- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയ്ക്കും ക്ലീനറായി തുടങ്ങി ബാങ്കുടമയായ ആദ്യ കാമുകിക്കും കഴിയാത്തത് കഴിഞ്ഞു; മുൻ ഒളിമ്പിക്സ് ജിംനാസ്റ്റിക് ആയ കാമുകി പുടിന് സമ്മാനിച്ചത് ആൺകുട്ടിയെ; കാമുകിയുടെ വിശദാംശങ്ങൾ പുറത്തായതോടെ പൊട്ടിത്തെറിച്ച് റഷ്യൻ പ്രസിഡണ്ട്; അതിരുകളില്ലാത്ത ആഡംബരത്തിൽ റഷ്യൻ ചക്രവർത്തിനി കഴിയുമ്പോൾ
ദുരൂഹതകൾ എറെ നിറഞ്ഞ ഒരു വ്യക്തിത്വമായാണ് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ അറിയപ്പെടുന്നത്. ഈ ദുരൂഹതകൾ തന്നെയാകാം, തന്റെ വ്യക്തി ജീവിതം തികച്ചും രഹസ്യമാക്കി വയ്ക്കാൻ പുടിനെ പ്രേരിപ്പിക്കുന്നതും. ഇപ്പോൾ, തന്റെ കാമുകിയുടെ ആഡംബര ജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളിലൂടെ ചോർന്നെത്തുമ്പോൾ പുടിൻ കോപിഷ്ടനാകുന്നതും അതുകൊണ്ടു തന്നെ.
റഷ്യൻ ചക്രവർത്തിനി എന്ന് വിളിക്കുന്ന അലീന കബീയ എന്ന 39 കാരി ഇന്ന് ജീവിക്കുന്നത് അതിരുകളില്ലാത്ത ആഡംബരങ്ങൾക്ക് നടുവിലാണ്. വടക്കൻ റഷ്യയിൽ മോസ്‌കോയ്ക്കും സെയിന്റ് പീറ്റേഴ്സ്ബർഗിനും ഇടയിലെ, ഒരു കാനനാതിർത്തിയോട് ചേർന്നുള്ള കൂറ്റൻ സൗധത്തിൽ അലീനയും കുട്ടികളും ജീവിതം നയിക്കുമ്പോൾ അവരെ സംരക്ഷിക്കാൻ തൊട്ടടുത്ത ഗ്രാമത്തിൽ ഘടിപ്പിച്ചിരിക്കുന്നത് പാന്റ്സിർ വ്യോമ പ്രതിരോധ സംവിധാനം വരെയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മറ്റാർക്കും സ്വപ്നം കാണാൻ പോലുമാകാത്ത സൗകര്യങ്ങൾ ഈ മുൻ ഒളിമ്പിക്സ് ജിംനാസ്റ്റികിന് ലഭിക്കാൻ ഒരേയൊരു കാരണമേയുള്ളത്രെ! പുടിന്റെ ഏറെക്കാലത്തെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഇവർക്ക് കഴിഞ്ഞു. പുടിന്റെ ഒരു പുത്രന് ജന്മം നൽകാൻ ഇവർക്ക് കഴിഞ്ഞു. മക്കത്തായ സമൂഹത്തിൽ, തന്റെ പാരമ്പര്യം തുടർന്ന് പോകണം എന്നാഗ്രഹിക്കുന്ന പുടിന് ആ ആഗ്രഹ നിവർത്തി കൈവരിക്കാൻ സഹായിച്ചതാണ് ഇന്ന് അലീനയെ റഷ്യയുടെ ചക്രവർത്തിനി ആക്കിയത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
പുടിന്റെ മുൻ ഭാര്യ, എയ്റോ ഫ്ളോട്ട് സ്റ്റിവാർഡ്സ് കൂടിയായിരുന്ന ല്യുഡ്മില പുടിൻ ജന്മം നൽകിയത് രണ്ട് പെൺകുട്ടികൾക്കായിരുന്നു. ഏറെ വൈകാതെ ഇവരുടെ ബന്ധം വഷളാവുകയും 2014-ൽ വിവാഹമോചനം നേടുകയും ചെയ്തു. പിന്നീടാണ് ഓഫീസിൽ ക്ലീനർ ആയി എത്തിയ സ്വെറ്റ്ലാന എന്ന 47 കാരി പുടിന്റെ ജീവിതത്തിലേക്കെത്തുന്നത്. ഒരു ക്ലീനർ ആയി എത്തിയ അവർ ഇന്ന് ഒരു പ്രധാന റഷ്യൻ ബാങ്കിന്റെ ഓഹരിയുടമയാണ്. മാത്രമല്ല, മൊണാക്കോയിലും സെയിന്റ് പീറ്റേഴ്സ്ബർഗിലും എല്ലാം നിരവധി ആസ്തികളും അവർക്കുണ്ട്.
സെയിന്റ് പീറ്റേഴ്സ് ബർഗിൽ ഇവർ നടത്തുന്ന സ്ട്രിപ് ക്ലബിൽ അടുത്തിടെ പുടിൻ സന്ദർശിച്ചിരുന്നു എന്നൊരു വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ ഇവർക്കും പുടിനൊരു പിൻഗാമിയെ നൽകാൻ ആയില്ല. ഇവിടെയാണ് മുൻ ജിംനാസ്റ്റിക് താരം വ്യത്യസ്തയാവുന്നത്. എന്നാൽ, ഇവർക്ക് പുടിനിൽ എത്ര കുട്ടികൾ ഉണ്ടെന്നുള്ളതിനെ കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് പുറത്തു വരുന്നത്. രണ്ട് കുട്ടികൾ എന്ന് ഒരു റിപ്പോർട്ടിൽ പറയുമ്പോൾ മറ്റൊന്നിൽ പറയുന്നത് നാല് കുട്ടികൾ ഉണ്ടെന്നും അതിൽ രണ്ടു പേർ ഇരട്ടകളാണെന്നുമാണ്. ഏതായാലും എല്ലാ റിപ്പോർട്ടുകളും സമ്മതിക്കുന്ന ഒരു കാര്യം കുട്ടികളിൽ ഒന്ന് ആൺകുട്ടിയാണെന്നാണ്.
അതുകൊണ്ടു തന്നെയാണ് 100 മില്യൺ പൗണ്ടിലേറെ മൂല്യമുള്ള സ്വത്തുക്കൾ ഇന്ന് അവർക്ക് സ്വന്തമായത് എന്നും റിപ്പോർട്ടിൽ പറയുന്നു. അതിൽ രണ്ട് ആഡംബര സൗധങ്ങൾ, കരിങ്കടൽ തീരത്തുള്ള ഒരു വസതി, നിരവധി ഫ്ളാറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ആഡംബരങ്ങൾ നിറഞ്ഞ സൗധത്തിലെ ജീവിതം, വിരൽ ഞൊടിച്ചാൽ ഓടിയെത്തുന്ന സേവകർ, സഞ്ചരിക്കാൻ ആഡംബര കാറുകൾ, ഇതെല്ലാം അലീനക്ക് സ്വന്തമായത്, തുടക്കം മുതൽ തന്നെ പുടിനുമായുള്ള ബന്ധം മൂലമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇവർ ഓർത്തോഡോക്സ് പള്ളിയിൽ വെച്ച് രഹസ്യമായി വിവാഹം കഴിച്ചു എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും അത് സ്ഥിരീകരിച്ചിട്ടില്ല. ഒരിക്കൽ ഇവരുടെ മോതിരവിരലിൽ അണിഞ്ഞ മോതിരത്തിന്റെ ചിത്രം പുറത്തു വന്നതായിരുന്നു ഇത്തരമൊരു അഭ്യുഹം പരക്കാൻ കാരണമായത്. ബന്ധം രഹസ്യമായി സൂക്ഷിക്കുമ്പോഴും, അലീന എന്നും പുടിനെ പരസ്യമായി പിന്താങ്ങിയിരുന്നു. 2007 മുതൽ 2014 വരെ ഇവർ പാർലമെന്റ് അംഗവും ആയിരുന്നു.
2008-ൽ ഇവർ ആദ്യമായി കണ്ടുമുട്ടുമ്പോൾ അലീൻ കത്തിജ്വലിച്ച് നിൽക്കുന്ന ഒരു യുവ താരമായിരുന്നു. റിഥമിക് ജിംനാസിക്സിൽ സ്വർണ്ണ മെഡൽ റഷ്യയിൽ എത്തിച്ച അന്നത്തെ 20 കാരി റഷ്യൻ യുവത്വത്തിന്റെ ആവേശവുമായിരുന്നു. എന്നാൽ, ഈ സമ്പന്നതകൾക്ക് ഇടയിലും അവർ അതീവ ഉത്കൺതയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുടിന്റെ ആരോഗ്യ സ്ഥിതിയും ഒപ്പം യുക്രെയിൻ യുദ്ധത്തിന്റെ ഗതിയുമാണ് അവരെ ആശങ്കപ്പെടുത്തുന്നത്.
സാർ ചക്രവർത്തിയുടെ പത്നി മുതൽ, ആഡംബര പ്രിയയായിരുന്ന റൈസ ഗോർബചേവിനു വരെ സംഭവിച്ചതെന്താണെന്ന് അറിയാവുന്ന പുടിൻ, അതുകൊണ്ടു തന്നെയാണ് ഈ ബന്ധം രഹസ്യമാക്കീ വച്ചിട്ടുള്ളത് എന്ന് റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ടു തന്നെയാണ് ഇവരെ കുറിച്ച് ചോരുന്ന ഓരോ വാർത്തയും പുടിനെയും അസ്വസ്ഥനാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ