- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിപ്പ് പിടികൂടാതിരിക്കാൻ ദിവസേന ചാത്തൻസേവ; മദ്യവും മയക്കുമരുന്നും ഇഷ്ടതോഴർ; ആഡംബര കാറുകളിൽ പാറി നടക്കും; ഇരകളെ ചതിക്കാൻ 'രാഷ്ട്രീയക്കാരെ' കൊണ്ട് വിളിപ്പിക്കാൻ മിമിക്രിക്കാർ; ഭർത്താവായി വേഷമിടുന്നത് മാസ ശമ്പളം പറ്റുന്ന ജീവനക്കാരൻ; ശ്രീജ..ശാലിനി...ഗായത്രി...മേരി തുടങ്ങിയ പേരുകളിൽ ചതിച്ചും വഞ്ചിച്ചും വൻകിട ഫ്ലാറ്റുകളിലെ അടിപൊളി ജീവിതം; പൂമ്പാറ്റ സിനി തട്ടിപ്പിന്റെ ഉസ്താദ്
തൃശൂർ: തട്ടിപ്പിന് തൃശൂരിൽ പിടിയിലായ സിനി ലാലു എന്ന പൂമ്പാറ്റ സിനിക്കെതിരേ കൊച്ചിയിലും പരാതി. സിനിയെ കൊച്ചി പൊലീസും ചോദ്യംചെയ്യും. കസ്റ്റസ് പിടിച്ചെടുക്കുന്ന കള്ളക്കടത്ത് സ്വർണം പാതിവിലയ്ക്കു വാങ്ങിത്തരാമെന്നു പറഞ്ഞ് ജുവലറി ഉടമകളെയടക്കം പറ്റിച്ചെന്ന പരാതിയിലാണ് തൃശൂർ കമ്മീഷണർ രാഹുൽ ആർ നായരുടെ നേതൃത്വത്തിലെ പൊലീസ് സംഘം സിനിയെ അറസ്റ്റ് ചെയ്തത്. മിമിക്രിയുടെ സാധ്യത തേടിയായിരുന്നു പറ്റിക്കലുകളെല്ലാം. വിശ്വാസം പിടിച്ചുപറ്റാനായി ''രാഷ്ട്രീയ നേതാക്കളെ''ക്കൊണ്ടും ഇടപാടുകാരെ വിളിപ്പിച്ചിരുന്നു. സിനിക്കു ധൈര്യമായി പണം നൽകാമെന്നും തങ്ങൾ ഗ്യാരന്റിയാണെന്നും രാഷ്ട്രീയക്കാരുടെ ശബ്ദം അനുകരിച്ച മിമിക്രിക്കാർ ഉറപ്പുനൽകി. കൂടുതൽ വിശ്വാസ്യതയ്ക്കായി ഫോൺനമ്പറും നൽകി. സിനിക്കെതിരേ പതിനെട്ടോളം കേസുകളുണ്ടെങ്കിലും ഒന്നിൽപ്പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതാണ് തട്ടിപ്പുകൾക്ക് വേഗം കൂടാൻ കാരണം. ഭർത്താവായി വേഷമിടാൻ പോലും ജീവനക്കാരുണ്ടായിരുന്നു. അങ്ങനെ നാടകം കളിച്ച് പല ഉന്നതരേയും സിനി കളിപ്പിച്ചു. സ്വർണ്ണത്തോടായിരുന്
തൃശൂർ: തട്ടിപ്പിന് തൃശൂരിൽ പിടിയിലായ സിനി ലാലു എന്ന പൂമ്പാറ്റ സിനിക്കെതിരേ കൊച്ചിയിലും പരാതി. സിനിയെ കൊച്ചി പൊലീസും ചോദ്യംചെയ്യും. കസ്റ്റസ് പിടിച്ചെടുക്കുന്ന കള്ളക്കടത്ത് സ്വർണം പാതിവിലയ്ക്കു വാങ്ങിത്തരാമെന്നു പറഞ്ഞ് ജുവലറി ഉടമകളെയടക്കം പറ്റിച്ചെന്ന പരാതിയിലാണ് തൃശൂർ കമ്മീഷണർ രാഹുൽ ആർ നായരുടെ നേതൃത്വത്തിലെ പൊലീസ് സംഘം സിനിയെ അറസ്റ്റ് ചെയ്തത്.
മിമിക്രിയുടെ സാധ്യത തേടിയായിരുന്നു പറ്റിക്കലുകളെല്ലാം. വിശ്വാസം പിടിച്ചുപറ്റാനായി ''രാഷ്ട്രീയ നേതാക്കളെ''ക്കൊണ്ടും ഇടപാടുകാരെ വിളിപ്പിച്ചിരുന്നു. സിനിക്കു ധൈര്യമായി പണം നൽകാമെന്നും തങ്ങൾ ഗ്യാരന്റിയാണെന്നും രാഷ്ട്രീയക്കാരുടെ ശബ്ദം അനുകരിച്ച മിമിക്രിക്കാർ ഉറപ്പുനൽകി. കൂടുതൽ വിശ്വാസ്യതയ്ക്കായി ഫോൺനമ്പറും നൽകി. സിനിക്കെതിരേ പതിനെട്ടോളം കേസുകളുണ്ടെങ്കിലും ഒന്നിൽപ്പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതാണ് തട്ടിപ്പുകൾക്ക് വേഗം കൂടാൻ കാരണം. ഭർത്താവായി വേഷമിടാൻ പോലും ജീവനക്കാരുണ്ടായിരുന്നു. അങ്ങനെ നാടകം കളിച്ച് പല ഉന്നതരേയും സിനി കളിപ്പിച്ചു. സ്വർണ്ണത്തോടായിരുന്നു കൂടുതൽ താൽപ്പര്യം. മിമിക്രിക്കാരെ കൊണ്ട് കോൺഗ്രസ് നേതാക്കളുടെ ശബ്ദത്തിലാണ് കൂടുതലായും വിളിപ്പിച്ചത്. ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളുടെ പേരു പറഞ്ഞ് തട്ടിപ്പ് ഇപ്രകാരം നടത്തി.
പൂമ്പാറ്റ സിനിയെ നയിച്ചിരുന്നത് കടുത്ത അന്ധവിശ്വാസമായിരുന്നു. തട്ടിപ്പ് പിടികൂടാതിരിക്കാൻ ചാത്തൻസേവയിൽ അമിതമായി വിശ്വസിച്ചിരുന്ന ഇവർ നയിച്ചിരുന്നത് കോടികൾ വിലയുള്ള ഫ്ളാറ്റിൽ വില കൂടിയ മദ്യവും മയക്കുമരുന്നും ഉൾപ്പെടുത്തിയുള്ള അത്യാഡംബര ജീവിതം. കൊള്ള നടത്താൻ സ്വന്തം സൗന്ദര്യം മറയാക്കിയിരുന്ന ഇവർ ഗ്ളാമർ കൂട്ടാനായി ബ്യൂട്ടി പാർലറുകളിൽ ലക്ഷങ്ങൾ ചെലവഴിക്കുകയും മദ്യം സേവിക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് പിടികൂടാതിരിക്കാനായി മാസംതോറും ചാത്തൻസേവ നടത്തിയിരുന്നു. ഇതിനായി ക്ഷേത്രങ്ങളിലും മറ്റും സ്ഥിരമായി സന്ദർശിക്കാറുള്ള ഇവർ താമസിക്കുന്ന വീടുകളിൽ സ്വന്തമായി മുറികളിൽ ക്ഷേത്രം നിർമ്മിക്കുകയും ദിവസവും ചാത്തൻ സേവയും പൂജയും നടത്തുമായിരുന്നു.
ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട സ്ത്രീയുടെ വിശദാംശങ്ങൾ തേടിയശേഷം പിന്നീടു ഭീഷണിപ്പെടുത്തി 10 പവന്റെ മാല തട്ടിയെടുത്ത് 2012-ലായയിരുന്നു സിനിയുടെ അരങ്ങേറ്റം. സ്വകാര്യദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ഇര ജീവനൊടുക്കി. പക്ഷേ പൊലീസ് ഒന്നും ചെയ്തില്ല. പിന്നീട് സ്വന്തമായി തട്ടിപ്പ് ജോലിക്ക് ജീവനക്കാരെ കണ്ടെത്തി. അവർക്ക് ഉയർന്ന ശമ്പളം നൽകി. മിമിക്രിക്കാർ അടക്കമുള്ള പ്രൊഫഷണലുകളെ കൂടെ നിർത്തിയായിരുന്നു തട്ടിപ്പുകൾ. ഇതിനിടെയാണ് തൃശൂരിൽ പിടിയിലായത്. ഇരകളെ ഉറപ്പിച്ച് കഴിഞ്ഞാൽ അവരിൽ വിശ്വാസമുണ്ടാക്കാൻ രാഷ്ട്രീയക്കാരെക്കൊണ്ട് സിനി ഫോൺ വിളിപ്പിക്കും. രാഷ്ട്രീയക്കാർ യഥാർത്ഥത്തിലുള്ളവരായിരിക്കില്ല. പകരം മിമിക്രിക്കാരെ ഉപയോഗിച്ച് പ്രമുഖ നേതാക്കളുടെ ശബ്ദം അനുകരിച്ചാണ് ഫോൺ വിളികൾ. സിനിക്ക് പണം നൽകാമെന്നും തങ്ങളാണ് ഗ്യാരണ്ടിയെന്നും ഇവർ ഇടപാടുകാരെ വിശ്വസിപ്പിക്കും. കൊച്ചയിലും പരാതി ഇത് വിശ്വിക്കുന്നവാരാണ് ഒന്നും നോക്കാതെ എടുത്തുചാടി പണി വാങ്ങിക്കൂട്ടിയത്. ഇത്തരക്കാരെല്ലാം ഇപ്പോൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയാണ്.
സിനി ഒന്നരക്കോടി രൂപ തട്ടിയെടുത്തെന്നാണു പരാതികളെങ്കിലും മൊത്തം തട്ടിപ്പ് നാലു കോടിയെങ്കിലും വരുമെന്നാണ് വിലയിരുത്തൽ. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പരാതികൾ ശേഖരിച്ചശേഷം പുതിയ കേസുകൾ രജിസ്റ്റർ ചെയ്യും. രണ്ടുലക്ഷം രൂപയ്ക്ക് ഒരു കിലോ സ്വർണം എന്നായിരുന്നു ഇവരുടെ വാഗ്ദാനം. എറണാകുളം കുമ്പളങ്ങി തണ്ടാശേി വീട്ടിൽ സിനിയുടെ ഭർത്താവായി അഭിനയിച്ച ഗോപകുമാർ വഴിയാണ് തുടക്കത്തിൽ വ്യാപാരികളെ സമീപിച്ചത്. മുടക്കുന്ന തുക കൂടുന്നതനുസരിച്ച് ലാഭം കൂടുമെന്നായിരുന്നു വാഗ്ദാനം. സ്വർണക്കച്ചവടത്തിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് പാലപ്പിള്ളി സ്വദേശികളായ രണ്ടു പേരിൽനിന്ന് സിനി ഒന്നരക്കോടിയോളം രൂപയാണു തട്ടിയത്. പൂന്തല സെയ്തലവയിൽനിന്നു പലപ്പോഴായി 43 ലക്ഷം വാങ്ങിയെടുത്തു.
വാഴപ്പിള്ളി സ്വദേശി സെയ്തലവിയുടെ ഉടമസ്ഥതയിൽ ചൊക്കാന-തൃശൂർ റൂട്ടിൽ ഓടിയിരുന്ന ''പ്രവാസി'' ബസ് താൽക്കാലിക കരാറെഴുതി തട്ടിയെടുത്തതായും പരാതിയുണ്ട്. ബസ് പിടിച്ചെടുത്തതു ചോദ്യംചെയ്തപ്പോൾ ഗുണ്ടകളാണു മറുപടി നൽകാനെത്തിയത്. പഴയ ബസും 10 ലക്ഷം രൂപയും നൽകിയാൽ പുതിയ ബസ് നൽകുമെന്നായിരുന്നു കരാർ. പഴയ ബസ് വിൽക്കുന്നതായി രേഖകൾ ഒപ്പിട്ടു വാങ്ങി. ഗോപകുമാറിന്റെ പേരിൽ വാങ്ങിയെന്ന രേഖയുണ്ടാക്കി ബസ് സിനി തട്ടിയെടുത്തു. പാലപ്പിള്ളിയിൽ റബർവെട്ട് നടത്തിയിരുന്നയാളിൽനിന്ന് 25 ലക്ഷം തട്ടിയെടുത്തു. കോടികൾ വിലമതിക്കുന്നതാണെന്നു പറഞ്ഞ് സ്വർണം പൂശിയ വിഗ്രഹം നൽകി തലോറിൽ രണ്ടുപേരിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ടായിരുന്നു. െഹെറോഡിലെ സ്വർണക്കടയിൽ നിന്ന് 22 ലക്ഷം രൂപയാണ് അവസാനമായി തട്ടിയത്.
പൂമ്പാറ്റ സിനിയും സംഘവും കറങ്ങിനടക്കുന്നത് വാടകയ്‌ക്കെടുത്ത ആഡംബരക്കാറുകളിലാണ്. പണം മുൻകൂറായി നൽകിയാണ് വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നത്. ഇതിന്റെ ഡ്രൈവർമാർക്കും വീട്ടിലെ ജോലിക്കാർക്കും പതിനായിരങ്ങളാണ് സിനി ശമ്പളം നൽകുന്നത്. അതുകൊണ്ട് തന്നെ പണക്കാർ അല്ലെന്ന് പറഞ്ഞാലും ആരും വിശ്വസിക്കുന്നില്ല. ഇങ്ങനെ സെറ്റിട്ടത് ആളുകലെ പറ്റിക്കാനായിരുന്നു. തൃശ്ശൂരിലെ ജൂവലറിയുടമയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് സിനിയും സംഘവും കുടുങ്ങിയത്. സിനിക്കൊപ്പം തൃശ്ശൂർ അഞ്ചേരി ചക്കാലമറ്റം വീട്ടിൽ ബിജു (33), അരിമ്പൂർ കൊള്ളന്നൂർ താഞ്ചപ്പൻവീട്ടിൽ ജോസ് (49), എന്നിവരാണ് പിടിയിലായത്.സിനിയാണ് തട്ടിപ്പുകൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നത്. നിരവധി തട്ടിപ്പുകൾ നടത്തി ഇവർ കോടികൾ സമ്പാദിച്ചതായും പൊലീസ് കണ്ടെത്തി. കൊലപാതകശ്രമമടക്കം നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയാണ് സിനിലാലുവെന്ന് പൊലീസ് പറഞ്ഞു. ശ്രീജ, ശാലിനി, ഗായത്രി, മേഴ്‌സി എന്നിങ്ങനെ പല പേരുകളിലാണിവർ അറിയപ്പെടുന്നത്. ആർക്കും സംശയം തോന്നത്ത രീതിയിൽ ഇടപെട്ടായിരുന്നു തട്ടിപ്പുകൾ.
തൃശ്ശൂർ ഹൈറോഡിലെ പ്രമുഖ ജൂവലറിയിൽ ആറുമാസംമുമ്പ് സിനി എത്തി ഒന്നരലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ എടുത്ത് ജൂവലറിയുടമയുമായി പരിചയത്തിലായി. ബിസിനസുകാരിയാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളിൽ റിസോർട്ടുകൾ ഉണ്ടെന്നുമാണ് പരിചയപ്പെടുത്തിയത്. മകൾ എം.ബി.ബി.എസിന് തൃശ്ശൂരിൽ പഠിക്കുകയാണെന്നും അതിനാലാണിവിടെ താമസിക്കുന്നതെന്നും പറഞ്ഞു. തുടർന്ന് ജൂവലറിയുടമയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടു. നിരവധി തവണ ജൂവലറിയിലെത്തി. പരിചയം പുതിയ തലത്തിലെത്തി. ആഡംബരക്കാറുകളിലെ കറക്കം കാരണം പറഞ്ഞതെല്ലാം ശരിയാണെന്ന് ജൂലറി ഉടമയും വിശ്വസിച്ചു. പിന്നെ തട്ടിപ്പും തുടങ്ങി. വിശ്വാസ്യത നേടിയെടുത്ത ശേഷം പണം തട്ടുകയെന്ന പതിവ് പുറത്തെടുത്തു. തട്ടിപ്പുസംഘം താമസിച്ചിരുന്നത് വൻകിട ഫ്ളാറ്റുകളിലും വില്ലകളിലുമാണ്. ഇതും ഇടപാടുകാരുടെ വിശ്വസ്തത നേടാൻ കാരണമായി.
തട്ടിപ്പുസംഘം താമസിച്ചിരുന്നത് പ്രമുഖരായ ആളുകളും ബിസിനസുകാരും താമസിക്കുന്ന വൻകിട ഫ്ളാറ്റുകളിലും വില്ലകളിലുമാണ്. കാറുകൾ ഓടിക്കുന്ന ഡ്രൈവർമാർക്കും വീട്ടിൽ ജോലിക്കായി നിൽക്കുന്ന ജോലിക്കാർക്കും വൻതുകയാണ് ശമ്പളം നൽകിയിരുന്നുത്. പൂമ്പാറ്റ സിനിയിൽ നിന്നും വീട്ടുവേലക്കാരും ഡ്രൈവർമാരും പതിനായിരങ്ങളാണ ശമ്പളമായി കൈപ്പറ്റിയിരുന്നത്. മുപ്പത്തെട്ടാം വയസ്സിലും സൗന്ദര്യം നില നിർത്തുന്നതിനായി ലക്ഷങ്ങളാണ് നഗരത്തിലെ വൻകിട ബ്യൂട്ടി പാർലറിൽ ചെലവഴിച്ചിരുന്നത്. സൗന്ദര്യം നില നിർത്താനായി വിലകൂടിയ വിദേശമദ്യം മാത്രമാണ് ദിവസേനെ കഴിച്ചിരുന്നത്. സൗന്ദര്യം ഉപയോഗിച്ചായിരുന്നു ഇവർ മറ്റുള്ളവരെ വീഴ്‌ത്തിയിരുന്നത്.