- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാരി ഔദ്യോഗികമായി രാജകുമാരൻ അല്ലാതെയാകുന്നു; ഹാരിയുടെ ഹിസ് റോയൽ ഹൈനസ്സ് എന്ന വിശേഷണം രജകുടുംബത്തിന്റെ വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തു; ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ വിശേഷങ്ങൾ
ഹാരിയും മേഗനും കൊട്ടാരം വിട്ടിറങ്ങുമ്പോൾ രാജകുടുംബം നിർദ്ദേശിച്ചതു പോലെ ഹാരിയുടെ എച്ച് ആർ എച്ച് ടൈറ്റിൽ രാജകുടുംബത്തിന്റെ വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തു. മൂന്ന് വർഷം മുൻപായിരുന്നു ഈ ടൈറ്റിലുകൾ ഹാരിയും മേഗനും ഉപയോഗിക്കില്ലെന്ന് രാജകുടുംബം വ്യക്തമാക്കിയത്. അവർ രാജകുടുംബത്തിന്റെ ചുമതലകളിൽ നിന്നും ഒഴിഞ്ഞതുകൊണ്ടായിരുന്നു അത്. എന്നിരുന്നാലും, രാജകുടുംബത്തിന്റെ വെബ്സൈറ്റിൽ ഇരുവരെയും പരാമർശിച്ചിരുന്നത് ഈ ടൈറ്റിൽ ഉപയോഗിച്ചായിരുന്നു.
ഹാരിയുടെ പേരിൽ നിന്ന് ടൈറ്റിൽ മാറ്റിയപ്പോഴും, മേഗന്റെ പേരിൽ ഇപ്പോഴും എച്ച് ആർ എച്ച് ടൈറ്റിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, മേഗന്റെ ഔദ്യോഗിക ജീവ ചരിത്രത്തിൽ അതില്ല എന്നതും ശ്രദ്ധേയമാണ്. 2020 ജനുവരി 18 ന് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിലൂടെയായിരുന്നു, കൊട്ടാരത്തിലെ മുതിർന്ന അംഗങ്ങൾ എന്ന നിലയിലുള്ള കടമകളിൽ നിന്നും ഒഴിഞ്ഞുപോയ ഹാരിയും മേഗനും ഈ ടൈറ്റിൽ ഉപയോഗിക്കില്ല എന്ന് രാജകുടുംബം വ്യക്തമാക്കിയത്.
സ്പോർട്സ് കമ്മ്യുണിറ്റി ആൻഡ് ഫിലാന്ത്രോപി ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഹാരി ഇപ്പോൾ ടോക്കിയോയിലാണ് ഉള്ളത്. ഹാരിയുടെയും മേഗന്റെയും സ്ഥാപനമായ ആർച്ച്വെല്ലിന്റെ ലോഗോ ആലേഖനം ചെയ്ത തൊപ്പിയും വച്ചായിരുന്നു നഗരത്തിലെ ഹനേഡ വിമാനത്താവളത്തിൽ ഹാരി വിമാനമിറങ്ങിയത്. ഭാര്യ മേഗൻ പക്ഷെ കൂടെയുണ്ടായിരുന്നില്ല. കഴിഞ്ഞ നാല് വർഷത്തിനു ശേഷം ജപ്പാനിൽ എത്തിയപ്പോൾ എന്തു തോന്നുന്നു എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നിങ്ങളെയെല്ലാം വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ഹാരിയുടെ മറുപടി.
അർജന്റീനയുടെ പോളോ താരവും ഹാരിയുടെ ദീർഘകാല സുഹൃത്തുമായ നാക്കോ ഫിഗുറാസിനൊപ്പമാണ് ഹാരി ടോക്കിയോയിൽ എത്തിയിരിക്കുന്നത്. വരുന്ന ശനിയാഴ്‌ച്ച സിംഗപ്പൂരിൽഹാരി സംഘടിപ്പിച്ചിരിക്കുന്ന സെനറ്റബേൽ പോളോ കപ്പ് മത്സരവേദിയിൽ ഇരുവരുമെത്തും. എച്ച് ഐ വി/ എയ്ഡ്സ് ബാധിതരെ സഹായിക്കുന്നതിനുള്ള ധനസമാഹരണത്തിനായാണ് ഹാരി ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ