- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കോട്ടിഷ് ക്രിക്കറ്റ് ബോർഡ് ചെയർമാനായ ഇന്ത്യൻ വംശജന് നിർബന്ധിത രാജി; വംശീയ വാദ വിവാദം കൊഴുപ്പിക്കുന്നതിലും രഹസ്യ അജണ്ട; സ്‌കോട്ട്ലാൻഡിനെ ഇസ്ലാമിക രാജ്യമാക്കാനുള്ള ആദ്യ അജണ്ട പുറത്തെടുത്ത് ഹംസ യൂസഫ് പണി തുടങ്ങുമ്പോൾ
സ്‌കോട്ട്ലാൻഡിൽ അധികാരത്തിൽ കയറിയ ഉടൻ തന്നെ പാക് വംശജനായ ഹംസ യൂസഫ് പണി തുടങ്ങി. സ്‌കോട്ട്ലാൻഡിനെ സ്വതന്ത്ര രാഷ്ട്രമാക്കുമെന്നായിരുന്നു അധികാരമേറ്റ ഉടനെ യൂസഫ് പറഞ്ഞത്. അതിനായി ഇനിയൊരു റഫറണ്ടം കൂടി നടത്തണം എന്ന അദ്ദേഹത്തിന്റെ ആവശ്യം യു കെ പ്രധാനമന്ത്രി ഋഷി സുനക് തള്ളിക്കളഞ്ഞിരുന്നു. എന്നാൽ, ആ ലക്ഷ്യത്തിലെക്കെത്താൻ ഏത് മാർഗ്ഗവും സ്വീകരിക്കാൻ തയ്യാറാണെന്നാണ് യൂസഫിന്റെ നടപടികൾ കാണിക്കുന്നത്.
ഇന്ത്യയിൽ ബി സി സി ഐ ക്ക് സമാനമായ സ്‌കോട്ട്ലാൻഡിലെ ക്രിക്കറ്റ് സ്‌കോട്ട്ലാൻഡ് ചെയർമാൻ സ്ഥാനത്തു നിന്നും ഇന്ത്യൻ വംശജനായ അഞ്ജൻ ലുത്ര രാജിവെയ്ക്കാൻ നിർബന്ധിതനായതാണ് അത്തരത്തിൽ ഒരു നടപടി. സ്‌കോട്ട്ലാൻഡ് യുവ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്ന അഞ്ജൻ ലൂത്ര ഇപ്പോൾ വൻ വ്യവസായിയുമാണ്. 2022 ൽ ആയിരുന്നു രണ്ട് വർഷത്തേക്ക് ക്രിക്കറ്റ് സ്‌കോട്ട്ലാൻഡിന്റെ ചെയർമാനായി അദ്ദേഹത്തെ നിയമിക്കുന്നത്.
ഏകദേശം തകർച്ചയുടെ വക്കത്തെത്തി നിന്ന ക്രിക്കറ്റ് സ്‌കോട്ട്ലാൻഡിനെ ഉടച്ചു വാർക്കുക എന്ന ദൗത്യമായിരുന്നു ലൂത്രയെ ഏൽപ്പിച്ചിരുന്നത്. അതുപോലെ സ്‌കോട്ട്ലാൻഡ് വനിത ടീമിനെ വളർത്തിക്കൊണ്ടു വരുന്നതിനുള്ള ചുമതലയും ഇദ്ദേഹത്തിനായിരുന്നു. തന്റെ ജോലി ഭംഗിയായി നിർവഹിച്ചു വരുന്നതിനിടയിലാണ് ഇപ്പോൾ കുത്തിത്തിരുപ്പുണ്ടാക്കി ഇദ്ദേഹത്തെ രാജിവയ്ക്കാൻ നിർബന്ധിതനാക്കിയിരിക്കുന്നത്.
കളികളുടെ ആരംഭം
നേരത്തേ യോർക്ക്ഷയർ കൗണ്ടി ക്ലബ്ബുമായി ബന്ധപ്പെട്ട് ഉണ്ടായ വംശീയ വിവേചന വിവാദത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് മുൻ കളിക്കാരനായ അസീം റഫീഖ്, സ്‌കോട്ട്ലാൻഡിന്റെ മുൻ അന്താരാഷ്ട്ര കളിക്കാരായ മാജിദ് ഹഖ്, ക്വാസിം ഷേയ്ഖ് എന്നിവയ് 2021 നവംബറിൽ വംശീയ വിവേചനം എന്ന ആരോപണവുമായി രംഗത്ത് എത്തുന്നത്. വംശീയ വിദ്വേഷത്തിനെതിരെ പോരാടുന്നു എന്ന് പറയപ്പെടുന്ന റണ്ണിങ് ഔട്ട് റേസിസം എന്ന സംഘടനയിലെ അംഗമായ മുതിർന്ന അഭിഭാഷകാൻ ആമിർ അൻവറിന്റെ പിന്തുണയും ഇവർക്കുണ്ടായിരുന്നു.
ഇതിനെ തുടർന്ന്, ആരോപണങ്ങൾ അന്വേഷിക്കുവാനായി സ്പോർട്സ് സ്‌കോട്ട്ലാൻഡ് ഒരു കമ്മീഷനെ നിയമിച്ചു. കേവലം വംശീയ വിവേചനം മാത്രമായിരുന്നില്ല, മറിച്ച് കളിക്കാരുടെ പെരുമാറ്റം, ക്രിക്കറ്റ് സ്‌കോട്ട്ലാൻഡിന്റെ ഘടന തുടങ്ങിയ നിരവധി വിഷയങ്ങൾ അന്വേഷണ പരിധിയിൽ വന്നിരുന്നു. വംശീയ വിദ്വേഷം നിലനിൽക്കുന്നതായി കണ്ടെത്തിയ്തിനെ തുടർന്ന് മേൽ നടപടികൾ കൈക്കൊള്ളുകയായിരുന്നു.
അതിനെ തുടർന്നായിരുന്നു മുൻ സ്‌കോട്ടിഷ് ക്രിക്കറ്റ് താരവും, വ്യവസായിയുമായ അഞ്ജൻ ലൂത്ര എന്ന ഇന്ത്യൻ വംശജനെ ക്രിക്കറ്റ് സ്‌കോട്ട്ലാൻഡിന്റെ ചെയർമാനായി നിയമിച്ചത്. തന്റെ ഭരണകാലത്ത് നടപ്പിലാക്കിയ കാര്യങ്ങളുടെ ഒരു ഇടക്കാല റിപ്പോർട്ട് കഴിഞ്ഞയാഴ്‌ച്ച ലൂത്ര പ്രസിദ്ധീമരിച്ചിരുന്നു. ഏതാണ്ട് പാപ്പരാകുന്ന അവസ്ഥയിലായിരുന്ന ക്രിക്കറ്റ് സ്‌കോട്ട്ലാൻഡിനെ അതിൽ നിന്നും രക്ഷിച്ചെടുത്ത കാര്യവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അതുപോലെ ഇതാദ്യമായി വനിത ടീമിന് പെയ്ഡ് കോൺട്രാക്റ്റുകൾ നൽകിയത്, പുതിയ വാണിജ്യ കരാറുകൾ ഒപ്പു വച്ചത് തുടങ്ങി മറ്റു നേട്ടങ്ങളും അതിൽ എടുത്തു പറഞ്ഞിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ ഒന്നും തന്നെ ലൂത്രക്ക് പ്രതീക്ഷിച്ചത്ര വിജയിക്കാൻ ആയില്ല എന്നായിരുന്നു റണ്ണിങ് ഔട്ട് റേസിസം ഉൾപ്പടെയുള്ളവർ പറയുന്നത്. മാത്രമല്ല, ലൂത്രയുടെ റിപ്പോർട്ട് തികച്ചും പ്രകോപനപരവുമാണ് എന്ന് അവർ പറയുന്നു. ഇതേ തുടർന്ന് ഇക്വാളിറ്റി, ഡൈവേർഷൻ ആൻഡ് ഇൻക്ലൂഷൻ ( ഇ ഡി ഐ) എന്നൊരു ഗ്രൂപ്പ് ക്രിക്കറ്റ് സ്‌കോട്ട്ലാൻഡിൽ രൂപപ്പെടുകയും അവർ രാജിവെച്ച് ഇറങ്ങുകയും ചെയ്തു.
ക്രിക്കറ്റ് സ്‌കോട്ട്ലാൻഡിനെ നിയന്ത്രിക്കുന്ന സ്പോർട്ട്സ് സ്‌കോട്ട്ലാൻഡിൽ നിന്നും നീതി ലഭിക്കുകയില്ല എന്ന് ഉറപ്പായതൊറ്റേ ആഞ്ജൻ രാജിവയ്ക്കുകയായിരുന്നു. സ്പോർട്സ് സ്‌കോട്ട്ലാൻഡിന്റെ പ്രവർത്തന രീതിയോട് അടിസ്ഥാനപരമായി താൻ വിയോജിക്കുന്നു എന്ന് രാജി വിവരം അറിയിച്ചുകൊണ്ട് അഞ്ജൻ അറിയിച്ചു. ചില ലോബി ഗ്രൂപ്പുകളുടെയും അവയിലെ അംഗങ്ങളുടെയും കാര്യങ്ങൾക്കാണ് സ്പോർട്സ് സ്‌കോട്ട്ലാൻഡ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാൽ, ലൂത്രയുടെ ആരോപണങ്ങൾ ശുദ്ധ വിഢിത്തമാണെന്നാണ് റണ്ണിങ് ഔട്ട് റേസിസത്തിന്റെ വക്താക്കൾ പറയുന്നത്. ക്രിക്കറ്റ് സ്‌കോട്ട്ലാൻഡിനെ നയിക്കാൻ പ്രാപ്തനായ വ്യക്തിയല്ല ലൂത്ര എന്നും അവർ ആരോപിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് വേദിയിൽ തങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന വംശീയ വിദ്വേഷം തുറന്ന് പറഞ്ഞ മാജിദ് ഹഖിന്റെയും ക്വാസിം ഷെയ്ഖിന്റെയും സോളിസിറ്റർ ആയ ആമീർ അൻവർ പറയുന്നത് അവർ ഇരുവരും ഈ രാജി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് ലൂത്ര കാസിംഷെയ്ഖുമായി വെറും 15 മിനിറ്റ് ഓൺലൈനിൽ സംസാരിക്കുക മാത്രമായിരുന്നു ചെയ്തതെന്നാണ് ആമിർ അൻവർ പറഞ്ഞത്. മാജിദ് ഹഖിനെ കണ്ടതേയില്ല എന്നും അൻവർ ആരോപിക്കുന്നു.
വർഷങ്ങൾക്ക് മുൻപ് നടന്ന ഗ്ലാസ്ഗോ വിമാനത്താവള സ്ഫോടന കേസിൽ കുറ്റാരോപിതനായമുഹമ്മദ് അലി സിദ്ദിഖിക്ക് എതിരായി വന്ന കോടതി വിധിയ നീതിയുടെ വലിയ ദുരന്തം എന്ന് വിശേഷിപ്പിച്ച് കോടതിയലക്ഷ്യ കേസിൽ പെട്ടയാളാണ് അമീർ അൻവർ. അന്ന് അൻവറിന് എല്ലാ പിന്തുണയുമായി എത്തിയത് ഹംസ യൂസഫ് ആയിരുന്നു. ഇക്കാര്യം അമീർ തന്നെ തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഫസ്റ്റ് മിനിസറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഹംസയുടെ കുടുംബം കഴിഞ്ഞാൽ ഏറ്റവും പ്രാമുഖ്യമുള്ള ഇരിപ്പടം ലഭിച്ചത് അമീർ അൻവറിനായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ