- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
30 ശതമാനം മദ്യ നികുതി പിൻവലിച്ച് യുഎഇ; സൗദിയും ഖത്തറും മദ്യം നിയമ വിധേയമാക്കും; സായിപ്പന്മാരെ കൂട്ടത്തോടെ ആകർഷിക്കാനുള്ള നീക്കം അവരെ ജയിലിലാക്കുമെന്ന് ആശങ്കപ്പെട്ട് പാശ്ചാത്യ മാധ്യമങ്ങൾ
ദുബായ്: വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ മദ്യ നികുതി 30 ശതമാനം പിൻവലിച്ച് യുഎഇ. പുതുവത്സരത്തോടെയാണ് യുഎഇ മദ്യ നികുതിയിൽ ഇളവ് ഏർപ്പെടുത്തിയത്. ബ്രിട്ടൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതോടെയാണ് യുഎഇ ഇവരെ ആകർഷിക്കാൻ മദ്യ നികുതി കുറച്ചത്. എന്നാൽ മദ്യ നികുതിയിൽ ഇളവു വരുത്തി സായിപ്പന്മാരെ കൂട്ടത്തോടെ ആകർഷിക്കാനുള്ള നീക്കം അവരെ ജയിലിലാക്കുമൊ എന്ന് ആശങ്കയാണ് പാശ്ചാത്യ മാധ്യമങ്ങൾ പ്രകടിപ്പിക്കുന്നത്. യുഎഇയുടെ കർശന നിയമം വെള്ളമടിച്ച് കൂത്താടുന്നവരെ ജയിലിലാക്കുമെന്ന് ഉറപ്പ്.
2023ൽ ദുബായ് തങ്ങളുടെ ടൂറിസം മേഖലയെ നല്ലതു പോലെ പ്രൊമോട്ട് ചെയ്യുകയാണ്. യുഎഇയുടെ റെസ്റ്റൊറന്റുകളും ബാറുകളും ബിസിനസുകളുമെല്ലാം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകളിലൂടെ നന്നായി അവർ പ്രൊമോട്ട് ചെയ്യുന്നുണ്ട്. ക്ലബുകളിൽ ഡാൻസ് ചെയ്യുന്നതിന്റേയും പൂളുകളിൽ സൺ ബാത്ത് ചെയ്യുന്നതുമെല്ലാം ഇവർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. മദ്യത്തിന്റെ ടാക്സ് ഇളവും വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് മാധ്യമങ്ങളെ ആശങ്കപ്പെടുത്തുന്നത്.
30 ശതനമാനം ടാക്സ് ഇളവ് നടപ്പിലായാൽ ഒരു പൈന്റിന് 12 പൗണ്ട് ആയിരുന്നത് എട്ട് പൗണ്ടായി കുറയും. ഒരു ഗ്ലാസ് വൈനിന്റെ വില ആറ് പൗണ്ടായും കോക്ടെയിലിന് 10 പൗണ്ടായും കുറയും. സന്തോഷ സമയങ്ങളിൽ ദുബായ് ഹോട്ടലുകളിൽ വില ഇതിലും താഴ്ന്നേക്കും. വൈനിന്റേയും സ്പിരിറ്റിന്റേയും വില ഇപ്പോൾ തന്നെ ലൈസൻസ് ഉള്ള ഷോപ്പുകളിൽ കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. എന്നാൽ യുഎഇയുടെ കർശനമായ നിയമ വ്യവസ്ഥ ടൂറിസ്റ്റുകളായി എത്തുന്ന കുടിയന്മാർക്ക് പാരയായേക്കും. യുഎഇയുടെ കടുത്ത നിയമ വ്യവസ്ഥ തന്നെ അതിനു കാരണം. കുറഞ്ഞ വിലയാണെന്നു കരുതി മദ്യം കുടിച്ചു കൂത്താടിയാൽ ജയിലിൽ ആകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്നതാണ് ഇതിനു കാരണമായി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അടുത്ത വർഷങ്ങളിലായി നിയമ ലംഘനം നടത്തിയ നിരവധി ബ്രിട്ടീഷുകാരാണ് യുഎഇയിൽ ജയിലിൽ അടക്കപ്പെട്ടത്്.
ദുബായ് മദ്യ നിയമത്തിൽ ഇളവ് വരുത്താൻ ഒരുങ്ങുമ്പോൾ മറ്റ് മുസ്ലിം സ്റ്റേറ്റുകളായ സൗദി അറേബ്യയും ഖത്തറും മദ്യം നിയമ വിധേയമാക്കാനുള്ള ഒരുക്കത്തിലാണ്. വിനോദ സഞ്ചാരികളേയും ബിസിനസുകാരെയും ആകർഷിക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യവും എന്നാൽ ദുബായിലും മറ്റും മദ്യപിക്കുന്നത് വളരെ അപകടകരമായ പ്രവൃത്തിയാണെന്നാണ് പലരും വിലയിരുത്തുന്നത്. വെള്ളമടിച്ചു എന്തെങ്കിലും അബദ്ദം കാണിച്ചാൽ ക്രിമിനൽ കുറ്റം ചുമത്തി അകത്താക്കും എന്നതാണ് ഇവർ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മറുനാടന് ഡെസ്ക്