റാനിലെ കടുത്ത മത നിയമങ്ങളെ പിന്തുണയ്ക്കുന്ന യാഥാസ്ഥികരുടെ മുഖത്ത് നല്ലൊരടി കൊടുത്തിരിക്കുകയാണ് ഇറാനിയൻ മോഡൽ മഹ്ലാഘ ജാബേരി. കെയ്ൻസ് ഫിലിം ഫെസ്റ്റിവലിന് ആധുനിക വസ്ത്രവുമണിഞ്ഞെത്തിയ അവർ തന്റെ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇറാൻ ഭരണകൂടത്തെ വെല്ലുവിളിച്ചിരിക്കുന്നത്. സ്റ്റോപ്പ് എക്സിക്യുഷൻസ് ഇറാൻ എന്ന ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോൾ വൈറലാവുകയാണ്.

മെയ്‌ 26 ന് 76-മത് കെയ്ൻസ് ഫിലിംഫെസ്റ്റിവലിന്റെ വേദിയിൽ ആയിരുന്നു ഇവരെ ആദ്യമായിആധുനിക വസ്ത്രങ്ങൾ അണിഞ്ഞ് കണ്ടത്. ഇറാനിൽ അടുത്ത കാലത്ത് നടപ്പിലാക്കിയ ചില വധ ശിക്ഷകളെ കുറിച്ചും, രാഷ്ട്രീയ നിരീക്ഷകർക്ക് നേരെ ഉണ്ടായ അതിക്രമങ്ങളെ കുറിച്ചും ആഗോള തലത്തിൽ തന്നെ പുതിയൊരു അവബോധം ഉണർത്താൻ ജബേരിയുടെ ചിത്രങ്ങൾക്കായിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

നിഷ്‌കളങ്കരായ ഇറാനിയൻ പൗരന്മാർ വധശിക്ഷക്ക് വിധിക്കപ്പെടുമ്പോൾ, ജാബേരി ഇത്തരത്തിലുള്ള ചിത്രങ്ങളുംവീഡിയോകളുമായി എത്തിയിരിക്കുന്നു എന്നായിരുന്നു ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ജേർണലിസ്റ്റ് യാഷർ അലി ട്വിറ്ററിൽ കുറിച്ചത്. ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ജബേരി വീണ്ടും ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടത് രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഫിലിം ഫെസ്റ്റിവൻ അനുവദിക്കുന്നില്ല എന്ന് പറഞ്ഞായിരുന്നു.അതുപോലെ സുരക്ഷാ കാരണങ്ങളാൽ തന്റെ വസ്ത്രത്തിന്റെ പിൻഭാഗം കാണിക്കാൻ കഴിയില്ലെന്നും അവർ കുറിക്കു. വസ്ത്രത്തിനു പുറകിൽ വധ ശിക്ഷ നിർത്തലാക്കുക എന്ന് എഴുതിയതിനാലാണത്.

പോസ്റ്റ് ചെയ്ത് 16 മണിക്കൂറുകൾക്കകം 1' ലക്ഷത്തിലധികം ലൈക്കുകൾ നേടിയ പോസ്റ്റിനു താഴെ ജബേരിയെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളും ധാരാളമായി വരുന്നുണ്ട്. ഇറാനിലെ അടിച്ചമർത്തപ്പെടുന്ന ജനതയോട് സഹതാപം പ്രകടിപ്പിക്കുന്ന കമന്റുകളും കുറവല്ല. ആഗോളാടിസ്ഥാനത്തിൽ തന്നെ മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കുന്ന ഹ്യൂമൻ റൈറ്റ്സ് വാച്ച് ഇറാനിൽ ഭയപ്പെടുത്തുന്ന രീതിയിലാണ് വധശിക്ഷകൾ വർദ്ധിച്ചു വരുന്നതെന്ന് മെയ്‌ 12 ന്റിപ്പോർട്ട് ചെയ്തിരുന്നു. ഏപ്രിൽ അവസാനം മുതൽ ഇതുവരെ ചുരുങ്ങിയത് 60 പേരെയെങ്കിലും ഭരണകൂടം വധിച്ചതായും അതിൽ പറയുന്നുണ്ട്.

വധിക്കപ്പെട്ടവരിൽ പലർക്കും സുതാര്യവും നീതിയുക്തവുമായ വിചാരണക്ക് അവസരം ലഭിച്ചിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തരത്തിൽ ശരിയായ വിചാരണ കൂടാതെ വധശിക്ഷ നൽകുന്നതിനെതിരെ ലോക മനസാക്ഷി ഉണരണമെന്നും ആ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, നോർവേ ആസ്ഥാനമായുള്ള ഒരു മനുഷ്യാവകാശ സംഘടന മെയ്‌ 19 ന് പറഞ്ഞത് മെയ്‌ ഒന്നു മുതൽ 19 വരെ 90 പേരെ വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ട് ഇറാനിൽ എന്നാണ്.