- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജ്യേഷ്ഠനെ കുറിച്ച് ആവശ്യമില്ലാത്തതൊക്കെ എഴുതിപിടിപ്പിച്ചു; രാജാവിനെയും രാജപത്നിയേയും പേരെടുത്ത് പരാമർശിച്ചു; വില്യം രാജകുമാരൻ കലിപ്പിൽ; രാജാവിനും സഹിക്കാവുന്നതിലപ്പുറമയി; കിരീടധാരണത്തിൽ ഹരിക്ക് ക്ഷണമുണ്ടാകില്ല; ബ്രിട്ടീഷ് രാജകുടുംബത്തിൽ ഹാരി കൂടുതൽ ഒറ്റപ്പെടുമ്പോൾ
വളരെ മുൻപേ തന്നെ ചർച്ചയായ ഹാരിയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് തന്നെ വിവാദമായിരിക്കുകയാണ്. അടുത്തയാഴ്‌ച്ച പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിന്റെ സ്പാനിഷ് പതിപ്പ് നേരത്തേയിറങ്ങുകയും അതിൽ നിന്നും ചോർത്തിയെടുത്ത ഭാഗങ്ങൾ ഗർഡിയൻ പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തതോടെയായിരുന്നു വിവാദമായത്.പുസ്തകത്തിന് പ്രചാരം കിട്ടാനാണ് പ്രകാശനത്തിനു മുൻപേ അതിലെ ഉള്ളടക്കത്തിന്റെ രത്നച്ചുരുക്കം പ്രസിദ്ധീകരിച്ചത് എന്നൊരു ആരോപണവും ഉയരുന്നുണ്ട്.
ധാരാളം ആളുകൾ ഏറെ പ്രതീക്ഷകളോടെ പ്രകാശനത്തിനായി കാത്തിരിക്കുന്ന് പുസ്തകങ്ങളുടെ ചില ഭാഗങ്ങൾ ഒക്കെ ചോർന്ന കാര്യം ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇത് പുസ്തകം മൊത്തം ചോർന്ന ഫലമാണ് ഉണ്ടായിരിക്കുന്നത്. പുസ്തകത്തിലെ ഉള്ളടക്കം മുഴുവൻ പുറത്തുവന്ന് സാഹചര്യത്തിൽ ഇതിന്റെ വിൽപന പ്രതീക്ഷിച്ച രീതിയിൽ മുൻപോട്ട് പോകുമോ എന്ന ആശങ്കയും ഇപ്പോൾ ഉയർന്നിട്ടുണ്ട്.
പുസ്തകത്തിന്റെ കാര്യം ആശങ്കയിൽ നിൽക്കവേ, ഹാരിയും കുടുംബത്തിൽ കൂടുതൽ ഒറ്റപ്പെടുകയാൺ'. ഹാരിയുടെ പുതിയ വെളിപ്പെടുത്തലുകൾ സഹോദരൻ വില്യമിനെ അതീവ കോപിഷ്ഠനക്കിയിരിക്കുന്നു എന്നാണ് ചില കൊട്ടാരം വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടു തന്നെ പിതാവ് ചാൾസ് ഫാജാവിന്റെ കിരീടധാരണ ചടങ്ങിൽ ഹാരിക്ക് ക്ഷണം ഉണ്ടാകില്ലെന്നും അവർ പറയുന്നു.
വില്യമിനെ തന്റെ എതിരാളിയായി ചിത്രീകരിച്ചപ്പോൾ, മേഗന്റെ ഹോളിവുഡ് മൂല്യത്തിൽ തന്റെ തിളക്കം ഇല്ലാതെയാകുമോ എന്ന് ചാൾസ് രാജാവ് ഭയന്നിരുന്നതായും ഹാരി പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് പ്രതികരിക്കാതെയിരിക്കുകയായിരുന്നു കൊട്ടാരം വൃത്തങ്ങൾ. എന്നാൽ, ഇന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്, കിരീടധാരണ ചടങ്ങിൽ നിന്നും ഹാരിയെ ഒഴിവാക്കി എന്നാണ്. ഈ വർഷം മെയ് 6 ന് നടക്കുന്ന ചടങ്ങിൽ ഹാരി പങ്കെടുത്താൽ തന്നെ ഔദ്യോഗിക ഉത്തരവാദിത്തങ്ങളോ ചുമതലകളോ ഉണ്ടായിരിക്കില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രഭുക്കൾ (ഡ്യുക്ക്മാർ) രാജാവിനെ സന്ദർശിച്ച് ആദരവ് അർപ്പിക്കുന്ന ചടങ്ങ് പോലും ചാൾസ് വേണ്ടെന്ന് വയ്ക്കും എന്നാണ് അറിയാൻ കഴിയുന്നത്. ഹാരിക്ക് ഇപ്പോഴും ഡ്യുക്ക് ഓഫ് സസ്സക്സ് പദവി ഉള്ളതിനാലാണിത്. പകരം വെയിൽസ് രാജകുമാരൻ മാത്രമായിരിക്കും രാജാവിനെ സന്ദർശിച്ച് ആദരവ് അറിയിക്കുക.കീരിടധാരണത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകളിലും ഹാരിക്ക് മുൻ നിരയിൽ സ്ഥാനം ലഭിക്കുകയില്ല.
അതേസമയം, ഹാരിയുടെ പരാമർശങ്ങൾ വില്യമിനെ ചൊടിപ്പിച്ചിട്ടുണ്ട് എന്നാണ് വില്യമിന്റെ സുഹൃത്തുക്കൾ പറയുന്നത്. ഹാരിയുടെ ഭീരുത്വം നിറഞ്ഞ ഇത്തരം പ്രവർത്തനങ്ങളിൽ സഹോദരന് സങ്കടവും ഉണ്ടെന്ന് ഒരു സുഹൃത്ത് പർഞ്ഞു. എന്നാൽ വില്യം തികഞ്ഞ മാന്യനായതുകൊണ്ടു തന്നെ ഇതേ നാണയത്തിലുള്ള പ്രതികരണം ഉണ്ടാകില്ല എന്നും അവർ പറയുന്നു. കുടുംബത്തെ ഇത്രയധികം സ്നേഹിക്കുന്ന വില്യമിന് നേരെ സ്വന്തം അനുജൻ ചെളിവാരി എറിയുന്നതിൽ ദുഃഖമുണ്ടെന്നും അവർ പറയുന്നു.
മറുനാടന് ഡെസ്ക്