ഷ്യയ്ക്ക് കനത്ത തിരിച്ചടിയായി, യുക്രെയിനിലേക്ക് ലെപ്പേഡ് ടാങ്കുകൾ അയയ്ക്കുന്നത് തടയുകയില്ലെന്ന് ജർമ്മനി വ്യക്തമാക്കി. ജർമ്മൻ നിർമ്മിത ലെപ്പേഡ് യുദ്ധ ടാങ്കുകൾക്കായി നേരത്തേ യുക്രെയിൻ ആവശ്യം ഉന്നയിച്ചപ്പോൾ ജർമ്മനി അതിൽ പ്രതികരിച്ചിരുന്നില്ല. തുടർന്ന് ഈ ടാങ്കുകൾ യുക്രെയിന് കൈമാറാൻ ജർമ്മനി തയ്യാറായേക്കില്ല എന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

തുടർന്ന്, അമേരിക്കൻ ടാങ്കുകൾ യുക്രെയിന് നൽകണമെന്ന ആവശ്യം അമേരിക്കയിൽ ശക്തിപ്പെട്ടു. ജർമ്മനി ടാങ്കുകൾ നൽകാൻ തയ്യാറായില്ലെങ്കിൽ, അതിന് തയ്യാറാകുന്ന രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു ചെറു സഖ്യം രൂപീകരിക്കുമെന്ന് പോളണ്ടും പറഞ്ഞിരുന്നു. അയുധങ്ങൾ നൽകുവാൻ തയ്യാറുള്ള രാജ്യങ്ങളിൽ നിന്നും ആയുധങ്ങൾ ഏറ്റെടുത്ത് യുക്രെയിന് കൈമറാമെന്നും പോളണ്ട് അറിയിച്ചിരുന്നു.

യൂറോപ്പിൽ വ്യാപകമായി ഉപയോഗിക്കുന്ന യുദ്ധ ടാങ്കുകളാണ് ജർമ്മൻ നിർമ്മിത ലെപ്പേഡ് ടാങ്കുകൾ. റഷ്യൻ നിരയെ ഭേദിച്ചുകൊണ്ട്, റഷ്യ കീഴടക്കിയ തങ്ങളുടെ പ്രദേശങ്ങൾ തിരിച്ചുൻ പിടിക്കാൻ ഇത് ആവശ്യമാണെന്നായിരുന്നു യുക്രെയിൻ പറഞ്ഞിരുന്നത്. നാറ്റോ സഖ്യത്തിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ തന്നെ ജർമ്മനി ഈ ടാങ്കുകൾ യുക്രെയിന് നൽകാൻ തയ്യാറായേക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ.

പോളണ്ട് തങ്ങളുടെ കൈവശമുള്ള ടാങ്കുകൾ യുക്രെയിന് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായി ജർമ്മനിയിൽ നിന്നും പുനർ കയറ്റുമതി അനുവാദത്തിനായി കാത്തിരിക്കുകയാണ്. പോളണ്ട് അത്തരമൊരു നടപടിക്ക് തുനിഞ്ഞാൽ അതിനെ എതിർക്കില്ല എന്നതാണ് ജർമ്മൻ നിലപാട്. അതിനിടയിൽ, യുക്രെയിനിന് ആയുധ സഹായം നൽകുന്നവർ റഷ്യയോട് യുദ്ധം ചെയ്യുന്നതായി കണക്കാക്കും എന്ന് കഴിഞ്ഞ ദിവസം റഷ്യൻ പാർലമെന്റ് സ്പീക്കർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

റഷ്യയും പാശ്ചാത്യ ശക്തികളുമായി ഇപ്പോൾ നടക്കുന്നത് ശീതയുദ്ധമല്ലെന്നും, യഥാർത്ഥ യുദ്ധം ആരംഭിച്ചു കഴിഞ്ഞു എന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്രോവ് പറഞ്ഞു. റഷ്യയുടെ ഭാഷയും സംസ്‌കാരവും മുതൽ റഷ്യയുടേതായിട്ടുള്ളതെല്ലാം നശിപ്പിക്കാൻ നൂറ്റാണ്ടുകളായി യുക്രെയിനിൽ നടക്കുന്നഗൂഢാലോച്നയുടെ ഏറ്റവും ഒടുവിലത്തെ ഭഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ സന്ദർശനത്തിനിടെയാണ് അദ്ദേഹം അത് പറഞ്ഞത്.

യുദ്ധം ആരംഭിച്ച ആദ്യമാസങ്ങളിൽ തന്നെ യുക്രെയിനുമായി സന്ധി സംഭാഷണത്തിന് റഷ്യ തയ്യാറായിരുന്നു എന്നും, എന്നാൽ അമേരിക്ക ഉൾപ്പ്ടെയുള്ള പാശ്ചാത്യ ശക്തികൾ അതിൽ ഇടങ്കൊലിടുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാശ്ചാത്യ ശക്തികൾ ഒറ്റപ്പെടുത്തുമ്പോൾ പുതിയ സഖ്യ രാജ്യങ്ങളെ കൂടെ ചേർക്കാനുള്ള ശ്ര്മത്തിലണ് റഷ്യ. ലാവ്രോവിന്റെ ദക്ഷിണാഫ്രിക്കൻ സന്ദർശനം ഇതിന്റെ ഭാഗമായിട്ടുള്ളതാണ്.