- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ദ നൈൽ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ച് ഈജിപ്റ്റ്; പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയിൽ നിന്നും ബഹുമതി ഏറ്റുവാങ്ങി മോദി; ഹീലിയോപോളിസ് യുദ്ധ സെമിത്തേരിയിൽ ഒന്നാം ലോകമഹായുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികർക്ക് മോദിയുടെ ശ്രദ്ധാഞ്ജലി
കയ്‌റോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈജിപ്റ്റിന്റെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് ദ നൈൽ' നൽകി ആദരിച്ചു. ഈജിപ്റ്റ് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയിൽ നിന്നും മോദി ബഹുമതി ഏറ്റുവാങ്ങി. 13 ാമത്തെ രാജ്യമാണ് മോദിയെ ഇത്തരത്തിൽ, പരമോന്നത ബഹുമതി നൽകി ആദരിക്കുന്നത്.
നേരത്തെ പ്രധാനമന്ത്രി ഈജിപ്റ്റിലെ ചരിത്രപ്രസിദ്ധമായ 11 ാം നൂറ്റാണ്ടിലെ അൽ-ഹക്കീം പള്ളിയിലും കയ്‌റോയിലെ ഹീലിയോപൊളിസ് കോമൺവെൽത്ത് യുദ്ധ സെമിത്തേരിയിലും സന്ദർശനം നടത്തി. ഈജിപ്റ്റ് പ്രസിഡന്റുമായി മോദി ചർച്ച നടത്തി. 26 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഉഭയകക്ഷി സന്ദർശനം നടത്തുന്നത്. സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന ജ-20 ഉച്ചകോടിക്കായി അൽ സിസിയെ പ്രത്യേക അതിഥിയായി ക്ഷണിച്ചിട്ടുണ്ട്.
1000 വർഷത്തോളം പഴക്കമുള്ള കയ്‌റോ നഗരഹൃദയത്തിലുള്ള ഇമാം അൽ- ഹക്കിം ബി അമർ അള്ള പള്ളിയിലെ ചുമരുകളിലും വാതിലുകളിലും കൊത്തിയെടുത്ത സങ്കീർണമായ ലിഖിതങ്ങളും പ്രധാനമന്ത്രി നടന്നുകണ്ടു.
ഇന്ത്യയിലെ ദാവൂദി ബോറ സമുദായത്തിന്റെ സഹായത്തോടെയാണ് 13,560 ചതുരശ്ര മീറ്ററിലായി പരന്നുകിടക്കുന്ന പള്ളി പുനർനിർമ്മിച്ചത്. 1970 മുതൽ പുനരുദ്ധാരണം തുടങ്ങിയ ദാവൂദി ബോറ സമുദായം ഇപ്പോഴും അതുപരിപാലിച്ചുപോരുന്നു.
നിരവധി വർഷങ്ങൾ ഗുജറാത്തിലുണ്ടായിരുന്ന ദാവൂദി ബോറ സമുദായവുമായി മോദി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. ഹീലിയോപോളിസ് യുദ്ധ സെമിത്തേരിയിൽ ഒന്നാം ലോകമഹായുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികർക്ക് അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത് ഈജിപ്റ്റിലും, ഫലസ്തീനിലുമായി ജീവൻ വെടിഞ്ഞ 4000ത്തോളം ഇന്ത്യൻ സൈനികരാണ്.
മറുനാടന് മലയാളി ബ്യൂറോ