- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാഴ്ച്ച മുൻപ് ഋഷിയുമായി രഹസ്യ കൂടിക്കാഴ്‌ച്ച നടത്തി; സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിച്ചു; ഒരാഴ്ച്ച കഴിഞ്ഞ് ലഭിച്ച ഈമെയിൽ സന്ദേശം പ്രതീക്ഷകൾ തകർത്തു; ബ്രിട്ടണിലെ ബോറിസ് ജോൺസന്റെ രാജിയിലേക്ക് നയിച്ചത് ഇതൊക്കെ
ഒരാഴ്ച്ച മുൻപായിരുന്നു പർലമെന്റിൽ വെച്ച് അധികമാരും ശ്രദ്ധിക്കാതെ ബോറിസ് ജോൺസൺ ഋഷി സുനകുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. പാർട്ടിക്കുള്ളിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള പോര് ആവസാനിക്കുക എന്നതായിരുന്നു ആ കൂടിക്കാഴ്‌ച്ചയുടെ ഉദ്ദേശം. പ്രത്യേകിച്ച്, അഭിപ്രായ വോട്ടെറ്റുപ്പുകളിൽ ലേബർ പാർട്ടിയുടെമുൻതൂക്കം ഋഷി സുനക് കുറച്ചു കൊണ്ടു വരുന്ന സമയത്ത്, പാർട്ടിക്ക് ദോഷം ചെയുന്നതായിരിക്കും ഈ പടലപ്പിണക്കം എന്ന വസ്തുത മനസ്സിലാക്കിയുള്ള ഒരു കൂടിക്കാഴ്‌ച്ച.
ഒരാഴ്‌ച്ചക്കിപ്പുറം ബോറിസ് ജോൺസന്റെ അപ്രതീക്ഷിത രാജി പക്ഷെ ആ സമാധാന ശ്രമത്തിനേറ്റ വലിയൊരു തിരിച്ചടി തന്നെയായിരുന്നു. പാർട്ടിക്കുള്ളിൽ ഏറെക്കാലം പുകഞ്ഞു നിന്ന ബ്രെക്സിറ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾ പോലെ തന്നെ ഈ ഒരു രാജിയും പാർട്ടിക്ക് ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
അന്നത്തെ രഹസ്യയോഗത്തിനു ശേഷം വളരെ സംതൃപ്തിയോടെയാണ് ബോറിസ് ജോൺസൺ അവിടം വിട്ടതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നു. മാത്രമല്ല, ജനപ്രതിനിധി സഭയിലെ പ്രിവിലേജ് കമ്മിറ്റിയുടെറിപ്പോർട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുകയില്ലെന്ന് ചീഫ് വിപ്പ് സൈമൺ ഹാർട്ട് ഉറപ്പ് നൽകുകയും ചെയ്തിരുന്നത്രെ.
എന്നാൽ, ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ചയായിരുന്നു കാര്യങ്ങൾ കീഴ്മേൽ മറിയാൻ തുടങ്ങിയത്. പ്രിവിലേജ് കമ്മിറ്റി ചെയർപേഴ്സൺ ഹാരിയറ്റ് ഹർമാന്റെ ഈമെയിൽ സന്ദേശമായിരുന്നു അതിന് കാരണം. ബോറിസ് ജോൺസന് അയച്ച സന്ദേശത്തിൽ അവർ വ്യക്തമാക്കിയത് കമ്മിറ്റിയുടെ കണ്ടെത്തലുകൾ അതീവ പ്രാധാന്യമുള്ളവയാണെന്നായിരുന്നു. പാർട്ടി ഗേയ്റ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ, അക്സ്ംബ്രിഡ്ജ് നിയോജകമണ്ഡലത്തിൽ ഒരു ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കാൻ മാത്രം ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ സൂചിപ്പിച്ചു.
മാത്രമല്ല, പുറത്ത് പോകുന്ന പ്രധാനമന്ത്രിമാർക്ക് വിവിധ ബഹുമതികൾക്കായി ആളുകളെ നിർദ്ദേശിക്കാൻ അവസരമൊരുക്കുന്ന ഒരു പാരമ്പര്യം ബ്രിട്ടനിലുണ്ട്. റെസിഗ്‌നേഷൻ ഹോണേഴ്സ് ലിസ്റ്റ് എന്നറിയപ്പെടുന്ന ഇത്തരത്തിലുള്ള ഒരു ലിസ്റ്റ് ബോറിസ് ജോൺസനും നൽകിയിരുന്നു. അദ്ദേഹത്തിന്റെ രാജിക്ക് ശേഷം ഒൻപത് മാസങ്ങൾക്ക് ശേഷം അത് അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയപ്പോൾ ബോറിസ് ജോൺസന്റെ ഉറ്റ അനുയായിയായ നദീൻ ഡോറീസിന്റെ പേര് അതിൽ നിന്നും നീക്കം ചെയ്തിരുന്നു.
ഇത് നാദിൻ ഡോറിയെ ചൊടിപ്പിച്ചെന്നു മാത്രമല്ല, താൻ പ്രതിനിധാനം ചെയ്യുന്ന മിഡ് ബെഡ്ഫോർഡ്ഷയർ മണ്ഡലത്തിൽ ഒരു ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കികൊണ്ട് അവർ രാജിവയ്ക്കുകയും ചെയ്തു. ഇതോടെ ബോറിസ് ക്യാമ്പിൽ കോപമുരുണ്ടുകൂടാൻ തുടങ്ങി. ജോൺസനുമായുള്ള കൂടിക്കാഴ്‌ച്ചയിൽ നൽകിയ വാഗ്ദാനങ്ങൾ പ്രധാനമന്ത്രി ലംഘി ച്ചു എന്നായി പ്രധാന ആരോപണം. ലിസ്റ്റിൽ നിന്ന് അഞ്ച് പേരെ ഒഴിവാക്കുക മാത്രമല്ല, പ്രിവിലേജ് കമ്മിറ്റിയിലെ ടോറി എം പി മാരെ സ്വാധീനിച്ച് ബോറിസിനെത്രെയുള്ള അന്വേഷണ റിപ്പോർട്ട് പരമാവധി ബോറിസിനെതിരെ ആക്കാൻ ശ്രമിച്ചു എന്നു അവർ ആരോപണമുയർത്തി.
എന്നാൽ, ഈ രണ്ട് ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നായിരുന്നു ഋഷി ക്യാമ്പിന്റെ വാദം. മുൻ പ്രധാനമന്ത്രി സ്വന്തം വീട് തീവെച്ച് നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. എന്നാൽ, ബോറിസ് ജോൺസന്റെ അനുയായികൾ പറയുന്നത്, ബോറിസ് ജോൺസന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതെയാക്കുവാനായിരുന്നു സർക്കാർ ശ്രമിച്ചത് എന്നാണ് എന്നാൽ, അദ്ദേഹം രാജി വെച്ചതോടെ ആ പദ്ധതി സർക്കാരിനെ തിരിച്ചടിച്ചിരിക്കുകയാണെന്നും അവർ പറയുന്നു. ഓരോ വീഴ്‌ച്ചയിൽ നിന്നും കൂടുതൽ കരുത്താർജ്ജിച്ച് ഉയർന്നെഴുന്നേറ്റ് വന്ന ചരിത്രമാണ് ബോറിസ് ജോൺസനുള്ളതെന്നും അവർ ഓർമ്മപ്പെടുത്തുന്നു.
ഏതായാലും, വിമത എം പി ആയ ബോറിസ് ജോൺസനെക്കാൾ ഋഷി ഭയക്കേണ്ടത് എം പി അല്ലാത്ത ജോൺസനെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. രണ്ട് സുപ്രധാന നേതാക്കൾ തമ്മിലുള്ള പോരാട്ടം പാർട്ടിയെ തകർക്കും എന്ന് വിശ്വസിക്കുന്നവരാണ് അണികളിൽ ഏറേയും. പോരു മുറുകുമ്പോൾ അതിനിടയിൽ നേട്ടം കൊയ്യാൻ ലേബർ പാർട്ടിക്ക് എത്രമാത്രം കഴിയും എന്നതിനെ ആശ്രയിച്ചായിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ അവർക്ക് എന്ത് നേട്ടമുണ്ടാക്കാൻ കഴിയും എന്നത് നിർണ്ണയിക്കപ്പെടുക.
മറുനാടന് മലയാളി ബ്യൂറോ