- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടന്റെയും അമേരിക്കയുടെയും വിവരങ്ങൾ ചോർത്താൻ ചൈനയുടെ ചാരന്മാരുടെ സെക്സും ക്യാഷും; സുന്ദരികളായ യുവതികളുടെ വലയിൽ വീണത് ലണ്ടനിലെ മുൻ മേയറും; ബ്രിട്ടന്റെ ഭരണ സിരാകേന്ദ്രമായ വെസ്റ്റ്മിനിസ്റ്ററിൽ നിന്ന് ചൈനീസ് ചാരനെ അറസ്റ്റ് ചെയ്യുമ്പോൾ

ലണ്ടൻ: സംശയത്തോടെ വീക്ഷിക്കപ്പെടേണ്ട രാജ്യമാണ് ചൈന എന്ന പാശ്ചാത്യ ലോകത്തിന്റെ വിലയിരുത്തൽ കൃത്യമാണെന്ന് തെളിയിക്കുന്ന രീതിയിൽ യുകെയിലെ വെസ്റ്റ്മിനിസ്റ്ററിന്റെ ഹൃദയ ഭാഗത്തുനിന്നും ഒരു ചൈനീസ് ചാരനെ പിടികൂടിയിരിക്കുന്നു. രാഷ്ട്രീയ നേതാക്കളെയും മറ്റ് ഉന്നത് സ്ഥാനങ്ങളിൽ ഇരിക്കുന്നവരെയും സ്വാധീനിച്ച് ചൈന തന്ത്ര പ്രധാനമായ വിവരങ്ങൾ പാശ്ചാത്യ ലോകത്തുനിന്നും ചോർത്താൻ ശ്രമിക്കുമെന്ന് എം 5 മേധാവി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പണവും ലൈംഗികതയുമാണ് ചൈനീസ് ചാരന്മാരുടെ പ്രധാന ആയുധങ്ങൾ എന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.
പാർലമെന്ററി റിസർച്ചർ ആയ ഒരു വ്യക്തിയെയാണ് ഇപ്പോൾ ചൈനക്ക് വേണ്ടി ചാരപ്രവൃത്തി നടത്തുന്നു എന്ന പേരിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായം 20 കളിൽ എത്തി നിൽക്കുന്ന ഇയാൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈവശമുള്ള പല എം പിമാരുമായും ബന്ധമുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. പല സുപ്രധാന രാഷ്ട്രീയ നേതാക്കന്മാരുമായി അടുത്ത ബന്ധം സ്ഥാപിച്ച ഇയാൾ പല വിവരങ്ങളും ചോർത്തിയിരിക്കാം എന്നും സംശയിക്കുന്നു. വെസ്റ്റ്മിനിസ്റ്ററിലെ ഏറ്റവും വലിയ സുരക്ഷാ പ്രശ്നമായിട്ടാണ് ഇപ്പോൾ ഇതിനെ കാണുന്നത്.
യു കെയിൽ ചൈനയുടെ ചാര പ്രവൃത്തി വർദ്ധിച്ചു വരുന്നതായി ഇതിനു മുൻപും പല വിദഗ്ധരും മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ പിടികിട്ടിയിരിക്കുന്നത് മഞ്ഞുമലയുടെ തുമ്പ് മാത്രമാകാം എന്നാണ് കരുതുന്നത്. ബ്രിട്ടനിലാകെ ചൈന രഹസ്യ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നു എന്ന റിപ്പോർട്ട് പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്.
ബ്രിട്ടീഷ് പാർലമെന്ററി ജനാധിപത്യത്തിൽ ചൈന അമിതമായ ഇടപെടലുകൾ നടത്തുന്നതിലുള്ള പ്രതിഷേധം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ചൈനീസ് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ജി 20 ഉച്ചകോടിക്കിടയിലായിരുന്നു ഋഷിതന്റെ പ്രതിഷേധം അറിയിച്ചത്. സർക്കാർ ഇക്കാര്യം ഗൗരവത്തിലെടുക്കുന്നുവെന്ന് യു കെ ജസ്റ്റിസ് സെക്രട്ടറി അലക്സ് ചോക്കും പറഞ്ഞു.
ഇത് ഇത്തരത്തിലുള്ള ആദ്യ സംഭവമൊന്നുമല്ല, ചൈനീസ് ചാരന്മാർ അമേരിക്കയിലും ബ്രിട്ടനിലും സജീവമാണെന്ന് 2018 മുതൽ തന്നെ ഈ രംഗത്തെ പല വിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. ചില വ്യാപാര രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചതിന് ചൈനീസ് ചാരനായ ഷു യാംഗ്ജുൻ എന്ന 20 കാരനെ അമേരിക്കൻ കോടതി തടവിന് ശിക്ഷിച്ചപ്പോൾ മുതലാണ് ഈ അപകടം പാശ്ചാത്യ ലോകം തിരിച്ചറിഞ്ഞത്. അമേരിക്കയിലേയും ഫ്രാൻസിലേയും ഏവിയേഷൻ, എയ്റോ സ്പേസ് കമ്പനികളുടെ വാണിജ്യ രഹസ്യങ്ങൾ ചോർത്താൻ ചൈന ഒരുക്കിയ ഒരു പഞ്ചവത്സര പദ്ധതിയുടെ ഭാഗമായിരുന്നു ഇയാൾ.
ഈ സംഭവത്തെ തുടർന്നാണ് അമേരിക്കൻ സമ്പദ്ഘടനക്കും സുരക്ഷക്കും ഏറ്റവും വലിയ ഭീഷണി ചൈനയാണെന്ന് അമേരിക്കൻ സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, ഷൂവിനെ തിരെ കൃത്രിമമായി കേസ് ചമക്കുകയായിരുന്നു എന്നായിരുന്നു ചൈനീസ് പ്രതികരണം. ബ്രിട്ടീഷ്- അമേരിക്കൻ ഉന്നതരെ കുടുക്കാൻ സുന്ദരികളായ യുവതികളെ ഉപയോഗിച്ചുള്ള തേൻകെണികളും ചൈന ഒരുക്കുന്നുണ്ട് എന്ന് വിദഗ്ദ്ധർ പറയുന്നു. ലിങ്ക്ഡിൻ, ഫേസ്‌ബുക്ക് തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകൾ ഉപയോഗിച്ചാണ് ഇത്തരം സുന്ദരിമാർ തങ്ങളുടെ ഇരകളെ വലയിലാക്കുന്നത്.
പിന്നീട് തങ്ങളുടെ ഇരകളുടെ കിടപ്പറയിൽ എത്തുന്ന സുന്ദരിമാർ, ലൈംഗിക നിർവൃതിയുടെ അടിമകളായി മാറിയ ഇരകളിൽ നിന്നും ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ആവശ്യമായ വിവരങ്ങൾ ചോർത്തിയെടുക്കും. കേവലം ഉന്നതരെ മാത്രമല്ല ചൈനീസ് നെറ്റ്‌വർക്ക് ലക്ഷ്യം വക്കുന്നത്. അവരുടെ സഹായികൾ, ജീവനക്കാർ എന്നിവരും ലക്ഷ്യങ്ങളാണ്. 2016- ൽ ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഹാംഗ്ഷോ സന്ദർശിക്കുന്ന സമയത്ത്, 2016-ൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ സഹായികൾക്ക് ഇത്തരത്തിലുള്ള തേൻകെണിയെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിരുന്നു.
ലൈംഗിക ബന്ധങ്ങളിലൂടെ സ്വാധീനിക്കപ്പെടാം എന്ന മുന്നറിയിപ്പ് 2008 ൽ എം 15 നൽകുകയും ചെയ്തിരുന്നു. ബോറിസ് ജോൺസന്റെ മുൻ അനുയായിയായ ഇയാൽ ക്ലെമെന്റ്, താൻ ഒരു ചൈനീസ് ചാര വനിതയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി സംശയിക്കുന്നു എന്ന് 2009 ൽ വെളിപ്പെടുത്തിയിരുന്നു. ബെയ്ജിംഗിൽ ഉണ്ടായിരുന്ന സമയത്ത് തേൻകെണിയിലേക്ക് കുരുക്കുകയായിരുന്നു എന്ന് സംശയിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. 2008 ലെ ഒളിമ്പിക്സ് സമയത്തായിരുന്നു ഇത് സംഭവിച്ചത്.


