- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി 20 ഡൽഹിയിൽ ആരംഭിക്കുന്നതോടെ ലോകം മുഴുവൻ ഉറ്റുനോക്കുന്നത് ഇന്ത്യയെ; ബ്രിട്ടനെ പിന്തള്ളി സാമ്പത്തിക രംഗത്ത് അഞ്ചാം സ്ഥാനത്ത് എത്തി നിൽക്കുന്ന ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.9 ശതമാനമെങ്കിൽ മറ്റ് ലോക രാഷ്ട്രങ്ങളുടേത് വെറും 1.9 ശതമാനം
ന്യൂഡൽഹി: ഡൽഹിയിൽ ജി 20 ഉച്ചകോടി ആരംഭിക്കുമ്പോൾ പല കാരണങ്ങൾ കൊണ്ടും ഇന്ത്യയുടെ അഭിമാനം വാനോളം ഉയർന്നിരിക്കുന്ന സമയമാണ്. ചന്ദ്രയാൻ 3 യുടെ വിജയവും ആദിത്യയുമെല്ലാം ഇന്ത്യൻ സാങ്കേതിക മികവ് ലോകത്തിന് മുൻപിൽ പ്രതിഫലിപ്പിക്കുമ്പോൾ സാമ്പത്തിക രംഗത്തും ഇന്ത്യ കുതിക്കുകയാണ്. 2023- ലെ ആഗോള സാമ്പത്തിക റാങ്കിംഗിൽ ഇന്ത്യ അഞ്ചാമത് എത്തിയതോടെ പാശ്ചാത്യ ശക്തികളും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കിണഞ്ഞ് ശ്രമിക്കുകയാണ്.
ആഗോള ജി ഡി പി റാങ്കിംഗിൽ അഞ്ചാം സ്ഥാനത്ത് എത്തിയ ഇന്ത്യ ഈ വർഷത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയായിരിക്കും എന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. ഇന്ത്യയുറ്റെ വളർച്ചാ നിരക്ക് 5.8 ശതമാനമായിരിക്കുമെന്നും ഐക്യ രാഷ്ട്ര സഭ പറയുന്നു. അതേസമയം, ബാക്കി ലോക രാജ്യങ്ങളിൽ ദർശിക്കാനാവുക 1.9 ശതമാനത്തിന്റെ വളർച്ച മാത്രമായിരിക്കും. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങൾ മാത്രമാണ് സാമ്പത്തിക ശക്തികളായി ഇന്ത്യയ്ക്ക് മുൻപിലുള്ളത്.
അന്താരാഷ്ട്ര നാണയ നിധിയും വിഷ്വൽ കാപിറ്റലിസ്റ്റും ചേർന്ന് തയ്യാറാക്കിയ ആഗോള സാമ്പത്തിക റാങ്കിങ് 2023 ൽ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. 25.035 ട്രില്യൺ അമേരിക്കൻ ഡോളറിന്റെ സമ്പദ്വ്യവസ്ഥയാണത്. 18.321 ട്രില്യൺ ഡോളറിന്റെ സമ്പദ്വ്യവസ്ഥയുമായി ചൈന രണ്ടാം സ്ഥാനത്തും, 4,301 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയുമായി ജപ്പാൻ മൂന്നാം സ്ഥാനത്തും ഉണ്ട്.
നാലാം സ്ഥാനത്തുള്ള ജർമ്മനിയുടെ സമ്പദ്വ്യവസ്ഥ 4.031 ട്രില്യൺ ഡോള?റിന്റേതാണെങ്കിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടേത് 3.469 ട്രില്യൺ ഡോളറും ആറാം സ്ഥാനത്തുള്ള ബ്രിട്ടന്റെത്3.199 ട്രില്യൺ ഡോളറുമാണ്. 2.778 ട്രില്യൺ ഡോളറുള്ള ഫ്രാൻസ് ഏഴാം സ്ഥാനത്തും, 2.2 ട്രില്യൺ ഡോളറുള്ള കാനഡ എട്ടാം സ്ഥാനത്തും നിലകൊള്ളുമ്പോൾ 2.113 ട്രില്യൺ ഡോളറുമായി റഷ്യ ഒൻപതാം സ്ഥാനത്തും 1.99 ട്രില്യൺ ഡോളറുമായി ഇറ്റലി പത്താം സ്ഥാനത്തുമുണ്ട്.
ഈ വർഷം അവസാനമാകുമ്പോഴേക്കും ആഗോള ജി ഡി പി 105 ട്രില്യൺ പ്ഡോളർ കടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2023-ലെ ആഗോള സാമ്പത്തിക വളർച്ചയുടെ 15 ശതമാനം ഇന്ത്യയുടെ സംഭാവനയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ