- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുസരണയില്ലാത്തവരെ ക്രൂര പീഡനങ്ങൾക്കും ബലാത്സംഗത്തിനും ഇരയാക്കുന്നു; മനഃപൂർവ്വം കുട്ടികളെ ഉന്നം വെച്ചുള്ള ദ്രോഹ നടപടികൾ; റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ യുക്രെയിനികളുടെ നില പരിതാപകരമെന്ന് റിപ്പോർട്ട്
തലയ്ക്ക് നേരെ നിറത്തോക്ക് ചൂണ്ടി ഒരു യുക്രെയിൻ സ്വദേശിയെ, യുക്രെയിൻ പാസ്സ്പോർട്ട് ഭക്ഷിക്കാൻ നിർബന്ധിക്കുന്ന റഷ്യൻ സൈനികന്റെ കഥയോടെയാണ്, റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ യുക്രെയിൻ വംശജരുടെ അവസ്ഥ വെളിപ്പെടുത്തുന്ന റിപ്പോർട്ട് ആരംഭിക്കുന്നത്. റഷ്യൻ പാസ്സ്പോർട്ട് എടുക്കാൻ വിസമ്മതിക്കുന്നവർക്കുള്ള ശിക്ഷയാണിതെന്ന് റഷ്യൻ സൈനികൻ പറയുന്നു. റഷ്യൻ നിയന്ത്രണത്തിലുള്ള തെക്കൻ യുക്രെയിനിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള കാഴ്‌ച്ചയാണിതെന്ന് ഡെയ്ലി മെയിൽ ;പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
യുക്രെയിൻ എന്നത് കേവലം ഒരു മിത്ത് മാത്രമാണെന്നും യുക്രെയിനികൾ ഗ്രെയ്റ്റർ റഷ്യയിലെ പൗരന്മാരാണെന്നുമുള്ള സന്ദേശമാണ് തങ്ങളുടെ അധീനതയിലുള്ള യുക്രെയിൻ മേഖലകളിൽ റഷ്യ പ്രചരിപ്പിക്കുന്നത്. ഈ വാദഗതിക്ക് ബലം നൽകുന്നതിനായി അവിടെയുള്ള എല്ലാവരോടുംറഷ്യൻ പൗരത്വം എടുക്കണമെന്നും മോസ്‌കോ ആവശ്യപ്പെട്ടു കഴിഞ്ഞു. അത് അനുസരിക്കാത്തവർക്ക് സഹിക്കേണ്ടി വരുന്നതുകൊടിയ പീഡനങ്ങളാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ നിന്നും ഇത്തരമൊരു റിപ്പോർട്ട് നേരിട്ട് ലഭിക്കുക എന്നത് അതീവ ക്ലേശകരമായ ഒരു കാര്യം തന്നെയാണ്. യുക്രെയിനികൾ വിദേശ പൗരന്മാരോട് സംസാരിച്ചാൽ അവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷകളാണ്. എന്തിനധികം,ഫോണിൽ മെ3സേജിങ് ആപ്പ് ആയ സിഗ്‌നൽ ഡൗൺലോഡ് ചെയ്താൽ പോലും ശിക്ഷ ലഭിക്കും. ഈ പ്രതികൂല സാഹചര്യത്തിലും വിപുലമായ നെറ്റ്‌വർക്ക് രൂപീകരിച്ചണ് ഡേവിഡ് പാട്രിക്കരക്കോസ് എന്ന റിപ്പൊർട്ട് വിവരങ്ങൾ ശേക്ഷരിച്ചത്.
തങ്ങളുടെ പ്രവർത്തനങ്ങളുടെ മുഖച്ഛായ മിനുക്കാൻ ജനാധിപത്യത്തെ കൂട്ടുപിടിക്കാനും റഷ്യ മറന്നില്ല. അന്താരാഷ്ട്ര സമൂഹവും യുക്രെയിനും എതിർത്തിട്ടും, തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് തെരഞ്ഞെടുപ്പ് നടത്തുകയാണ് റഷ്യ. സെപ്റ്റംബർ 8 മുതൽ 10 വരെയാണ് ഡോൺടെസ്‌കിൽ വോട്ടിങ് എങ്കിലും സെപ്റ്റംബർ 1 മുതൽ തന്നെ വോട്ടിങ് ആരംഭിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നത്.
യുക്രെയിൻ സൈന്യം മുന്നേറാൻ തുടങ്ങിയതോടെ ഡോൺടെസ്‌കിലെ ചില മേഖലകളിലും സാപ്രോസിഷിയയിലും ഓഗസ്റ്റ് 31 ന് തന്നെ വോട്ടിങ് ആരംഭിച്ചതായും റിപ്പോർട്ടിലുണ്ട്. യുക്രെയിൻ സൈന്യം പട്ടണങ്ങൾ പിടിച്ചെടുക്കുന്നതിനു മുൻപായി തെരഞ്ഞെടുപ്പ് നടത്താനാണ് റഷ്യ ശ്രമിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് ഫലം ഉപയോഗിച്ച് ഈ പ്രദേശങ്ങളിലെ നിയന്ത്രണം തിരികെ പിടിക്കാനാവുമെന്നും അവർ കരുതുന്നു. സൈനിക ശക്തിയുടെ നിയന്ത്രണത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പുടിൻ അനുകൂലികളായ യുണൈറ്റഡ് റഷ്യൻ പാർട്ടി വൻ ഭൂരിപക്ഷം നേടുമെന്നത് ഉറപ്പാണ്. മിക്കയിടങ്ങളിലും ഇവരുടെ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയാണ്.
അധിനിവേശ പ്രദേശങ്ങളിൽ പകുതിയിടങ്ങളിൽ മാത്രമാണ് ഇപ്പോൾ യുക്രെയിൻ വംശജർ ഗവർണർമാർ ആയിട്ടുള്ളത്. ബാക്കി മുഴുവൻ റഷ്യൻ വംശജരാണ്. യുദ്ധത്തെ കുറിച്ചും മറ്റും സംസാരിക്കാൻ ഓഗസ്റ്റ് മാസത്തിൽ പുടിൻ ഗവർണർമാരുടെ ഒരു സമ്മേളനം വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ