- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചന്മാരെ പെണ്ണ് കെട്ടിച്ചില്ലെങ്കിലും പെണ്ണ് കെട്ടിയവരെ അച്ചന്മാരാക്കിയേക്കും; വൈദിക ദൗർലഭ്യം പരിഹരിക്കാൻ ഗ്രാമങ്ങളിലെ വിവാഹിതരെയും വൈദികരാക്കുന്നത് പരിഗണിക്കുമെന്ന് പോപ്പ് ഫ്രാൻസിസ്
കത്തോലിക്കാ സഭ ചിലയിടങ്ങളിൽ കടുത്ത വൈദിക ദാരിദ്ര്യം നേരിടുന്നതിനാൽ ഗ്രാമപ്രദേശങ്ങളിൽ വിവാഹിതരെയും പുരോഹിതന്മാരാക്കുന്ന കാര്യം പരിഗണിക്കുമെന്ന് പോപ്പ് ഫ്രാൻസിസ് പ്രഖ്യാപിച്ചു. ചുരുക്കിപ്പറഞ്ഞാൽ അച്ചന്മാരെ പെണ്ണ് കെട്ടിച്ചില്ലെങ്കിലും പെണ്ണ് കെട്ടിയവരെ അച്ചന്മാരാക്കുന്നതിനെ കുറിച്ച് സഭ ഗൗരവകരമായി ആലോചിച്ച് വരുകയാണെന്ന് സാരം. ബ്രഹ്മര്യ നിയമം നീക്കുന്നതിലൂടെ മാത്രം കത്തോലിക്കാ സഭയുടെ പുരോഹിത ക്ഷാമമില്ലാതാക്കാനാവില്ലെന്നും മറിച്ച് വിശ്വാസികളായ വിവാഹിതരെ വൈദികരാക്കുന്ന കാര്യം താൻ പഠിച്ച് വരുകയാണെന്നും പോപ്പ് വ്യക്തമാക്കുന്നു. വിരി പ്രോബറ്റി നിർദ്ദേശം എന്നാണീ നീക്കം അറിയപ്പെടുന്നത്. ദശാബ്ദങ്ങൾക്ക് മുമ്പ് തന്നെ ഉയർന്ന് വന്ന നിർദേശമാണിത്. വലിയ കത്തോലിക്കാ രാജ്യമായ ബ്രസീലിൽ പോലും പുരോഹിതന്മാരുടെ വൻ ക്ഷാമം നേരിടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിലാണ് പോപ്പ് ഈ നിർദ്ദേശം ഇപ്പോൾ വീണ്ടും ഉയർത്തിക്കൊണ്ട് വന്നിരിക്കുന്നത്. ജർമനിയിൽ ഡൈ സെയ്റ്റുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് വിവാഹിതരെ പുരോഹിതരാക്കു
കത്തോലിക്കാ സഭ ചിലയിടങ്ങളിൽ കടുത്ത വൈദിക ദാരിദ്ര്യം നേരിടുന്നതിനാൽ ഗ്രാമപ്രദേശങ്ങളിൽ വിവാഹിതരെയും പുരോഹിതന്മാരാക്കുന്ന കാര്യം പരിഗണിക്കുമെന്ന് പോപ്പ് ഫ്രാൻസിസ് പ്രഖ്യാപിച്ചു. ചുരുക്കിപ്പറഞ്ഞാൽ അച്ചന്മാരെ പെണ്ണ് കെട്ടിച്ചില്ലെങ്കിലും പെണ്ണ് കെട്ടിയവരെ അച്ചന്മാരാക്കുന്നതിനെ കുറിച്ച് സഭ ഗൗരവകരമായി ആലോചിച്ച് വരുകയാണെന്ന് സാരം. ബ്രഹ്മര്യ നിയമം നീക്കുന്നതിലൂടെ മാത്രം കത്തോലിക്കാ സഭയുടെ പുരോഹിത ക്ഷാമമില്ലാതാക്കാനാവില്ലെന്നും മറിച്ച് വിശ്വാസികളായ വിവാഹിതരെ വൈദികരാക്കുന്ന കാര്യം താൻ പഠിച്ച് വരുകയാണെന്നും പോപ്പ് വ്യക്തമാക്കുന്നു. വിരി പ്രോബറ്റി നിർദ്ദേശം എന്നാണീ നീക്കം അറിയപ്പെടുന്നത്. ദശാബ്ദങ്ങൾക്ക് മുമ്പ് തന്നെ ഉയർന്ന് വന്ന നിർദേശമാണിത്.
വലിയ കത്തോലിക്കാ രാജ്യമായ ബ്രസീലിൽ പോലും പുരോഹിതന്മാരുടെ വൻ ക്ഷാമം നേരിടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിലാണ് പോപ്പ് ഈ നിർദ്ദേശം ഇപ്പോൾ വീണ്ടും ഉയർത്തിക്കൊണ്ട് വന്നിരിക്കുന്നത്. ജർമനിയിൽ ഡൈ സെയ്റ്റുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് വിവാഹിതരെ പുരോഹിതരാക്കുന്ന സാധ്യതകളെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് പോപ്പ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത്തരം പുരോഹിതന്മാർക്ക് വിദൂരസ്ഥമായ സമൂഹങ്ങളിൽ എന്തൊക്കെ ഉത്തരവാദിത്വങ്ങളാണ് നിർവഹിക്കേണ്ടി വരുകയെന്ന് നാം അതിന്റെ ഭാഗമായി നിർണയിക്കണമെന്നും പോപ്പ് നിർദേശിക്കുന്നു.
വിരി പ്രോബറ്റി ആമസോണിൽ നടപ്പിലാക്കണമെന്ന് സമ്മർദം ചെലുത്തുന്നയാളും പോപ്പിന്റെ ദീർഘകാല സുഹൃത്തുമാണ് ബ്രസീലിയൻ കർദിനാളായ ക്ലൗഡിയോ ഹുമ്മെസ്. ആമസോണിൽ 10,000 കത്തോലിക്കന്മാർക്ക് വെറും ഒരു വൈദികൻ മാത്രമേയുള്ളൂ. വിവാഹിതരെ വൈദികന്മാരാക്കുന്ന നിർദേശങ്ങളെ തുറന്ന മനസോടടെയും ഉദാരതയോടെയുമാണ് പോപ്പ് സ്വീകരിക്കുന്നത്. വൈദികപഠനത്തിൽ നിന്നും വിവാഹജീവിതത്തിലേക്ക് നിരവധി പേർ വഴിവിട്ട് പോകുന്നതിലുള്ള ഉത്കണ്ഠ അദ്ദേഹം നേരത്തെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ബ്രഹ്മചര്യം അനുഷ്ടിച്ച് കൊണ്ടുള്ള പൗരോഹിത്യത്തെയാണ് താൻ അനുകൂലിക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇനിയും നടക്കേണ്ടതുണ്ടെന്നും ബ്രഹ്മചര്യം ചർച്ചിന് മുകളിൽ ഒരു നിയമമായി അടിച്ചേൽപ്പിക്കരുതെന്നും മറിച്ച് ഒരു അച്ചടക്ക വഴിയായി മാത്രം നടപ്പിലാക്കിയാൽ പോരെയെന്ന് അന്വേഷിക്കണമെന്നുമാണ് പോപ്പ് പറയുന്നത്.
ബ്രഹ്മചര്യവുമായി ബന്ധപ്പെട്ട നിയമത്തിൽ ചർച്ച് ചില ഇളവുകൾ ഇപ്പോൾ തന്നെ അനുവദിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഈസ്‌റ്റേൺ റൈറ്റ് കത്തോലിക്കാ ചർച്ചിലെ പുരോഹിതന്മാരെ വിവാഹം കഴിക്കാൻ അനുവദിക്കുന്നുണ്ട്. ഇതിന് പുറമെ വിവാഹിതരായ ആംഗ്ലിക്കൻ പുരോഹിതന്മാർ കത്തോലിക്കാമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുമുണ്ട്. ഈ വർഷം കൊളംബിയ, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ താൻ പദ്ധതിയിടുന്നുവെന്ന സൂചനയും പോപ്പ് ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയിരുന്നു.