- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിപ്‌റ്റോകറൻസി നിയന്ത്രണം ഒരു രാജ്യത്തിന് ഒറ്റയ്ക്കു സാധ്യമല്ലെന്ന ഇന്ത്യയുടെ നിലപാട് അംഗീകരിക്കപ്പെട്ടു; രാജ്യാന്തര സഹകരണം വേണമെന്ന മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ജി20; ഇനി ക്രിപ്റ്റോ ആസ്തി വെളിപ്പെടുത്താൻ ചട്ടക്കൂടും വരും
ന്യൂഡൽഹി: ഇനി ക്രിപ്‌റ്റോകറൻസികൾ നിയന്ത്രിക്കാൻ രാജ്യാന്തര സഹകരണം. ജി 20യിൽ ഇന്ത്യൻ നിലപാടുകളാണ് ഇത്തരമൊരു സഹകരണത്തിന് വഴിയൊരുക്കുന്നത്. ക്രിപ്‌റ്റോകറൻസി നിയന്ത്രണം ഒരു രാജ്യത്തിന് ഒറ്റയ്ക്കു സാധ്യമല്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ഇതിനായി രാജ്യാന്തര സഹകരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇതാണ് രാജ്യാന്തര സഹകരണത്തിന് വഴിയൊരുക്കുന്നത്.
നിരോധനത്തിനു പകരം നിയന്ത്രണവും നിരീക്ഷണവുമാണ് ഉചിതമെന്ന ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിന്റെയും (എഫ്എസ്ബി) രാജ്യാന്തര നാണയനിധിയുടെയും (ഐഎംഎഫ്) റിപ്പോർട്ട് ജി20 സ്വാഗതം ചെയ്തു. ക്രിപ്‌റ്റോ നിയന്ത്രണത്തിന് ഐഎംഎഫ്, എഫ്എസ്ബി എന്നിവരുമായി ചേർന്നു വ്യവസ്ഥകൾ നിശ്ചയിക്കും. ക്രിപ്‌റ്റോ ആസ്തികൾ വെളിപ്പെടുത്തുന്നതു സംബന്ധിച്ച ചട്ടക്കൂട് രൂപീകരിക്കും. ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ (എംഡിബി) നിന്ന് വികസ്വര രാജ്യങ്ങൾക്ക് വികസനപ്രവർത്തനങ്ങൾക്കായി കൂടുതൽ കടം ലഭ്യമാക്കാനും ജി 20യിൽ ധാരണയായി.
2027 ആകുമ്പോഴേക്കും നിയന്ത്രണ സംവിധാനം ആവശ്യമാണെന്നു പല രാജ്യങ്ങളും നിർദേശിച്ചു. ക്രിപ്‌റ്റോ ആസ്തികൾ മറച്ചുവച്ച് നികുതി വെട്ടിക്കുന്നതു തടയാനാണ് ഈ ചട്ടക്കൂട്. 2025 അവസാനം നിയന്ത്രണങ്ങൾ സംബന്ധിച്ച അവലോകനം നടക്കും. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനായി ക്രിപ്‌റ്റോ ആസ്തികൾക്ക് ഔദ്യോഗിക കറൻസികൾക്കുള്ള ലീഗൽ ടെൻഡർ പദവി നൽകുന്നതിനെ അംഗീകരിക്കില്ല.
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി വിവിധ രാജ്യങ്ങൾ നടപ്പാക്കുമ്പോഴുണ്ടാകുന്ന സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചകളെ ഉച്ചകോടി സ്വാഗതം ചെയ്തു.
ന്മ പേയ്‌മെന്റ്, ഡിജിറ്റൽ ഐഡന്റിറ്റി, ഡേറ്റ ഷെയറിങ് തുടങ്ങിയവയ്ക്ക് പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു ധാരണയായി. ഇതും ഇന്ത്യയ്ക്ക് കരുത്തായി മാറും.
ക്രിപ്റ്റോ കറൻസികളുടെ കാര്യത്തിൽ ആഗോളതലത്തിൽ പരമാവധി യോജിച്ച സമീപനം ആവശ്യമാണെന്നായിരുന്നു മോദിയുടെ മുൻ നിലപാട്. എല്ലാവരുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു ആഗോള ചട്ടക്കൂട് തയ്യാറാണം. എ.ഐയുടെ കാര്യത്തിലും സമാനമായ സമീപനം ആവശ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ധാർമ്മിക ഉപയോഗമാണ് ഉണ്ടാകേണ്ടതെന്ന് സിഐ.ഐ സംഘടിപ്പിച്ച ബി20 ഇന്ത്യ 2023ൽ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞിരുന്നു. ഇതാണ് ജി 20യിലും അംഗീകരിക്കപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ