- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നും പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്നതിനേക്കാൾ എത്രയോ ഭേദമാണ് നിരീശ്വരവാദിയായി ജീവിക്കുന്നത്; കപടനാട്യക്കാരായ വിശ്വാസികളുടെ നേർക്ക് ചാട്ടവാറുയർത്തി പോപ്പ് ഫ്രാൻസിസ്
കപടനാട്യക്കാരായ കത്തോലിക്കാരായി ജീവിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് നിരീശ്വരവാദിയായി കഴിയുന്നതെന്ന ആഹ്വാനവുമായി പോപ്പ് ഫ്രാൻസിസ് രംഗത്തെത്തി. ഒന്നും പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്ുന്ന വിശ്വാസികളുടെ നേരെ അദ്ദേഹം ഇത്തരത്തിൽ തന്റെ വിമർശനത്തിലൂടെ ചാട്ടവാറുയർത്തിയിരിക്കുകയാണ്. നിരവധി കത്തോലിക്കക്കാർ ഇത്തരത്തിൽ നീതിരഹിതമായി ഇരട്ടജീവിതം നയിക്കുന്നുവെന്നും പോപ്പ് പറയുന്നു. തന്റെ താമസസ്ഥലത്ത് നടന്ന പ്രൈവറ്റ് മോണിങ് മാസിൽ വച്ച് നടന്ന പ്രബോധനത്തിലാണ് പോപ്പ് അസാധാരണമായ ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. ഒരു കാര്യം പറയുകയും മറ്റൊരു കാര്യം ചെയ്യുകയും ചെയ്യുന്നത് കുറ്റകൃത്യമാണെന്നും പോപ്പ് പറയുന്നു. അത് ഇരട്ട ജീവിതമാണെന്ന് അദ്ദേഹം വിശ്വാസികളെ ആവർത്തിച്ച് ഓർമിപ്പിക്കുകയും ചെയ്തു. താനൊരു കത്തോലിക്കനാണെന്നും പ്രാർത്ഥനകളിൽ പങ്കെടുക്കാറുണ്ടെന്നും ക്രിസ്തീയ ജീവിതം നയിക്കുന്നുവെന്നും നല്ലൊരു വിഭാഗം പേരും പറയുന്നുണ്ടെങ്കിലും തന്റെ ജീവിതം ക്രിസ്തീയമല്ലെന്നും ജോലിക്കാർക്ക് വേണ്ടത്ര ശമ്പളം കൊടുക്കാ
കപടനാട്യക്കാരായ കത്തോലിക്കാരായി ജീവിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് നിരീശ്വരവാദിയായി കഴിയുന്നതെന്ന ആഹ്വാനവുമായി പോപ്പ് ഫ്രാൻസിസ് രംഗത്തെത്തി. ഒന്നും പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്ുന്ന വിശ്വാസികളുടെ നേരെ അദ്ദേഹം ഇത്തരത്തിൽ തന്റെ വിമർശനത്തിലൂടെ ചാട്ടവാറുയർത്തിയിരിക്കുകയാണ്. നിരവധി കത്തോലിക്കക്കാർ ഇത്തരത്തിൽ നീതിരഹിതമായി ഇരട്ടജീവിതം നയിക്കുന്നുവെന്നും പോപ്പ് പറയുന്നു.
തന്റെ താമസസ്ഥലത്ത് നടന്ന പ്രൈവറ്റ് മോണിങ് മാസിൽ വച്ച് നടന്ന പ്രബോധനത്തിലാണ് പോപ്പ് അസാധാരണമായ ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. ഒരു കാര്യം പറയുകയും മറ്റൊരു കാര്യം ചെയ്യുകയും ചെയ്യുന്നത് കുറ്റകൃത്യമാണെന്നും പോപ്പ് പറയുന്നു. അത് ഇരട്ട ജീവിതമാണെന്ന് അദ്ദേഹം വിശ്വാസികളെ ആവർത്തിച്ച് ഓർമിപ്പിക്കുകയും ചെയ്തു.
താനൊരു കത്തോലിക്കനാണെന്നും പ്രാർത്ഥനകളിൽ പങ്കെടുക്കാറുണ്ടെന്നും ക്രിസ്തീയ ജീവിതം നയിക്കുന്നുവെന്നും നല്ലൊരു വിഭാഗം പേരും പറയുന്നുണ്ടെങ്കിലും തന്റെ ജീവിതം ക്രിസ്തീയമല്ലെന്നും ജോലിക്കാർക്ക് വേണ്ടത്ര ശമ്പളം കൊടുക്കാറില്ലെന്നും ആളുകളെ ചൂഷണം ചെയ്യുന്നുണ്ടെന്നും മോശപ്പെട്ട ബിസിനസ് ചെയ്യുന്നുവെന്നും പണം വെളുപ്പിക്കാറുണ്ടെന്നും ഇരട്ട ജീവിതംനയിക്കുന്നുവെന്നും ഇവരിൽ പലരും സമ്മതിക്കാറുണ്ടെന്നും പോപ്പ് പറയുന്നു. ഇത്തരത്തിൽ ജീവിക്കുന്നതിനെ നിരവധി കത്തോലിക്കർ ഇഷ്ടപ്പെടുന്നുവെന്നും അവർ തട്ടിപ്പാണ് അനുഷ്ഠിക്കുന്നതെന്നും പോപ്പ് മുന്നറിയിപ്പേകുന്നു.
ഇത്തരത്തിലുള്ള കത്തോലിക്കരേക്കാൾ ഭേദം നിരീശ്വരവാദികളാണെന്ന് പോപ്പ് പറയുന്നു. പലവിധ വിപ്ലവകരമായ പരിഷ്‌കാരങ്ങളും സഭയിൽ നടപ്പിലാക്കാൻ ഇറങ്ങിത്തിരിച്ച പോപ്പ് ഫ്രാൻസിസ് സഭയിലെ നെറികേടുകളെ കടുത്ത ഭാഷയിൽ ഇതിന് മുമ്പും വിമർശിച്ചിട്ടുണ്ട്. പുരോഹിതർ ചെറിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെ അദ്ദേഹം വിമർശിച്ചിരുന്നു.