- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുളും ഭീതിയും നമ്മെ തകർക്കാൻ അനുവദിക്കരുത്; ഭയത്തിന്റെയും നിരാശയുടെയും തടവറയിലാവുകയുമരുത്; ഫ്രാൻസിസ് മാർപാപ്പയുടെ ഈസ്റ്റർ ദിന സന്ദേശം ഇങ്ങനെ
വത്തിക്കാൻ: ഇരുളും ഭീതിയും നമ്മെ തകർക്കാൻ അനുവദിക്കരുതെന്നു ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഈസ്റ്റർ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ. ക്രൈസ്തവർ ഭയത്തിന്റെയും നിരാശയുടെയും തടവറയിലാകരുതെന്നും അദ്ദേഹം പറഞ്ഞു. ഭയവും ഇരുട്ടും മനസുകളെ നിയന്ത്രിക്കാൻ അനുവദിക്കരുത്. പ്രത്യാശയുടെ ആഘോഷമാണ് ഈസ്റ്റർ. ഈ പ്രത്യാശ ലോകത്തിന് ഇന്ന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രസൽസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരവധി വിശ്വാസികൾ ഇത്തവണ ഈസ്റ്റർ ദിനത്തിൽ നിശ്ചയിച്ചിരുന്ന റോം സന്ദർശനം അവസാന നിമിഷം റദ്ദാക്കിയിരുന്നു. കനത്ത സുരക്ഷയാണു വത്തിക്കാനിൽ ഏർപ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച നടന്ന ചടങ്ങുകൾക്കിടെ മാർപാപ്പ ബ്രസൽസ് ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. വിളക്കുകൾ അണച്ച് ഇരുൾ മൂടിയ ബസിലിക്കയിൽ മാർപാപ്പ കത്തിച്ചുപിടിച്ച മെഴുകുതിരിയുമായാണു വിശുദ്ധ കുർബാനയ്ക്കായി എത്തിയത്. അൾത്താരയിൽ മാർപാപ്പ പ്രവേശിച്ചതോടെ ക്രിസ്തുവിന്റെ പുനരുത്ഥാരണത്തിന്റെ പ്രതീകമായി വിളക്കുകളെല്ലാം തെളിഞ്ഞു. ചൈന, ദക്ഷിണ ക
വത്തിക്കാൻ: ഇരുളും ഭീതിയും നമ്മെ തകർക്കാൻ അനുവദിക്കരുതെന്നു ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഈസ്റ്റർ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
ക്രൈസ്തവർ ഭയത്തിന്റെയും നിരാശയുടെയും തടവറയിലാകരുതെന്നും അദ്ദേഹം പറഞ്ഞു. ഭയവും ഇരുട്ടും മനസുകളെ നിയന്ത്രിക്കാൻ അനുവദിക്കരുത്. പ്രത്യാശയുടെ ആഘോഷമാണ് ഈസ്റ്റർ. ഈ പ്രത്യാശ ലോകത്തിന് ഇന്ന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രസൽസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരവധി വിശ്വാസികൾ ഇത്തവണ ഈസ്റ്റർ ദിനത്തിൽ നിശ്ചയിച്ചിരുന്ന റോം സന്ദർശനം അവസാന നിമിഷം റദ്ദാക്കിയിരുന്നു. കനത്ത സുരക്ഷയാണു വത്തിക്കാനിൽ ഏർപ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച നടന്ന ചടങ്ങുകൾക്കിടെ മാർപാപ്പ ബ്രസൽസ് ഭീകരാക്രമണത്തെ അപലപിച്ചിരുന്നു.
വിളക്കുകൾ അണച്ച് ഇരുൾ മൂടിയ ബസിലിക്കയിൽ മാർപാപ്പ കത്തിച്ചുപിടിച്ച മെഴുകുതിരിയുമായാണു വിശുദ്ധ കുർബാനയ്ക്കായി എത്തിയത്. അൾത്താരയിൽ മാർപാപ്പ പ്രവേശിച്ചതോടെ ക്രിസ്തുവിന്റെ പുനരുത്ഥാരണത്തിന്റെ പ്രതീകമായി വിളക്കുകളെല്ലാം തെളിഞ്ഞു. ചൈന, ദക്ഷിണ കൊറിയ തുടങ്ങി വിവിധ രാജ്യങ്ങളിലെ 12 പേർക്കു മാർപാപ്പ ജ്ഞാനസ്‌നാനം നൽകി.