- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാസ്ത്രവും മതവും പറയുന്നത് ഒന്നുതന്നെ; ബിഗ്‌ബാങ് സത്യം തന്നെ; അതു ചെയ്യിച്ചതു ദൈവം; ഉത്പത്തിയെ വ്യാഖ്യാനിച്ച് പോപ്പ് ഫ്രാൻസിസ്
പ്രപഞ്ചോത്പത്തിക്ക് കാരണമായെന്ന് ശാസ്ത്രലോകം കരുതുന്ന ബിഗ്‌ബാങ് യഥാർഥത്തിൽ സംഭവിച്ചതുതന്നെയെന്ന് പോപ്പ് ഫ്രാൻസിസ്. എന്നാൽ, മഹാവിസ്‌ഫോടനത്തിന് വഴിയൊരുക്കിയത് ദൈവമാണെന്നും അദ്ദേഹം പറയുന്നു. 13.8 ബില്യൺ വർഷം മുമ്പ് മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചമുണ്ടായെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. പ്രപഞ്ചോത്പത്തിയെക്കുറിച്ചും ഇന്നുകാ
പ്രപഞ്ചോത്പത്തിക്ക് കാരണമായെന്ന് ശാസ്ത്രലോകം കരുതുന്ന ബിഗ്‌ബാങ് യഥാർഥത്തിൽ സംഭവിച്ചതുതന്നെയെന്ന് പോപ്പ് ഫ്രാൻസിസ്. എന്നാൽ, മഹാവിസ്‌ഫോടനത്തിന് വഴിയൊരുക്കിയത് ദൈവമാണെന്നും അദ്ദേഹം പറയുന്നു. 13.8 ബില്യൺ വർഷം മുമ്പ് മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചമുണ്ടായെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്.
പ്രപഞ്ചോത്പത്തിയെക്കുറിച്ചും ഇന്നുകാണുന്ന തരത്തിലേക്കുള്ള അതിന്റെ വികാസത്തെക്കുറിച്ചുമുള്ള ശാസ്ത്രീയ നിരീക്ഷണങ്ങളെല്ലാം കത്തോലിക്കാസഭയുടെ വിശ്വാസങ്ങൾക്ക് അനുസൃതമാണെന്ന് മാർപാപ്പ പറഞ്ഞു. വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാദമി ഫോർ സയൻസസിൽ നടത്തിയ പ്രഭാഷണത്തിലാണ് കത്തോലിക്കാ വിശ്വാസവും ശാസ്ത്രവും ഒത്തുപോകുന്നതാണെന്ന് മാർപാപ്പ വിലയിരുത്തിയത്.
ദൈവത്തിന്റെ ഇടപെടലിലൂടെയാണ് പ്രപഞ്ചമുണ്ടായതെന്നാണ് കത്തോലിക്കാ വിശ്വാസം. ബിഗ് ബാങ് സിദ്ധാന്തത്തെ അത് നിരാകരിക്കുന്നില്ല. ദൈവീക ഇടപെടലിലൂടെയാണ് മഹാവിസ്‌ഫോടനം നടന്നത്. ലോകം സാന്ദർഭികമായി രൂപപ്പെട്ടുവന്നുവെന്ന വിശ്വാസം ക്രിസ്ത്യാനികൾ കൈവെടിയണം. ദൈവത്തിന്റെ പദ്ധതിയനുസരിച്ചാണ് അത് രൂപപ്പെട്ടതും ഇന്നുകാണുന്ന തരത്തിലേക്ക് വികസിച്ചതും.
മാന്ത്രികനായ ദൈവം ഭൂമിയിലെ ജീവജാലങ്ങളെ ഓരോന്നിനെയും സൃഷ്ടിച്ചുവെന്നല്ല കരുതേണ്ടതെന്നും മാർപാപ്പ പറഞ്ഞു. ഓരോ സൃഷ്ടിയെയും നിർമ്മിച്ച ദൈവം, അതിനെ പ്രകൃതിയുടെ നിയമങ്ങൾക്കുസരിച്ച് വികസിക്കാൻ അനുവദിക്കുകയായിരുന്നു. ഈ നിയമങ്ങളും ദൈവം തന്നെ സൃഷ്ടിച്ചതാണ്. കത്തോലിക്കാ സഭ ശാസ്ത്രത്തിന് എതിരല്ലെന്നും പോപ്പ് പറഞ്ഞു. സഭ ശാസ്ത്രവിരുദ്ധമെന്ന കാഴ്ചപ്പാട് അവസാനിപ്പിക്കാൻ ഏറെ ശ്രമം നടത്തിയ തന്റെ മുൻഗാമി ബെനഡിക്ട് മാർപാപ്പയെയും അദ്ദേഹം പ്രശംസിച്ചു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വെങ്കലപ്രതിമയും വത്തിക്കാനിൽ അനാഛാദനം ചെയ്തു.