- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് സൗദിയിൽ അറബ് ലീഗിനെ അഭിസംബോധന ചെയ്ത ശേഷം നാളെ ഹിരോഷിമയിലെ ജി 7 യോഗത്തത്തിൽ പ്രസംഗിക്കും; യുദ്ധഭൂമിയിൽ നിന്നും പുറത്ത് കടന്ന് സെലെൻസ്‌കി; അമേരിക്കൻ പോർ വിമാനങ്ങൾ കൈമാറാൻ ധാരണ; റഷ്യക്കെതിരെ ഇനി കനത്ത തിരിച്ചടി
പറക്കാൻ കഴിയുക മണിക്കൂറിൽ 2200 കി. മീ വേഗത്തിൽ. 8 ടണ്ണോളം ഭാരം വരുന്ന മിസൈലുകൾ വഹിക്കാൻ കഴിയും. ഫൈറ്റർ ഫാൽക്കൺ എന്നറിയപ്പെടുന്ന എഫ് 16 യുദ്ധ വിമാനങ്ങൾ ഇനി യുക്രെയിന്റെ കൈവശമെത്തും. എങ്ങോട്ട് വേണമെങ്കിലും തിരിക്കാവുന്ന തരത്തിലുള്ള 10 എം എം പീരങ്കി കുഴലുകളും, സൈഡ് വിൻഡർ, മാവെറിക്തുടങ്ങിയ മിസൈലുകളും എല്ലാം ആയി മരണം വിതയ്ക്കാൻ കെല്പുള്ളവ തന്നെയാണ് ഈ പോർ വിമാനങ്ങൾ.
ആധുനിക പോർ വിമാനങ്ങൾ ഇല്ലാതെ റഷ്യയെ പരാജയപ്പെടുത്താനാവില്ലെ പറഞ്ഞിരുന്ന യുക്രെയിൻ ഇത്ര നാളായി ഈ വിമാനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. നിലവിൽ യുക്രെയിൻ വ്യോമസേന പൊരുതുന്നത് പഴയ സോവ്യറ്റ് കാലത്തെ യുദ്ധവിമാനങ്ങളുമായാണ്. നിലവിൽ ചില യൂറോപ്യൻ രാജ്യങ്ങളിൽ എഫ് 16 ഉണ്ട്. അമേരിക്ക അനുമതി നൽകിയതോടെ ഇവരിൽ ചിലർ ഈ വിമാനം യുക്രെയിനിലേക്ക് അയയ്ക്കാൻ സാധ്യതയുണ്ട്.
ലോകമാസകലം വിവിധയിടങ്ങളിലായി 4500 ഓളം എഫ് 16 യുദ്ധ വിമാനങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. അമേരിക്കയ്ക്ക് പുറമെ ബെൽജിയം, ഡെന്മാർക്ക്, നെതർലൻഡ്സ്, പോളണ്ട്, പോർച്ചുഗൽ, ദക്ഷിണ കൊറിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളും ഇത് ഉപയോഗിക്കുന്നുണ്ട്. ഈ വിമാനങ്ങൾ യുക്രെയിനിൽ എത്തിയാൽ, യുദ്ധത്തിന്റെ ഗതി തന്നെ മാറും എന്നാണ് അമേരിക്ക വ്യോമസേനയിൽ നിന്നും വിരമിച്ച കേണൽ സെഡ്രിക് ലീറ്റൺ പറയുന്നത്.
അതേസമയം, യുദ്ധഭൂമിയിൽ നിന്നും പുറത്ത് കറന്ന സെൽൻസ്‌കി ഒരു ആഗോള യാത്രയിലാണ്. യുക്രെയിനിനായി കൂടുതൽ സഹായങ്ങൾ തേടുക എന്നതു തന്നെയാണ് ലക്ഷ്യം. ഈയാഴ്‌ച്ച യു കെയിൽ എത്തിയ സെലെൻസ്‌കി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഇന്ന് അറേബ്യൻ രാഷ്ട്രങ്ങളുമായി സംസാരിക്കുന്ന സെലെൻസ്‌കി, ഹിരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലും പങ്കെടുക്കും.
അതിനിടയിൽ യുക്രെയിനിലെ പൈലറ്റുമാർക്ക് നാലാം തലമുറ യുദ്ധവിമാനങ്ങളിൽ പരിശീലനം നൽകുന്ന ഒരു പദ്ധതിയും നാറ്റോ ആരംഭിക്കുന്നുണ്ട്. ഇതിന് അമേരിക്കയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് ജോ ബൈഡൻ ജി 7 രാഷ്ട്രതലവന്മാരെ അറിയിച്ചു. അമേരിക്കയിൽ ആയിരിക്കില്ല പരിശീലനം നടക്കുക, അത് യൂറോപ്പിൽ തന്നെയായിരിക്കും എന്നും ബൈഡൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ