ലണ്ടൻ: ആരോപണങ്ങളോടെ പ്രതികരിക്കാതെ ജന്റിൽമെൻ സമീപനം എടുത്ത് മൗനം പൂണ്ടതൊന്നും ബ്രിട്ടീഷ് രാജകുടുംബത്തെ രക്ഷിച്ചില്ലെന്ന് ഏറ്റവും പുതിയ അഭിപ്രായ സർവേ വെളിപ്പെടുത്തുന്നു. ഹാരി, തന്റെ ഓർമ്മക്കുറിപ്പുകളിലൂടെ തൊടുത്തുവിട്ട ആരോപണങ്ങൾക്ക് മറുപടി പറയാതെ നിശബ്ദത പാലിക്കാനായിരുന്നു രാജാവും വെയ്ൽസ് രാജകുമാരനും തീരുമാനിച്ചത്. എന്നാൽ അതൊന്നും അവരുടെ രക്ഷക്കെത്തിയില്ല.

ഹാരിയുടെയും മെഗന്റെയും ജനപ്രീതി കുറഞ്ഞുവെങ്കിലും ഏറ്റവും വലിയ അടികിട്ടിയത് വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിക്കും തന്നെയാണ്. ജനുവരി 10 ന് ഹാരിയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചതിനു ശേഷം വില്യമിന്റെ ജനപ്രീതിയിൽ ഉണ്ടായിരിക്കുന്നത് എട്ട് ശതാമാനമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ഹാരിയുടെ ജനപ്രീതിയിൽ ഉണ്ടായത് ഏഴ് ശതമാനത്തിന്റെ ഇടിവുമാണ്. കെയ്റ്റിന്റെ ജനപ്രീതിയിൽ അഞ്ച് ശതമാനത്തിന്റെ ഇടിവും ഉണ്ടായിട്ടുണ്ട്.

ഇവിടെ ശ്രദ്ധേയമായ കാര്യം, തന്റെ പുസ്തകത്തിലൂടെ ഹാരി ഏറ്റവും അധികം വിമർശിച്ചത് സഹോദരൻ വില്യമിനെയായിരുന്നു എന്നതാണ്. കൈയാങ്കളി വ്രെ എത്തിയ വഴക്കുകളും, മേഗനോടുള്ള സമീപനവുമെല്ലാം ഹാരി തുറന്നെഴുതിയിരുന്നു. രാജകുടുംബത്തിന്റെ മൊത്തത്തിലുള്ള പ്രതിച്ഛായയെ പക്ഷെ ഈ പുസ്തകം ബാധിച്ചിട്ടില്ല. സർവേയിൽ പങ്കെടുത്തവരിൽ 53 ശ്തമാനം പേരും ഇപ്പോഴും രാജകുടുംബത്തിന് അനുകൂലമായി തന്നെ ചിന്തിക്കുന്നവരാണ്. 51 ശതമാനം പേർ രാജാവിനെ പിന്തുണയ്ക്കുന്നുമുണ്ട്.

എന്നാൽ, വില്യമിനും കെയ്റ്റിനുമാണ് ജനപ്രീതിയിൽ ഏറ്റവും വലിയ ഇടിവുണ്ടായിട്ടുള്ളത്. എന്നിരുന്നാലും, ഇപ്പോഴും അവർ ഇരുവരും തന്നെയാണ് ഏറ്റവും ജനപ്രീതിയുള്ള രാജകുടുംബാംഗങ്ങൾ എന്നതും ഒരു വസ്തുതയാണ്. 61 ശതമാനവും 60 ശതമാനവും ആണ് യഥാക്രം വില്യമിന്റെയും കെയ്റ്റിന്റെയും ജനപ്രീതി. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഹാരിയുടേ ജനപ്രീതി വെറും 23 ശതമനം മാത്രമാണ്. 2018-ൽ ഹാരിയുടെ ജനപ്രീതി 70 ശതമാനമായിരുന്നു എന്നതോർക്കുമ്പോഴാണ് ഹാരിയുടേ വീഴ്‌ച്ചയുടെ ശക്തി മനസ്സിലാകുകയുള്ളു.

ഇപ്പോൾ ഹാരിയും മേഗനും താമസിക്കുന്ന അമേരിക്കയിൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും ജനപ്രീതിയുള്ള അംഗം കെയ്റ്റ് രാജകുമാരിയാണ് എന്നതാണ് മറ്റൊരു വൈരുദ്ധ്യം, 40 ശതമാനമാണ് ഇവിടെ കെയ്റ്റിന്റെ ജനപ്രീതി. അതേസമയം ഹാരിക്ക് 34 ശതമാനവും മേഗന് 35 ശതമാനവും മാത്രമാണ് ഇവിടെ ജനപ്രീതിയുള്ളത്. ഇവിടെയും ഈ പുസ്തക പ്രസിദ്ധീകരണത്തിനു ശേഷം ഹാരിയുടെ ജനപ്രീതിയിൽ 11 ശതമാനത്തിന്റെ കുറവുണ്ടായി. വില്യമിന് അമേരിക്കയിൽ കുറഞ്ഞത് 13 ശത്മാനമാണ്.

പുസ്തകത്തിന്റെ വരവ് ബ്രിട്ടീഷ് ജനതക്കിടയിൽ വില്യമിനും ഹാരിക്കും ഉണ്ടായിരുന്ന പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചു എന്നാണ് സർവേ നടത്തിയ് ഇപ്സോസിന്റെ ചീഫ് എക്സിക്യുട്ടീവ് കെല്ലി ബീവർ പറഞ്ഞത്. രാജകുടുംബത്തിലെ മറ്റു ചില അംഗങ്ങളുടെ ജനപ്രീതിയേയും ഈ പുസ്ത്കം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രാജകുടുംബം ആവശ്യമുള്ള് സ്മയങ്ങളിൽ വായ തുറന്ന് സംസാരിക്കണം എന്നു തന്നെയാണ് ഇത് കാണിക്കുന്നതെന്ന് നിരീക്ഷകർ പറയുന്നു.