- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറ്റ് ബെൽറ്റ് ഇടാതെ ഔദ്യോഗിക കാറിൽ യാത്ര ചെയ്തു; ഇൻസ്റ്റയാക്കി ലൈവ് ചെയ്തപ്പോൾ സത്യം പുറത്ത്; കേസെടുത്ത് പിഴയടക്കാൻ പൊലീസ്; മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി; സീറ്റ് ബെൽറ്റിന്റെ പേരിൽ ഋഷി സുനക് രാജിവയ്ക്കേണ്ടി വരുമോ?
പ്രധാനമന്ത്രിയൊന്നും ആകേണ്ട, ഒരു സാധാ പ്രാദേശിക നേതാവ് ഉൾപ്പെട്ട കേസാണെങ്കിൽ പോലും അത് ചാർജ്ജ് ചെയ്യാൻ പൊലീസ് രണ്ടാമതൊന്ന് ആലോചിക്കുന്ന നാടാണിത്. അതുകൊണ്ടു തന്നെ അല്പം അവിശ്വസനീയതോടെ മാത്രാമേ നമുക്കിത് വായിക്കാൻ ആകൂ. നിയമത്തിനു മുൻപിൽ എല്ലാവരും സമന്മാരാണെന്ന് ബ്രിട്ടീഷ് പൊലീസ് തെളിയിക്കുന്നത് ഇതാദ്യമായിട്ടല്ല. കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയത്ത് വീട്ടിൽ സൽക്കാരമൊരുക്കിയ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും ബ്രിട്ടീഷ് പൊലീസിന്റെ കാർക്കശ്യം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
അന്ന് ആ വിവാദത്തിൽ ബോറിസ് ജോൺസന് നഷ്ടമായത് പ്രധാനമന്ത്രി പദമായിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രി ഋഷി സുനകിനെതിരെയും പൊലീസ് തിരിഞ്ഞിരിക്കുന്നു. അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കാറിന്റെ ബാക്ക് സീറ്റിലിരുന്ന് ഒരു സന്ദേശം നൽകുന്നതിനായി അദ്ദേഹം ഒരു വീഡിയോ ചെയ്തു. അതിനിടയിൽ സീറ്റ് ബെൽറ്റ് ഊരിമാറ്റിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ബ്രിട്ടനിൽ 500 പൗണ്ട് പിഴവരെ വിധിച്ചേക്കാവുന്ന ഒരു കുറ്റമാണിത്. തനിക്ക് ഒരു തെറ്റ് പറ്റിയതാണെന്ന് പറഞ്ഞ് ഋഷി നേരത്തേ ക്ഷമാപണം നടത്തിയിരുന്നു. ഇപ്പോൾ ഈ വീഡിയോ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ലങ്കാഷയർ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച്ച ലങ്കാഷയർ സന്ദർശിക്കുന്നതിനിടയിലായിരുന്നു ഈ സംഭവം നടന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് അല്പം ജാഗ്രതക്കുറവ് സംഭവിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങളും പറയുന്നു.
ഈ സംഭവത്തെ കുറിച്ച് അറിയാമെന്നും, അത് അന്വേഷിക്കുകയാണ് എന്നുമാണ് ലങ്കാഷയർ പൊലീസിന്റെ വക്താവ് പറഞ്ഞത്. എല്ലാവരും സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണം എന്നുതന്നെയാണ് പ്രധാനമന്ത്രിയുടെ അഭിപ്രായം എന്നും, ഇക്കാര്യത്തിൽ അദ്ദേഹത്തിന് ജാഗ്രതക്കുറവ് പറ്റിയതാണെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവും അറിയിച്ചു.
തന്റെ ലെവെലിങ് അപ് ഫണ്ടിനെ കുറിച്ചുള്ള വീഡിയോ ആയിരുന്നു ആ സ്മയത്ത് ഋഷി ചിത്രീകരിച്ചിരുന്നത്. ഈ സമയം, പൊലീസ് ഉദ്യോഗസ്ഥർ മോട്ടോർബൈക്കുകളിൽ പ്രധാനമന്ത്രിക്ക് അകമ്പടി സേവിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ഹാർട്ടിൽപൂളിൽ നടന്ന ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് ചോദിച്ചുവെങ്കിലും ഋഷി മൗനം പാലിക്കുകയായിരുന്നു. പൊലീസ്, അഗ്നിശമന പ്രവർത്തനം, രക്ഷാ പ്രവർത്തനങ്ങൾ, ചില സെർട്ടിഫൈ ചെയ്ത മെഡിക്കൽ പ്രശ്നങ്ങൾ എന്നിവയിൽ ഒഴിച്ച്, യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കണം എന്നത് യു കെയിലെ കർശന നിയമമാണ്.
എ-ലിസ്റ്റിൽ ഉൾപ്പെട്ട് സെലിബ്രിറ്റിയെ പോലെയാണ് ഋഷി സുനാക് പെരുമാറുന്നത് എന്നൊരു ആരോപണവും ഉയരുന്നുണ്ട്. അവശവിഭാഗങ്ങൾക്കായി സർക്കാർ ൻൽകുന്ന സഹായങ്ങളെ കുറിച്ചുള്ള പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു പരിപാടിയിൽ സംബന്ധിക്കുവാൻ അദ്ദേഹം റോയ്ൽ എയർ ഫോഴ്സിന്റെ വിമാനത്തിൽ യാത്ര ചെയ്തതാണ് ഈ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെയായിരുന്നു വടക്ക് പടിഞ്ഞാറൻ ലണ്ടനിലെ നോർത്ത്ഹോൾട്ടിൽ നിന്നും ബ്ലാക്ക്പൂളിലെക്ക് ഈ വി ഐ പി വിമാനം യാത്രയായത്. എന്നാൽ ഈ യാത്രയിൽ വിമാനം ഉപയോഗിക്കാൻ ഇടയാക്കിയ കാരണങ്ങൾ വെളിപ്പെടുത്താൻ സുരക്ഷാ കാരണങ്ങളാൽ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. കഴിഞ്ഞ പത്ത് ദിവസങ്ങൾക്കുള്ളിൽ ഇത് മൂന്നാം തവണയാണ് ലണ്ടനിൽ നിന്നും യു കെയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകാൻ ഋഷി വിമാനം ഉപയോഗിക്കുന്നത്. ഈ പ്രദേശങ്ങളിലേക്കെല്ലാം ലണ്ടനിൽ നിന്നും റെയിൽ സർവ്വീസുകൾ ഉണ്ടെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ