- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പോട്ടിഫൈയുടേ 20 മില്യൺ ഡോളർ നഷ്ടപ്പെട്ടതിനു ശേഷം ഇതാദ്യമായി മേഗൻ പൊതുയിടത്ത്; ഉരുണ്ടുകൂടിയ മുഖം പ്രതിഫലിക്കുന്നത് മനസ്സിലെ ആധികളെന്ന് ചിലർ; സ്പോട്ടിഫൈക്ക് പുറകെ നെറ്റ്ഫ്ളിക്സും ഹാരിയും മേഗനുമായുള്ള കരാർ റദ്ദാക്കിയേക്കും എന്ന് സൂചന; ബ്രിട്ടീഷ് കൊട്ടാരം വിട്ട രാജകുമാരന് ഇപ്പോൾ ശനിദശയോ?
സ്വന്തമായ വരുമാനവുമായി, സ്വന്തം കാലിൽ നിൽക്കണം എന്ന തീരുമാനത്തോടെയായിരുന്നു രാജകുടുംബാംഗം എന്ന നിലയിലുള്ള ചുമതലകൾ വച്ചൊഴിഞ്ഞ് അമേരിക്കയിലേക്ക് കുടിയേറിയതെന്ന് ഹാരി തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാൽ, പ്രതീക്ഷിച്ചതു പോലെ കാര്യങ്ങൾ നീങ്ങുന്നുണ്ടോ എന്നാണ് ഹാരിയുമായി അടുത്തവർപോലും ഇപ്പോൾ ചിന്തിക്കുന്നത്. സ്പോട്ടിഫൈ, പോഡ്കാസ്റ്റിനായി മേഗനുമായി ഉണ്ടാക്കിയ 20 മില്യൺ പൗണ്ടിന്റെ കരാർ പുതുക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ്.
മാത്രമല്ല, പ്രതീക്ഷിച്ച നിലവാരം പുലർത്താത്തതിനാലും, ശ്രോതാക്കളെ ആകർഷിക്കാൻ കഴിയാഞ്ഞതിനാലും കരാർ പ്രകാരമുള്ള തുക പൂർണ്ണമായും ലഭിച്ചേക്കില്ല എന്ന വാർത്തയും പുറത്തു വന്നിരുന്നു. ആരംഭകാലത്ത് ജനപ്രീതിയിൽ ഒന്നാമതായിരുന്നു ആർക്കിടൈപ്സ് എന്ന പോഡ്കാസ്റ്റ്. 13 എപ്പിസോഡുകൾ ഉള്ള പോഡ്കാസ്റ്റിന്റെ രണ്ടാം സീസൺ വെണ്ട എന്ന തീരുമാനം ഭരണപരമായ പിഴവായാണ് ചിലർ കാണുന്നത്.
പോഡ്കാസ്റ്റിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന കാര്യം, ഹാരിയുടെയും മേഗന്റെയും ഓഡിയോ പ്രൊഡക്ഷൻ കമ്പനിയായ ആർച്ച്വെൽ ഓഡിയോയും സ്പോട്ടിഫൈയും ഒരു സംയുക്ത പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. എന്നാൽ, സ്പോട്ടിഫൈയിലെ പോഡ്കാസ്റ്റ് ഇന്നൊവേഷൻ ആന്ദ് മോണിറ്റൈസേഷൻ തലവൻ ബിൽ സിമ്മൺസ് തന്റെ സ്വന്തം പോഡ്കാസ്റ്റിലൂടെ മേഗന്റെ പോഡുകാസ്റ്റിലെ നിലവാരമില്ലായ്മ തുറന്നു പറഞ്ഞു.
സ്പോർട്സ് ലേഖകനായ സിമ്മൺസൊരു സ്പോർട്സ് ആൻഡ് കൾച്ചർ വെബ്സൈറ്റ് ആരംഭിക്കുകയും, സ്വന്തമായി, ദി റിംഗർ എന്ന പേരിൽ ഒരു പോഡ്കാസ്റ്റ് നെറ്റ്‌വർക്ക് ആരംഭിക്കുകയും ചെയ്തിരുന്നു. 2020 - ദി റിംഗർ സ്പോടിഫൈക്ക് 200 മില്യൺ ഡോളറിനായിരുന്നു വിറ്റത്. പിന്നീട് സ്പോടിഫൈയിൽ ജോലിക്ക് കയറിയ സിമ്മൺസ് ദീർഘകാലമായി ഹാരിയുടെയും മേഗന്റെയും വിമർശകനായിരുന്നു.
അതിനിടയിലാണ് നെറ്റ്ഫ്ളിക്സും സ്പോട്ടിഫൈയുടെ പാത പിന്തുടരുമെന്ന വാർത്ത ഇന്നലെ ഹോളിവുഡിൽ പരന്നത്. ഹാരിയും മേഗനുമായി 80 മില്യൺ ഡോളറിന്റെ കരാർ ആയിരുന്നു നെറ്റ്ഫ്ളിക്സ് 2020-ൽ ഒപ്പുവച്ചത്. എന്നാൽ, തങ്ങൾക്കിടയിലെ ബന്ധം ഒരിക്കലും ഊഷ്മളമായിരുന്നില്ല എന്നാണ് സ്ട്രീമിങ് കമ്പനിയുടെ വക്താവ് പറഞ്ഞത്. ഹാരിയെ കൊണ്ട് പ്രശ്നമില്ല, എന്നാൽ, മേഗൻ ചിന്തിക്കുന്നത് ഹോളിവുഡ് നടത്തിക്കൊണ്ടു പോകാൻ അവർക്ക് അറിയാമെന്നാണ് എന്ന് ഒരു വക്താവ് പറഞ്ഞതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യ അഭിമുഖം സി ബി എസ് നെറ്റ്‌വർക്കിനായി ഓപ്ര വിൻഫ്രിക്ക് നൽകിയത് നെറ്റ്ഫ്ളിക്സിലെ ചില മുതിർന്ന എക്സിക്യുട്ടീവുമാർക്ക് രസിച്ചിട്ടില്ല. കഴിഞ്ഞ വർഷം ആറു ഭാഗങ്ങളായുള്ള ഹാരി ആൻഡ് മേഗൻ എന്നൊരു സീരീസ് ഇവർ നെറ്റ്ഫ്ളിക്സിനായി ചെയ്തിരുന്നു. എക്കാലത്തെയും നെറ്റ്ഫ്ളിക്സിലെ ഡോക്യൂമെന്ററികളിൽ കാഴ്‌ച്ചക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഇത് എത്തി. പിന്നീട് ലോകത്തിനു തന്നെ പ്രചോദകമാകാവുന്ന പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പരിപാടിയും ഹാരിയുടെ ഇൻവിക്ടസ് ഗെയിംസിനെ കുറിച്ചുള്ള ഡോക്യൂമെന്ററിയും ആഗസ്റ്റിൽ പുറത്ത് വരാൻ ഇരിക്കുകയാണ്.
എന്നാൽ, മേഗൻ നിർമ്മിച്ച കുട്ടികൾക്കായുള്ള സീരീസ്, പേൾ നെറ്റ്ഫ്ളിക്സ് പൂർണ്ണമായും റദ്ദാക്കി. ചരിത്രത്തിലെ പ്രമുഖ വനിതകളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്ന ഒരു പെൺകുട്ടിയുടെ കഥയായിരുന്നു അത്. അതുപോലെ നെറ്റ്ഫ്ളിക്സ് ആതിഥേയത്വം അരുളിയ ഒരു സുപ്രധാന ഷോയിലേക്ക് മേഗനെ ക്ഷണിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ