- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകൾ പൂട്ടിക്കുക എന്ന ലക്ഷ്യത്തോടെ വിഷവാതക പ്രയോഗം; ഇറാനിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സർക്കാർ; നടപടി രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ; അഞ്ച് പ്രവിശ്യകളിൽ നിന്ന് നിരവധിപേർ അറസ്റ്റിലെന്ന് ഉപ ആഭ്യന്തരമന്ത്രി
ടെഹ്റാൻ: ഇറാനിൽ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകൾ പൂട്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ വിദ്യാർത്ഥിനികൾക്കു നേർക്ക് വിഷവാതക പ്രയോഗ വിഷവാതകം പ്രയോഗിച്ചെന്ന ആരോപണത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ. രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.അറസ്റ്റിലായവരെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ അധികൃതർ തയ്യാറായില്ല.
അഞ്ച് പ്രവിശ്യകളിൽനിന്നായി കുറച്ചാളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉപ ആഭ്യന്തര വകുപ്പുമന്ത്രി മജീദ് മിറാഹ്മദി പറഞ്ഞു. ബന്ധപ്പെട്ട ഏജൻസികൾ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ നവംബർ മുതൽ അയ്യായിരത്തിലധികം സ്കൂൾ വിദ്യാർത്ഥികൾക്കു നേരെ വിഷപ്രയോഗം നടന്നിട്ടുണ്ടെന്ന് സംഭവത്തിൽ അന്വേഷണം നടത്തുന്ന ഇറാനിയൻ പാർലമെന്റ് അംഗം മൊഹമ്മദ് ഹസ്സൻ അൻസാരി ഐ.എസ്.എൻ.എ. വാർത്താ ഏജൻസിയോടു പ്രതികരിച്ചു.
ആക്രമണം പ്രധാനമായും ലക്ഷ്യംവെച്ചത് പെൺകുട്ടികളെ ആയിരുന്നു. 25 പ്രവിശ്യകളിലെ 230 സ്കൂളുകളിൽ ആക്രമണം നടന്നു. അയ്യായിരത്തിൽ അധികം വിദ്യാർത്ഥിനികൾക്കു വിഷബാധയേറ്റു, അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ഇത്തരത്തിൽ ആക്രമണത്തിന് ഇരയായ പെൺകുട്ടികൾക്ക് ആർക്കും ജീവൻ നഷ്ടമായിട്ടില്ല. എന്നാൽ പലർക്കും ശ്വാസസംബന്ധിയായ പ്രശ്നങ്ങൾ, ഛർദി, തലകറക്കം, തളർച്ച തുടങ്ങിയ അനുഭവപ്പെട്ടിരുന്നു.
സ്കൂൾ വിദ്യാർത്ഥിനികൾക്കു നേരെ വിഷവാതക പ്രയോഗം നടക്കുന്നെന്ന ആരോപണം ഇറാൻ സർക്കാരിനു നേർക്കുള്ള വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ പെൺകുട്ടികളുടെ സ്കൂളുകൾ കേന്ദ്രീകരിച്ച് വ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. ഈ ദേശവ്യാപക പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽനിന്ന് തടയാനാണ് വിഷപ്രയോഗം നടത്തിയതെന്നാണ് ആരോപണം.
കഴിഞ്ഞ സെപ്റ്റംബറിലാണ് മുടിയിഴകൾ പുറത്തുകാണുംവിധത്തിൽ ഹിജാബ് ധരിച്ചെന്ന് ആരോപിച്ച് ഇറാൻ മതപൊലീസ് മഹ്സയെ കസ്റ്റഡിയിലെടുത്തത്. മതപൊലീസിന്റെ കസ്റ്റഡിയിലിരിക്കേ നേരിട്ട മർദനമാണ് മഹ്സയുടെ മരണകാരണമെന്നാണ് ആരോപണം. എന്നാൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സർക്കാർ വാദം.
മറുനാടന് മലയാളി ബ്യൂറോ