മോസ്‌കോ: ഏകാധിപതികൾക്ക് സ്വാഭാവിക ജീവിതമോ മരണമോ വിധിച്ചിട്ടില്ല എന്നത് ഒരു ചരിത്ര സത്യമാണ്. അതേ ചരിത്രം റഷ്യയിലും ആവർത്തിക്കുകയാണോ ? ഒരു അട്ടിമറിക്കുള്ള ഒരുക്കുങ്ങൾ നടക്കുന്നു എന്ന് സംശയിക്കത്ത രീതിയിൽ പുടിന്റെ തന്റെ സ്വകാര്യ സേയായ വാഗ്നെർ ഗ്രൂപ്പിനെ റഷ്യയിലേക്ക് തിരിച്ചു വിളിച്ചിരിക്കുന്നു. വാഗ്നെർ സൈന്യം കൂടുതൽ കരുത്താർജ്ജിക്കുന്നു എന്ന ഭയമാണ് പുടിനെ ഇതിന് പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

കൊടും കുറ്റവാളികൾ ഉൾപ്പെട്ട, ഏകദേശം 50,000 അംഗങ്ങൾ ഉള്ള ഈ സ്വകാര്യ സൈന്യമാണ് കിഴക്കൻ യുക്രെയിനിലെ കൊടും ക്രൂരതകളിൽ്യൂഏറെയും ചെയ്തിരിക്കുന്നത്. എന്നാൽ, ഇതിന്റെ സ്ഥാപകനായ യുവ്ഗെനി പ്രിഗോഷിൻ പുതിയതായി ക്രിമിനലുകളെ സേനയിൽ നിയമിക്കുന്നത് നിർത്തി എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. അടുത്തയാഴ്‌ച്ചയോടെ സേനയെ പൂർണ്ണമായും യുക്രെയിനിൽ നിന്ന് പിൻവലിക്കുമെന്നും വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവർക്ക് പകരമായി, പുതിയതായി നിയമിക്കപ്പെട്ട 3 ലക്ഷത്തോളം വരുന്ന സൈനികരെ യുക്രെയിനിൽ വിന്യസിക്കും എന്നാണ് അറിയുന്നത്. വ്ളാഡിമിർ പുടിന് തന്റെ സ്വന്തം സ്ഥാനത്തെ കുറിച്ച് ആശങ്ക വർദ്ധിച്ചതോടെയാണ് യുക്രെയിനിലെ വാഗ്നാറിന്റ്4എ സാന്നിദ്ധ്യം ഇല്ലാതെയാകുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. പുടിന്റെ അടുത്ത അനുയായികളാണെന്ന് പറയുന്നുണ്ടെങ്കിലും, വാഗ്നെർ സ്ഥാപകൻ പ്രിഗോഷിനും ചെഞ്ചൻ നേതാവ് റംസാൻ കാഡ്രിയോവും തങ്ങളുടെ മേഖലകളിൽ കൂടുതൽ ശക്തരാകുന്നത് പുടിന് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

ഇവർ രണ്ടു പേരും, കൂടാതെ അടുത്തകാലത്ത് സ്വസ്ഥാനത്തു നിന്നും മാറ്റിയ റഷ്യൻ ജനറൽ സെർജി സർകോവിനും ഒക്കെ പുടിന് എതിരെ അട്ടിമറി ശ്രമങ്ങൾ നടത്തിയേക്കുമെന്ന് നേരത്തേ തന്നെ പല പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നതാണ്. പുടിനും പ്രിഗോഷിനും പതിറ്റാണ്ടുകളായി നല്ല അടുപ്പം സൂക്ഷിക്കുന്ന സുഹൃത്തുക്കളാണെന്ന് റഷ്യൻ കാര്യ വിദഗ്ധൻ ബ്രൂസ് ജോൺസ് പറയുന്നു. എന്നാൽ, അടുത്തകാലത്ത് റഷ്യൻ സൈന്യത്തിലെ ചില ഉന്നദ ഉദ്യോഗസ്ഥരെ പ്രിഗോഷിൻ പരസ്യമായി വിമർശിക്കാൻ തുടങ്ങിയത് ഇരുവർക്കുമിടയിലെ ബന്ധത്തിന് വിള്ളലുണ്ടാക്കി എന്നും ബ്രൂസ് ജോൺസ് പറയുന്നു.

അതിനിടയിലാണ് ഒരു മുതിർന്ന സൈനികോദ്യോഗസ്ഥൻ മോസ്‌കോ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സംശയാസ്പദകരമായ രീതിയിൽ മരണമടയുന്നത്. ഏതാനും ആഴ്‌ച്ചകൾക്ക് മുൻപായിരുന്നു ഇയാളെ സൈന്യത്തിൽ നിന്നും പുടിൻ പുറത്താക്കിയത്. ഗോളിക്കോവ് ഗ്രാമത്തിൽ വച്ചായിരുന്നു 72 കാരനായ മേജർ . ജനറൽ വ്ളാഡിമിർ മക്കറോവ് മരിച്ചതെന്ന് റഷ്യൻ ന്യുസ് ഏജൻസിയായ ടാസ്സ്‌റിപ്പോർട്ട് ചെയ്യുന്നു.അയാളുടെ ഭാര്യ അയാളെ സ്വയം വെടിവെച്ചു മരിച്ച നിലയിൽ കണ്ടെത്തുകയാണെന്നും ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

പുടിൻ സൈന്യത്തിൽ നിന്നും പിരിച്ചു വിട്ടതിനെ തുടർന്ന് ഇയാൾ കടുത്ത വിഷാദത്തിലായിരുന്നു എന്ന് പറയപ്പെടുന്നു.റഷ്യൻ അതിർത്തിക്കുള്ളിൽ തീവ്രവാദപ്രവർത്തനങ്ങൾ തടയുന്നതിനുള്ള പ്രത്യേക വിഭാഗത്തിന്റെ തലവൻ എന്ന നിലയിൽ നിരവധി വിമതരേയും സ്വതന്ത്ര മാധ്യമ പ്രവർത്തകരേയും അടിച്ചമർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച ആളാണ് മേജർ മാക്കറോവ്.

യുക്രെയിൻ യുദ്ധം ആരംഭിച്ചതിനു ശേഷം നിരവധി റഷ്യൻ പ്രമുഖരാണ് ദുരൂഹമായ സാഹചര്യങ്ങളിൽ മരണപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ വ്ളാഡിവോസ്റ്റോക്കിലെ നേവൽ സ്‌കൂൾ മേധാവിയായിരുന്ന കേണൽ വ്ളാഡിം ബോക്കൊ ഒന്നിലധികം വെടിയുണ്ടകളേറ്റായിരുന്നു മരണമടഞ്ഞത്. ഇതും ഒരു ആത്മഹത്യയാണെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. അതുപോലെ തന്നെയായിരുന്നു പുടിന്റെ യുക്രെയിൻ അധിനിവേശത്തെ വിമർശിച്ച ശതകോടീശ്വരൻ പാവേൽ ആന്റോവിന്റെ മരണവും. ഇന്ത്യയിലെ ഒരു ഹോട്ടലിന്റെ മുകളിൽ നിന്നും ചാടിയായിരുന്നു അയാൾ ആത്മഹത്യ ചെയ്തത്.