- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രകടനത്തിന് അവധി നൽകിയില്ല; തിങ്ങിനിറഞ്ഞ ട്രെയിനിലെ പബ്ലിക് അനൗൺസ്മെന്റിലൂടെ വിളിച്ച ഫലസ്തീൻ അനുകൂല മുദ്രാവാക്യം യാത്രക്കാർ ഏറ്റുവിളിച്ചു; ലണ്ടനിലെ ട്യുബ് ട്രെയിൻ ഡ്രൈവർ സസ്പെൻഷനിൽ; ഭൂഗർഭ ട്രെയിനിലെ പ്രതിഷേധം ചർച്ചകളിൽ
ലണ്ടൻ: ലണ്ടൻ ഭൂഗർഭ ട്രെയിനിനുള്ളിൽ ഫലസ്തീന് സ്വാതന്ത്ര്യം നൽകണമെന്ന മുദ്രാവാക്യം മുഴക്കിയ ട്രെയിൻ ഡ്രൈവറെ സസ്പെൻഡ് ചെയ്തതായി ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ അറിയിച്ചു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. 1 ലക്ഷത്തോളം ഫലസ്തീൻ അനുകൂലികൾ പ്രധിഷേധ പ്രകടനം നടത്തിയ ശനിയാഴ്‌ച്ചയായിരുന്നു സംഭവം നടന്നത്. ഒരു മാധ്യമ പ്രവർത്തകൻ ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ഡ്രൈവറുടെ മുദ്രാവാക്യം വിളി ട്രെയിനിനകത്തെ സ്പീക്കർ സിസ്റ്റത്തിലൂടെ മുഴങ്ങുന്നത്‌കേൾക്കാം.
ഡ്രൈവർ, ട്രെയിനിനകത്തെ സ്പീക്കർ സിസ്റ്റത്തിലൂടെ ''ഫ്രീ.... ഫ്രീ...: എന്ന് വിളിച്ചു കൊടുക്കുമ്പോൾ യാത്രക്കാരിൽ ചിലർ ഫലസ്തീൻ എന്ന് പ്രതികരിക്കുന്നുണ്ട്. ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ ഏറെ മുഴങ്ങിക്കേൾക്കുന്ന ഒരു മുദ്രാവാക്യമാണിത്. സംഭവം വൈറലായതോടെ ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാവുകയാണ്. ഏതായാലും സംഭവത്തെ കുറിച്ച് ഒരു അടിയന്തിര അന്വേഷണത്തിന് ഉത്തർവിട്ടതായി ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ മേധാവി ഗ്ലിൻ ബാർട്ടൺ അറിയിച്ചു.
ഡ്രൈവർ ആരെന്ന് തിരിച്ചറിഞ്ഞതായും ആ വ്യക്തിയെ സസ്പെൻഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു. നയങ്ങൾക്കും നിയമത്തിനും അനുസൃതമായി സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു എന്നും അദ്ദേഹം തുടർന്നു. ലണ്ടൻ മിനിസ്റ്റർ പോൾ സ്‌കള്ളി ഡ്രൈവറുടെ നടപടിയെ അതിരൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ട്യുബ് ജീവനക്കാർ അവരുടെ ദൈനംദിന ജോലികളിൽ ശ്രദ്ധിക്കണമെന്നും, തലസ്ഥാനത്ത് സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നത് നല്ലതിനല്ലെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടൻ ട്യുബുകളിൽ ഇത്തരത്തിലുള്ള അസഹിഷ്ണുത ദൃശ്യമാകുന്നത് ഏറെ അസ്വസ്ഥതപ്പെടുത്തുന്നു എന്ന് ഇസ്രയേൽ എംബസിയും പ്രതികരിച്ചു. പൊതുഗതാഗത സംവിധാനങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതും ആയിരിക്കണമെന്നും എംബസി വക്താവ് പറഞ്ഞു.
അതേസമയം, ലണ്ടനിൽ നടക്കുന്ന ഫലസ്തീൻ അനുകൂല പ്രകടനത്തിൽ പങ്കെടുക്കാൻ താൻ അതിയായി ആഗ്രഹിച്ചിരുന്നതായി ഡ്രൈവർ തങ്ങളോട് പറഞ്ഞിരുന്നു എന്ന് ചില യാത്രക്കാർ വെളിപ്പെടുത്തി. എന്നാൽ, തനിക്ക് അതിനായി അവധി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഇസ്രയേൽ- ജീത വിരുദ്ധത പ്രകടമാക്കുന്ന ''നദിമുതൽ സമുദ്രം വരെ ഫലസ്തീൻ സ്വതന്ത്രമാക്കും'' എന്ന മുദ്രാവാക്യവും അയാൾ വിളിച്ചു.
മറുനാടന് മലയാളി ബ്യൂറോ