- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നുഴഞ്ഞു കയറി ആളുകളെ പിടിച്ചു കൊണ്ടു വന്ന ബന്ദികളാക്കിയത് ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കി സന്ധി സംഭാഷണത്തിന് സാഹചര്യമൊരുക്കാൻ; അന്തിമ യുദ്ധമെന്ന നിലപാടിൽ ഇസ്രയേലും; സംഘർഷത്തിൽ മരണം ഉയരുമ്പോൾ
ടെൽ അവീവ്: ഗസ്സയിലെ ആക്രമണം ശക്തമാക്കിയ ഇസ്രയേൽ ഹമാസ് കേന്ദ്രങ്ങളിൽ നടത്തുന്നത് വലിയ വ്യോമാക്രമണമാണ്. ഗസ്സയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഇവിടുത്തെ ധനകാര്യ മന്ത്രാലയവും ബാങ്കും തകർത്തു. ഗസ്സയിലെ ധനമന്ത്രി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഗസ്സയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭരണത്തിലുള്ള പ്രദേശമാണ് ഗസ്സ.
അതേസമയം ഹമാസിന്റെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. 1008 പേർ ഇതിനകം കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് പരിക്കേറ്റെന്നുമാണ് വിവരം. സംഘർഷത്തിൽ ആകെ മരണം 2000 കടന്നുവെന്നാണ് റിപ്പോർട്ട്. പുതിയ ചേരികൾ ഉണ്ടാകുമെന്ന സൂചന നൽകി ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാട്മിർ പുടിനും രംഗത്തെത്തി. പിടിന്റെ വിമർശനം അമേരിക്കക്കെതിരെ ആയിരുന്നു. പശ്ചിമേഷ്യയിൽ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്നാണ് റഷ്യൻ പ്രസിഡന്റ് പ്രതികരിച്ചത്. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നും വ്‌ളാട്മിർ പുടിൻ പറഞ്ഞു.
ഇസ്രയേൽ - ഹമാസ് സംഘർത്തിൽ ഇസ്രയേലിനൊപ്പമാണ് ഇന്ത്യ നിൽക്കുന്നതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രം?ഗത്തെത്തി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചെന്നും നിലവിലെ സ്ഥിതി അദ്ദേഹം അറിയിച്ചെന്നും നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഫലസ്തീന് പിന്തുണയുമായി കോൺഗ്രസ് പ്രമേയം പാസാക്കിയിരുന്നു. ഇതിനിടെയാണ് മോദിയുടെ നയ പ്രഖ്യാപനം.
ഇസ്രയേൽ - ഹമാസ് യുദ്ധം അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്തിന് ഉള്ളിലേക്ക് കടന്നുകയറിയ ഹമാസ് സംഘത്തിലെ 1500 പേരെ ഇതുവരെ വധിച്ചുവെന്നാണ് ഇസ്രയേൽ പറയുന്നത്. ഗസ്സയിൽ വ്യോമാക്രമണം കടുപ്പിച്ച ഇസ്രയേൽ ഹമാസിന്റെ ഭരണ ആസ്ഥാനമടക്കം ബോംബിട്ട് തകർത്തിരുന്നു. ബന്ദികളായിക്കയവരുടെ കാര്യത്തിൽ വ്യോമാക്രമണം നിർത്തിയാൽ അവരെ മോചിപ്പിക്കുന്നത് ചർച്ച ചെയ്യാമെന്നായിരുന്നു ഹമാസ് നിലപാട്. ഇത് ഇസ്രയേൽ തള്ളുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഹമാസ് പിടിച്ചുകൊണ്ടു പോയ സാധാരണക്കാരുടെ മോചനത്തിൽ ആശങ്ക കൂടി.
അതിർത്തി കടന്ന് കയറി ഇസ്രയേലിലുള്ളവരെ പിടിച്ചു കൊണ്ടു വന്ന് ഗസയിൽ ബന്ദികളാക്കി വില പേശലായിരുന്നു ഹമാസിന്റെ തന്ത്രം. എന്നാൽ ഇതിന് ഇസ്രയേൽ വഴങ്ങുന്നില്ലെന്നാണ് ചർച്ചകൾ അസ്ഥാനത്താക്കുന്നത്. അതിനിടെ, ഗസ്സയിലെ സാധാരണക്കാർക്കു നേരെ ഇസ്രയേൽ നടത്തുന്ന ഓരോ ആക്രമണത്തിനും പകരമായി, തട്ടിക്കൊണ്ടുവന്ന ഇസ്രയേലികളെ വധിക്കുമെന്ന് ഹമാസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗസ്സ മുനമ്പിൽ സമ്പൂർണ ഉപരോധം തീർത്തതായും ഗസ്സയുടെ ധനകാര്യമന്ത്രി ജാവേദ് അബു ഷമാല, സക്കറിയ അബു മാമർ എന്നിങ്ങനെ രണ്ട് ഹമാസ് നേതാക്കളെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതായും ഇസ്രയേൽ അവാകാശപ്പെട്ടു. ഗസ്സയിലേക്ക് ഭക്ഷണവും ഇന്ധനവും മരുന്നുമുൾപ്പടെയുള്ള അവശ്യവസ്തുക്കളെത്തിക്കുന്നത് ഇസ്രയേൽ തടഞ്ഞിരുന്നു. ഗസ്സയിലേക്ക് ഭക്ഷണമെത്തിക്കരുതെന്ന് ഈജിപ്തിന് ഇസ്രയേൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഗസ്സയിൽ നിന്ന് ഈജിപ്തിലേക്ക് കടക്കാനുള്ള ഏക വഴിയും ഇസ്രയേൽ സേനയുടെ അധീനതയിലാണ്. ഗസ്സയിലെ പ്രധാനമേഖലകളെല്ലാം ഇസ്രയേൽ സേന പിടിച്ചെടുത്തു.
ഇതിനിടെ, ടെൽ അവീവ് ഉൾപ്പടെയുള്ള നഗരങ്ങളെ ലക്ഷ്യമാക്കി ഹമാസിന്റെ കൂടുതൽ റോക്കറ്റുകൾ പതിച്ചതായും വാർത്തകൾ പുറത്തുവന്നു. ഗസ്സ മുനമ്പിൽ 1,500 ഹമാസ് അംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെടുത്തയായി ഇസ്രയേൽ അവകാശപ്പെട്ടു. ഗസ്സ അതിർത്തിക്ക് സമീപമുള്ള പൗരന്മാരെ ഇസ്രയേൽ ഒഴിപ്പിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ