- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ഇറ്റാലിയൻ പ്രധാനമന്ത്രി മെലൊണിയും സെലെൻസ്കിയെ കാണാൻ യുക്രെയിനിൽ എത്തി; ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യാതെയുള്ള ഇരു നേതാക്കളുടെയും ചിത്രങ്ങൾ പുറത്ത്; യുക്രെയിനെ കുറ്റപ്പെടുത്തിയുള്ള ബെർലുസ്‌കോണിയുടെ വാക്കുകൾ ചർച്ചക്ക് കരിനിഴലായപ്പോൾ
അവസാനം ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും യുക്രെയിൻ സന്ദർശിക്കാൻ എത്തി. എന്നാൽ, യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന യുക്രെയിന് ഫൈറ്റർ ജെറ്റുകൾ നൽകുന്നത് വിലക്കിയ മെലോണിക്ക് തണുപ്പൻ സ്വീകരണമായിരുന്നു യുക്രെയിനിൽ ലഭിച്ചത്. പ്രത്യേകിച്ച് ഭാവങ്ങളൊന്നും മുഖത്ത് ഇല്ലാതെ, തികച്ചും യാന്ത്രികമായെന്നോണം ഒരുമിച്ച് നിൽക്കുന്ന സെലെൻസ്‌കിയുടെയും മെലോണിയുടെയും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
അധികാരമേറ്റതിനു ശേഷം ആദ്യമായ നടത്തുന്ന ഒരു പ്രധാന വിദേശയാത്രയിൽ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട യുക്രെയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച മെലോണി പക്ഷെ ഇറ്റലിയുടെ എ എം എക്സ് ബോംബർ ജറ്റുകൾ യുക്രെയിന് നൽകുകയില്ല എന്ന നിലപാട് ആവർത്തിച്ചു. കീവിൽ, യുക്രെയിൻ പ്രസിഡണ്ടിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ അവർ പറഞ്ഞത് യുദ്ധ വിമാനങ്ങളുടെ കാര്യം ഇപ്പോൾ അജണ്ടയിൽ ഇല്ല എന്നായിരുന്നു.
എന്നാൽ, ഇരുവരും കനപ്പിച്ച മുഖത്തോടെ ഇരുന്നത് അവർക്കിടയിലെ സംഘർഷത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നതായിരുന്നു. കഷ്ടിച്ച് ഒരാഴ്‌ച്ച മുൻപായിരുന്നു മെലോണിയുടെ സഖ്യകക്ഷി നേതാവ് സിൽവിയോ ബെർലുസ്‌കോണി, യുദ്ധത്തിന് കാരണം യുക്രെയിൻ ആണെന്ന് പഴിചാരിയത്. ഡോൺബാസ്സിലെ രണ്ട് സ്വയം ഭരണാധികാര റിപ്പബ്ലിക്കുകളെ ആക്രമിക്കുന്ന കാര്യം സെലെൻസ്‌കി ചിന്തിച്ചിരുന്നില്ലെങ്കിൽ ഈ യുദ്ധം ഉണ്ടാകുമായിരുന്നില്ല എന്നായിരുന്നു പുടിന്റെ ദീർഘകാല സുഹൃത്ത് കൂടിയായ ഫ്രോസ ഇറ്റാലിയ പാർട്ടി നേതാവ് പറഞ്ഞത്.
എന്നാൽ, 86 കാരനായ മാധ്യമ പ്രമുഖന് ഇതുവരെ ദിവസേന ബോംബ് വർഷങ്ങൾക്കിടയിൽ ജീവിക്കേണ്ടി വന്നിട്ടില്ല എന്നായിരുന്നു ഇതിന് സെലെൻസ്‌കിയുടെ പ്രതികരണം. ഇറ്റാലിയൻ ജനത യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ എങ്ങനെ നോക്കി കാണുന്നു എന്നതാണ് പ്രധാനം എന്നായിരുന്നു പത്രസമ്മേളനത്തിൽ സെലെൻസ്‌കി പറഞ്ഞത്. ബെർലുസ്‌കോണിയുടെ വീടിന് മുകളിൽ മിസൈൽ വന്നുവീണ അനുഭവം അദ്ദേഹത്തിനില്ല എന്നു പറഞ്ഞ സെലെൻസ്‌കി, റഷ്യയിലെ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ടാങ്ക് സ്വന്തം വീട്ടുമുറ്റത്ത് എത്തുമെന്ന ഭയവും ആവശ്യമില്ലെന്നും പറഞ്ഞു.
റഷ്യ വരുത്തിവെച്ച നാശനഷ്ടങ്ങൾ കാണുവാൻ ബെർലുസ്‌കോണി യുക്രെയിനിലേക്ക് വരണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു. സഖ്യകക്ഷി നേതാവിന്റെ പ്രതികൂല പ്രതികരണമുണ്ടായിട്ടും യുക്രെയിന് തുടർന്നും സഹായങ്ങൾ നൽകും എന്നു തന്നെയായിരുന്നു മെലോണി പറഞ്ഞത്. യുക്രെയിന്റെ പരാജയം മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങളിലേക്കുള്ള അധിനിവേശത്തിന് വഴിയൊരുക്കിയേക്കാം എന്നും അവർ പറഞ്ഞു.
യുദ്ധവിമാനങ്ങൾ അയയ്ക്കുന്നതിനുള്ള നിർദ്ദേശം നിരാകരിക്കുമ്പോഴും യുക്രെയിന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് അവർ വ്യക്തമാക്കി. ഫ്രാൻസുമായി സഹകരിച്ചായിരിക്കും ഇവ നൽകുക. മെലോണി യുക്രെയിന് സഹായങ്ങൾ വാഗ്ദാനം നൽകുമ്പോഴും ഇറ്റാലിയൻ ജനത മറ്റൊരു വഴിക്കാണ് ചിന്തിക്കുന്നതെന്ന് വിവിധ അഭിപ്രായ സർവേകൾ തെളിയിക്കുന്നു.
മഹാഭൂരിപക്ഷം ഇറ്റലിക്കാരും യുക്രെയിന് ആയുധ സഹായം നൽകുന്നതിന് എതിരാണ്. അവർ ആഗ്രഹിക്കുന്നത് റഷ്യയുടെ ചില ആവശ്യങ്ങൾ അംഗീകരിച്ച് സമാധാനം കൊണ്ടു വരണം എന്നാണ്. എന്നാൽ, അതിന് മെലോണിക്ക് യോജിപ്പില്ല.
മറുനാടന് മലയാളി ബ്യൂറോ