- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുപത്തഞ്ച് താലിബാനികളെ കൊന്നുവെന്ന ഹാരിയുടെ അവകാശവാദം ബ്രിട്ടന് തലവേദനയാകുന്നു; ബ്രിട്ടീഷ് പൗരന്മാരെ കൊന്നുതള്ളാൻ ആഹ്വാനം ചെയ്ത് ഇറാൻ; ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയരുതെന്ന് ഹാരിയോട് സൈന്യം; നോൺ-ഫിക്ഷൻ വിപണിയിൽ സ്‌പെയർ റെക്കോർഡിടുമ്പോൾ
ലണ്ടൻ: ഹാരി പിടിച്ചത് പുലിവാൽ. 25 താലിബാൻകാരെ കൊന്നുതള്ളിയെന്ന ഹാരിയുടെ വാദം ഗൗരവത്തിലെടുത്ത ഇറാൻ ഭരണകൂടം ഒരു ബ്രിട്ടീഷ് - ഇറാനിയൻ പൗരൻ ദയ അർഹിക്കുന്നില്ലെന്ന് പറഞ്ഞ തൂക്കിക്കൊന്നു. ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറരുത് എന്നും ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥർ ഹാരിയോട് ആവശ്യപ്പെട്ടു., വലിയൊരു കൂട്ടം സൈനികരും മുൻ സൈനികരുമാണ് ഹാരിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇറാന്റെ കുപ്രചരണങ്ങൾക്ക് ശക്തിപകരാനുള്ള ആയുധം ഹാരി നൽകിയിരിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തുന്നു. മാത്രമല്ല, സൈനിക സേവനം, കാശുണ്ടാക്കാനുള്ള മാർഗ്ഗമായി ഹാരി കണ്ടെത്തി എന്നും അവർ ആരോപിക്കുന്നു.
അലിറെസ അക്‌ബാരി എന്ന 62 കാരനായ, ബ്രിട്ടീഷ് പൗരത്വമുള്ള ഇറാനിയൻ പൗരനെ ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാനിൽ വധിച്ചിരുന്നു. ഇതിനെതിരെയുള്ള ബ്രിട്ടന്റെ പ്രതികരണത്തിനുള്ള മറുപടി ആയിട്ടായിരുന്നു, ബ്രിടന് മനുഷ്യാവകാശം പ്രസംഗിക്കാൻ അവകാശമില്ലെന്നും, ഹാരിയുടെ പ്രസ്താവന തന്നെ ഇതിനുള്ള തെളിവാണെന്നുമുള്ള വാദവുമായി ഇറാൻ രംഗത്ത് എത്തിയത്. ഹാരി ഇറാന്റെ കൈകളിലേക്ക് ആയുധം നൽകിയിരിക്കുകയാണെന്ന് പറഞ്ഞ സൈനികർ, ഇറാനിൽ രാഷ്ട്രീയ എതിരാളികളെ കൊന്നുതള്ളുന്നതിനെ ഒരു യുദ്ധത്തിനിടയിലുണ്ടാകുന്ന മരണവുമായി താരതമ്യം ചെയ്യാൻ ഇറാന് അവസരമൊരുക്കിയതിന്റെ ഉത്തരവാദിത്തം ഹാരി ഏറ്റെടുക്കണമെന്നും പറഞ്ഞു.
ഹാരിയുടെ മുൻ സഹപ്രവർത്തകർ ഉൾപ്പടെ പലരും ഇതിനോടകം തന്നെ ഹാരിക്കെതിരെ രംഗത്ത് എത്തിക്കഴിഞ്ഞു. താൻ കൊന്നൊടുക്കിയവരെ മനുഷ്യരായി കണ്ടിട്ടില്ലെന്നും ചതുരംഗക്കളത്തിലെ കരുക്കളായി മാത്രമെ കണ്ടിട്ടുള്ളു എന്നുള്ള പ്രസ്താവന യുദ്ധത്തിൽ അല്പമെങ്കിലും അവശേഷിച്ചിട്ടുള്ള മനുഷ്യത്വവും ഇല്ലാതെയാക്കി എന്ന് അവർ പരാതിപ്പെടുന്നു. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചാരൻ എന്ന് ആരോപിച്ചായിരുന്നു അക്‌ബാരിയെ കൊന്നത്. തികച്ചും ക്രൂരവും ഭീരുത്വവും നിറഞ്ഞ ഒരു പ്രവർത്തിയാണിതെന്ന് ഋഷി സുനക് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഇറാൻ ഭരണകൂടം ഹാരിയുടെ പ്രസ്താവനയും ഉയർത്തിപ്പിടിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
ഒരു രാജ്യത്തിലെ, രാജകുടുംബാംഗം തന്നെ നിഷ്‌കളങ്കരായ ഇരുപത്തഞ്ച് പേരെ ചതുരംഗക്കളത്തിലെ കരുക്കൾ പോലെ നിഷ്‌കരുണം ഇല്ലായ്മ ചെയ്തു എന്ന് അവകാശപ്പെടുന്നു. ഇത്തരമൊരു യുദ്ധക്കുറ്റത്തിന് നടപടികൾ എടുക്കാൻ മടിക്കുന്നവർക്ക് മനുഷ്യാവകാശം പ്രസംഗിക്കാൻ അവകാശമില്ല എന്നായിരുന്നു ഇറാൻ വിദേശകാര്യമന്ത്രി പ്രതികരിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് അക്‌ബാരിയെ ജയിലിൽ വെച്ച് ക്രൂരമായി മർദ്ദിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ബി ബി സി പേഴ്‌സ്യൻ സർവീസിൽ പ്രക്ഷേപണം ചെയ്ത ഒരു ഓഡിയോ ക്ലിപ്പിൽ അക്‌ബാരി പറഞ്ഞത് താൻ ചെയ്യാത്ത കുറ്റങ്ങൾ തെന്നെ കൊണ്ട് ബലം പ്രയോഗിച്ച് സമ്മതിപ്പിക്കുകയായിരുന്നു എന്നാണ്.
വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഏറെ ഉയരുമ്പോഴും ഹാരി ചിരിക്കുകയായിരിക്കും, തന്റെ പുസ്തകത്തിന്റെ റെക്കോർഡ് വില്പന കണ്ട്. 1998-ൽ കണക്കുകൾ സൂക്ഷിക്കുവാൻ തുടങ്ങിയതിനു ശേഷം, ഏറ്റവും വേഗത്തിൽ വിറ്റഴിയുന്ന പുസ്തകമായിരിക്കുകയാണ് ഹാരിയുടെ ഓർമ്മക്കുറിപ്പുകളായ സ്‌പെയർ. ഇതിനോടകം ബ്രിടനിൽ മാത്രം 7.5 ലക്ഷം പുസ്തകങ്ങളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. ഇതോടെ, പ്രസിദ്ധീകരിച്ച് ആദ്യ ആഴ്‌ച്ചയിൽ ഏറ്റവുമധികം വിറ്റുപോകുന്ന ഓർമ്മക്കുറിപ്പുകൾ എന്ന ബഹുമതിയും ഈ പുസ്തകത്തിന്! സ്വന്തമായിരിക്കുന്നു.
മാത്രമല്ല, റെക്കോർഡുകൾ സൂക്ഷിക്കാൻ ആരംഭിച്ചതിനു ശേഷം ബ്രിട്ടനിൽ ഏറ്റവും അധികം വേഗത്തിൽ വിറ്റുപോയ പോയ പത്ത് പുസ്തകങ്ങളുടെ ലിസ്റ്റിൽ ഉള്ള ഏക നോൺ-ഫിക്ഷൻ ഇനത്തിൽ പെട്ട പുസ്തകവും ഇതാണ്.
മറുനാടന് മലയാളി ബ്യൂറോ