- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസിനു സമീപത്തെ ഗേറ്റിലേക്ക് കാർ ഇടിച്ചു കയറ്റി; ഡൗണിങ് സ്ട്രീറ്റിന്റെ മുൻ ഗേറ്റിൽ ഇടിച്ചത് വെള്ള നിറമുള്ള കാർ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഒരാൾ അറസ്റ്റിൽ; അപകടം, ഋഷി സുനക് ഷെഡ്യൂൾ ചെയ്ത പരിപാടിക്കായി പുറപ്പെട്ടതിന് പിന്നാലെ
ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഓഫിസും വസതിയും സ്ഥിതി ചെയ്യുന്ന ഡൗണിങ് സ്ട്രീറ്റിന്റെ മുൻ ഗേറ്റിൽ കാർ ഇടിച്ചു കയറ്റി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും ലണ്ടൻ പൊലീസ് അറിയിച്ചു. ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അപകടസമയത്ത് ഋഷി സുനക് ഡൗണിങ് സ്ട്രീറ്റിൽ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഷെഡ്യൂൾ ചെയ്തിരുന്ന പരിപാടികൾക്കായി പുറപ്പെട്ടെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളിൽ വെള്ള നിറമുള്ള കാർ, ഗേറ്റിന് പുറത്ത് ഇടിക്കുന്നത് കാണാം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
മറുനാടന്‍ മലയാളി ബ്യൂറോ
Next Story