- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി നിരത്തുകളിൽ നിന്ന് വൈകാതെ കാറുകൾ അപ്രത്യക്ഷമാകുമോ? മലിനീകരണം കൂടിയാൽ അതുവേണ്ടി വരുമെന്ന് മുന്നറിയിപ്പ്; റെഡ് സോണിൽ എത്തിയതോടെ ഡീസൽ ജനറേറ്റുകൾക്ക് നിരോധനം; ബദർപൂർ താപനിലയം അടയ്ക്കാനും തീരുമാനം
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം അപകടകരമായ തോതിൽ ഉയർന്നതോടെ ഡൽഹിയിൽ ഡീസൽ ജനറേറ്റർ നിരോധിച്ചു. ഇതിനൊപ്പം ബദർപൂർ താപ നിലയം അടച്ചിടാനും ഉത്തരവിട്ടു.പരിസ്ഥിതി മലിനീകരണ നിയന്ത്രണ അഥോറിറ്റി ചെയർമാൻ ഭുരേ ലാലും അംഗം സുനിത നാരായനുമാണ് അവലോകന യോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിച്ചത്. രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ വായുവിന്റെ മലിനീകരണം ചുവപ്പ് മേഖലയിൽ എത്തിയിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ വാഹനങ്ങളുടെ പാർക്കിങ് ഫീസ് നാലിരിട്ടിയായെങ്കിലും കൂട്ടുമെന്നാണ് സൂചന. ഈ സ്ഥിതി കൂടുതൽ വഷളായാൽ കാറുകൾ നിരത്തിൽ നിന്ന് തന്നെ നിരോധിക്കേണ്ടി വരുമെന്നാണ് അഥോറിറ്റിയുടെ മുന്നറിയിപ്പ്.അതിനിടെ ഡൽഹിയിലെ ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും സർക്കാർ നടപടികൾ തുടങ്ങി. അന്തർസംസ്ഥാന ബസ് ടെർമിനലുകളിലും ഹോണടിക്കുന്ന ഡ്രൈവർമാർക്കും വലിയ ശബ്ദത്തിൽ വിളിച്ചു കൂവി യാത്രക്കാരെ വിളിച്ചു കയറ്റുന്ന കണ്ടക്ടർമാർക്കും പിഴശിക്ഷ ചുമത്താനാണു തീരുമാനം. ഡ്രൈവർമാർക്ക് 500 രൂപയും കണ്ടക്ടർമാർക്കു 100 രൂപയുമാണു പിഴ. ഇതുസംബന്ധിച്ച ഉത്തരവ് ഡൽഹി ട്രാൻസ്‌പോർട് ഇൻഫ്ര
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം അപകടകരമായ തോതിൽ ഉയർന്നതോടെ ഡൽഹിയിൽ ഡീസൽ ജനറേറ്റർ നിരോധിച്ചു. ഇതിനൊപ്പം ബദർപൂർ താപ നിലയം അടച്ചിടാനും ഉത്തരവിട്ടു.പരിസ്ഥിതി മലിനീകരണ നിയന്ത്രണ അഥോറിറ്റി ചെയർമാൻ ഭുരേ ലാലും അംഗം സുനിത നാരായനുമാണ് അവലോകന യോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിച്ചത്. രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ വായുവിന്റെ മലിനീകരണം ചുവപ്പ് മേഖലയിൽ എത്തിയിരിക്കുകയാണ്.
പുതിയ സാഹചര്യത്തിൽ വാഹനങ്ങളുടെ പാർക്കിങ് ഫീസ് നാലിരിട്ടിയായെങ്കിലും കൂട്ടുമെന്നാണ് സൂചന. ഈ സ്ഥിതി കൂടുതൽ വഷളായാൽ കാറുകൾ നിരത്തിൽ നിന്ന് തന്നെ നിരോധിക്കേണ്ടി വരുമെന്നാണ് അഥോറിറ്റിയുടെ മുന്നറിയിപ്പ്.
അതിനിടെ ഡൽഹിയിലെ ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും സർക്കാർ നടപടികൾ തുടങ്ങി.
അന്തർസംസ്ഥാന ബസ് ടെർമിനലുകളിലും ഹോണടിക്കുന്ന ഡ്രൈവർമാർക്കും വലിയ ശബ്ദത്തിൽ വിളിച്ചു കൂവി യാത്രക്കാരെ വിളിച്ചു കയറ്റുന്ന കണ്ടക്ടർമാർക്കും പിഴശിക്ഷ ചുമത്താനാണു തീരുമാനം. ഡ്രൈവർമാർക്ക് 500 രൂപയും കണ്ടക്ടർമാർക്കു 100 രൂപയുമാണു പിഴ. ഇതുസംബന്ധിച്ച ഉത്തരവ് ഡൽഹി ട്രാൻസ്‌പോർട് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ (ഡിടിഐഡിസി) പുറപ്പെടുവിച്ചു.
ഡൽഹിയിലെ മൂന്ന് അന്തർസംസ്ഥാന ബസ് ടെർമിനലുകളിലും ശബ്ദമലിനീകരണം അപകടരമായ തോതിൽ ഉയർന്നതിനെത്തുടർന്നാണു നടപടി.