ന്ന കറ്റ്സീർ എന്ന 77 കാരിയുടെ കുടുംബാംഗങ്ങൾക്കിത് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ്. കഴിഞ്ഞ ഒക്ടോബർ 7 ന് ഗസ്സാ അതിർത്തിയിലുള്ള ഉത്സവ സ്ഥലത്ത് ആക്രമണം നടത്തി ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഇസ്രയേലികളിൽ ഹന്നയും ഉൾപ്പെട്ടിരുന്നു. താത്ക്കാലിക വെടിനിർത്തലിന്റെ ഭാഗമായി ഇന്നലെ ഹമാസ് മോചിപ്പിച്ച 13 ഇസ്രയേലി തടവുകാരിൽ ഹന്നയും ഉൾപ്പെടുന്നു. എന്നാൽ, ഹന്നയുടെ മോചനം, അവർ ബന്ധിയായിരിക്കെ മരണമടഞ്ഞു എന്ന് ഹാമാസ് വക്താക്കൾ പറഞ്ഞിട്ട് ഏതാനും ദിവസങ്ങൾക്ക് ശേഷമാണെന്നതാണ് സന്തോഷം വർദ്ധിപ്പിക്കാൻ കാരണം.

ഗസ്സയിലെ മറ്റൊരു തീവ്രവാദി ഗ്രൂപ്പായ ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് (പി ഐ ജെ) ആയിരുന്നു ഹന്ന മരണമടഞ്ഞതായി വെളിപ്പെടുത്തിയത്. ഇപ്പോൾ അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട്, ഹമാസ് മൊചിപ്പിച്ചവരിൽ ഹന്നയുമുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ടൈംസ് ഓഫ് ഇസ്രയേൽ. ബന്ധികളെ3 റെഡ് ക്രോസ്സിനാണ് ഹമാസ് കൈമാറിയിരിക്കുന്നത്. 13 ഇസ്രയേലികൾക്കൊപ്പം ഒരു ഫിലിപ്പിനോ സ്വദേശിയേയും 10 തായ് വംശജരെയും ഹമാസ് മോചിപ്പിച്ചിട്ടുണ്ട്.

ഹന്ന കറ്റ്സീറിന്റെ മോചനം സൂചിപ്പിക്കുന്നത് ഔദ്യോഗികമായി പുറത്തു വിടുന്ന വാർത്തകൾ മാത്രമെ വിശ്വസിക്കാവൂ എന്നാണെന്ന് ഐ ഡി എഫ് ചൂണ്ടിക്കാണിച്ചു. മോചിതരായ എല്ലാവരെയും പ്രാഥമിക വൈദ്യ പരിശോധനകൾ നടത്തുകയും അവരെല്ലാം ആരോഗ്യവാന്മാരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 24 പേരാണ് ഇതുവരെ മോചിക്കപ്പെട്ടത്. ഇനിയും കൂടുതൽ പേർ പുറത്തേക്ക് വരും. ഇതിന് വേണ്ടിയാണ് നാലു ദിവസത്തെ വെടിനിർത്തൽ,.

ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ചയായിരുന്നു ഹന്ന കറ്റ്സീറിനെ കുറിച്ചുള്ള വിവരം പി ഐ ജെ അവരുടെ ടെലെഗ്രാം ചാനലിലൂടെ പുറത്തു വിട്ടു. തങ്ങൾ അവരെ മോചിപ്പിക്കാൻ സന്നദ്ധരായിരുന്നു എന്നും എന്നാൽ, നിബന്ധനകൾ അംഗീകരിക്കുന്നതിൽ ഇസ്രയേൽ വരുത്തിയ കാലതാമസം അവരുടെ ജീവനെടുത്തു എന്നുമായിരുന്നു സംഘടനാ വക്താവ് അറിയിച്ചത്. കറ്റ്സീറിന്റെ മരണത്തെ കുറിച്ചുള്ള വ്യാജവാർത്ത ഒരു മാനസിക യുദ്ധമായിരുന്നു എന്നാണ് ഇസ്രയേലി പോളിസി ഫോറത്തിന്റെ മുതിർന്ന ഉപദേഷ്ടാവ് പറഞ്ഞത്.

ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിൽ കിബുസ് നിർ ഓസിൽ നിന്നും മകനും മറ്റനേകം അയൽക്കാർക്കും ഒപ്പമായിരുന്നു ഇവരെ ബന്ധിയാക്കിയത്. ഇവരുടെ ഭർത്താവ് അബ്രഹാം റാമി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മകൻ എലാദ് ഇപ്പോഴും ഭീകരരുടെ പിടിയിൽ തന്നെയാണ്. അയാളെ കുറിച്ച് വിവരങ്ങൾ ഒന്നും തന്നെയില്ല. സ്ത്രീകളെയും കുട്ടികളെയുമാണ് ഇപ്പോൾ മോചിപ്പിച്ചിരിക്കുന്നത്.

ഒൻപത് മുതിർന്നവരും നാല് കുട്ടികളുമാണ് മോചിപ്പിക്കപ്പെട്ട ഇസ്രയേലികളുടെ കൂട്ടത്തിൽ ഉള്ളത്. ഇതിൽ രണ്ട് വയസ്സുള്ള കുഞ്ഞു മുതൽ 85 വയസ്സുള്ള വൃദ്ധ വരെയുണ്ട്. ഇവരെ റാഫാ അതിർത്തിവഴി ഈജിപ്തിലെത്തിക്കുകയായിരുന്നു. ഇന്റർനാഷണൽ റെഡ് ക്രോസ്സ് ആയിരുന്നു ഇവരെ ഇന്നലെ ഈജിപ്തിലെത്തിച്ചത്. അവിടെ വെച്ച് അവരെ ഇസ്രയേലി അധികൃതർക്ക് കൈമാറുകയും ചെയ്തു. അവരെ ഇസ്രയേലിൽ എത്തിച്ചിട്ടുണ്ട്.