- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽ പ്ലക്കാർഡും ബോട്ടിലുകളും പടക്കവും പൊലീസിന് നേരെ വലിച്ചെറിഞ്ഞ് ഫലസ്തീൻ അനുകൂല പ്രതിഷേധം; ഏഴ് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്; ബ്രിട്ടണിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധിച്ച് ആയിരങ്ങൾ
ലണ്ടനിലെ ട്രഫാൽഗർ സ്‌ക്വയറിൽ നടന്ന ഫലസ്തീൻ അനുകൂലികളുടെ പ്രകടനം അക്രമാസക്തമായി. കുപ്പികളും, പ്ലക്കാർഡുകളും കത്തിച്ച പടക്കങ്ങളുമെല്ലം പ്രതിഷേധക്കാർ പൊലീസിന് നേരെ വലിച്ചെറിഞ്ഞു. ഗസ്സയിൽ ബോംബ് വർഷിക്കുന്നത് ഇസ്രയേൽ നിർത്തണമെന്ന് ആവശ്യപ്പെട്ട് ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, ബ്രിസ്റ്റോൾ, ഗ്ലാസ്ഗോ, എഡിൻബർഗ്, ന്യു കാസിൽ തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രകടനങ്ങൾ നടന്നു.
ഫലസ്തീന് പിന്തുണ പ്രഖ്യാപിക്കുന്നവർ അറസ്റ്റ് ചെയ്യപ്പെടാൻ ഇടയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ പോലും പ്രതിഷേധങ്ങൾ കനക്കുകയാണ്. സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് ലണ്ടൻ നഗർത്തിലെ പ്രകടനങ്ങൾ നിയന്ത്രിക്കാൻ മാത്രം ആയിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ച്തായി മെറ്റ് പൊലീസ് അറിയിച്ചു. ഇന്നലെ നടന്ന സംഭവത്തിൽ ഒൻപതോളം പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
ഞെട്ടിക്കുന്ന ആകാശക്കാഴ്‌ച്ചകൾ കാണിക്കുന്നത്, ക്രൂദ്ധരായ പ്രതിഷേധക്കാർ പൊലീസിനെതിരെ കടുത്ത ആക്രമണംഅഴിച്ചു വിടുന്നതാണ്. വൻ ജനക്കൂട്ടം തന്നെയായിരുന്നു പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. അതിൽ ഒരാളെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമിക്കുമ്പോഴായിരുന്നു പൊലീസിന് നേരെ കത്തിച്ച പടക്കം വലിച്ചെറിഞ്ഞത്. നേരത്തേ പടിഞ്ഞാറൻ ലണ്ടനിലെ കിങ്ടൻ ഹൈ സ്ട്രീറ്റിന്റെ ഒരു ഭാഗം പൊലീസ് അടച്ചിരുന്നു.
ഇസ്രയെൽ എംബസ്സിക്ക് മുൻപിൽ വൻ പ്രതിഷേധം ഉണ്ടായേക്കും എന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. കെൻസിങ്ടൺ പാലസിന് തൊട്ടടുത്തായാണ് എംബസി സ്ഥിതിചെയ്യുന്നത്. അതിനു മുൻപിലായി ബാരിക്കേഡുകളും നിരത്തിയിരുന്നു. പ്രതിഷേധക്കാർ എംബസിയുടെ പരിസരത്ത് എത്താതെ തടയാൻ നിരവധി പൊലീസ് ഉദ്യോഗസ്ഥരും അവിടെ നിലകൊള്ളുന്നുണ്ട്. ഗസ്സ്യിൽ ഇസ്രയേലിന്റെ ആക്രമണം കടുത്തതിന് പിന്നാലെയാണ് പുതിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
ലണ്ടനിൽ, ഒരു കൂട്ടം പ്രതിഷേധക്കാർ, ബി ബി സി ന്യു ബ്രോഡ്കാസ്റ്റിങ് ഹൗസിൻ' മുന്നിൽ നിന്നും ഡൗണിങ് സ്ട്രീറ്റ് വരെ കാൽനട ജാഥ നടത്തി. ഡൗണിങ് സ്ട്രീറ്റിൽ എത്തിയ പ്രതിഷേധക്കാർ ഋഷി സുനകിനും, ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാനും എതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു. ഒരു അവസരത്തിൽ ചില ചെറുപ്പക്കാരായ പ്രതിഷേധക്കാർ പൊലീസിനെ തള്ളിമാറ്റാൻ ശ്രമിക്കുന്നതും കാണാമായിരുന്നു. അതുപോലെ, ഹമാസ് തീവ്രവാദികൾ ബന്ധികളാക്കിയ ഇസ്രയേലി പൗരന്മാരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ കീറിയുള്ള പ്രതിഷേധവും ഇന്നലെ തുടർന്നു.
മറുനാടന് മലയാളി ബ്യൂറോ