതിയ നിയമത്തിന്റെ ചില ഭാഗങ്ങൾ യൂറോപ്യൻ കണവെൻഷന്റെ മനുഷ്യാവകാശങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. ഒരു യു കെ കോടതിയിൽ നിന്നും ഒരു നിയമത്തിനെതിരെ കടുത്ത വിലക്ക് വന്നാൽ അത് യു കെ പാർലമെന്റിന്റെ പുനപരിശോധനക്ക് എടുക്കേണ്ടി വന്നേക്കാം. മുൻകൂട്ടി അനുവാദം വാങ്ങാതെ, അനധികൃതമായി എത്തുന്ന അഭയാർത്ഥികളെ തടയാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു 2023 ലെ ഇല്ലീഗൽ മൈഗ്രേഷൻ ആക്റ്റ്. ചാനൽ വഴി എത്തുന്ന അനധികൃത അഭയാർത്ഥികളെ തടവിലാക്കുവാനും അവരെ റുവാണ്ടയിലേക്ക് അയയ്ക്കുന്നതിനും നിയമ സാധുത നൽകുന്നതാണ് ആ നിയമം.
റുവാണ്ട ഒരു സുരക്ഷിത രാജ്യമല്ലെന്ന സുപ്രീം കോടതി വിധിക്ക് ശേഷം അതിനെ മറികടക്കുവാനാാായി, റുവാണ്ടയെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് മറ്റൊരു നിയമം പാർലമെന്റ് പാസ്സാക്കുകയുണ്ടായി. പാസ്സാക്കിയെങ്കിലും, ഇല്ലീഗൽ മൈഗ്രേഷന ആക്റ്റ് ത്രിശങ്കു സ്വർഗ്ഗത്തിലായിരുന്നു. എന്നാലും ഇത് ഉടനടി നടപ്പിലാക്കുമെന്ന പ്രതീക്ഷ ഉണ്ടയിരുന്നു. റുവാണ്ടയിലേക്ക് അഭയാർത്ഥികളെ അയയ്ക്കുവാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ ഈ കോടതി വിധി മാറ്റമുണ്ടാക്കില്ല എന്നായിരുന്നു വിധിയോടുള്ള, പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രതികരണം.
ഉടൻ തന്നെ റുവാണ്ടയിലേക്കുള്ള വിമാനങ്ങൾ പറന്നുയരും എന്നും ഋഷി സുനക് പറഞ്ഞു. ബോട്ടുകളുടെ വരവ് നിലായ്ക്കാൻ വിമാനങ്ങൾ യാത്ര തുടങിയേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റം പോലുള്ള പ്രശ്നങ്ങളിൽ കടന്നു കയറാൻ തക്ക വിധത്തിൽ ഗുഡ് ഫ്രൈഡെ എഗ്രിമെന്റ് വ്യാഖ്യാനിക്കപ്പെടുകയില്ല എന്നും സർക്കാരിന് ഉറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതായാലും, ഈ വിധിയോടെ നോർത്തേൺ അയർലൻഡിലേക്ക്, യു കെയുടെ മറ്റു ഭാഗങ്ങളിൽ നിന്നും അഭായാർത്ഥികളുടെ ഒഴുക്ക് ഉണ്ടാകുമെന്ന ആശങ്ക ശക്തമാവുകയാണ്.