- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ മുറിക്ക് പുറത്തെ കാവൽക്കാരനെ ഇരിപ്പിടത്തിൽ പിടിച്ചിരുത്തി ആശ്വസിപ്പിക്കുന്ന മഹാഇടയൻ; പോപ്പ് ഫ്രാൻസിസ് കത്തോലിക്കാ സഭയെ ലാളിത്യത്തിലേക്ക് നയിക്കുന്നത് ഇങ്ങനെ
പ്രഭാതത്തിൽ വത്തിക്കാനിലെ തന്റെ അപ്പാർട്ട്‌മെന്റിൽ നിന്ന് പോപ്പ് ഫ്രാൻസിസ് പുറത്തേക്ക് വരികയാണ്. തന്റെ റൂമിന്റെ പുറത്ത് ഡോറിന് മുന്നിലായി നിൽക്കുന്ന സൈനികന് അദ്ദേഹം ഒരു ഗുഡ്‌മോണിങ് ആശംസിച്ചു. ഇതേ സെക്യൂരിറ്റി ഗാർഡാണ് താൻ രാത്രി ഉറങ്ങാൻ പോകുമ്പോൾ തനിക്ക് സല്യൂട്ട് തരുന്നതെന്നും എല്ലാരാത്രികളിലും തന്റെ ഡോറിന് കാവലാളായി നിൽക്
പ്രഭാതത്തിൽ വത്തിക്കാനിലെ തന്റെ അപ്പാർട്ട്‌മെന്റിൽ നിന്ന് പോപ്പ് ഫ്രാൻസിസ് പുറത്തേക്ക് വരികയാണ്. തന്റെ റൂമിന്റെ പുറത്ത് ഡോറിന് മുന്നിലായി നിൽക്കുന്ന സൈനികന് അദ്ദേഹം ഒരു ഗുഡ്‌മോണിങ് ആശംസിച്ചു. ഇതേ സെക്യൂരിറ്റി ഗാർഡാണ് താൻ രാത്രി ഉറങ്ങാൻ പോകുമ്പോൾ തനിക്ക് സല്യൂട്ട് തരുന്നതെന്നും എല്ലാരാത്രികളിലും തന്റെ ഡോറിന് കാവലാളായി നിൽക്കുന്നതുമെന്നും പോപ്പിന് നന്നായറിയാം. തുടർന്ന് അവിടെയുള്ള കസേരയിൽ ഇരിക്കാൻ ആ ഗാർഡിനോട് പോപ്പ് ആവശ്യപ്പെടുന്നു. എന്നാൽ ഇത് ഓർഡറിന് വിരുദ്ധമാണെന്നും താൻ ഇരിക്കില്ലെന്നും ഗാർഡ് പറയുന്നു. ഇവിടെ താനാണ് ഓർഡറുകൾ തരുന്നതെന്ന് പറഞ്ഞ് പോപ്പ് അയാളെ ഇരുത്താൻ ശ്രമിക്കുകയും ചെയ്തു.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികളുടെ മഹാഇടയനായി അവരോധിക്കപ്പെട്ടപ്പോഴും മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്ന പോപ്പ് ഫ്രാൻസിസിന്റെ അനേകം പ്രവർത്തികളിലൊന്നാണ് മേൽ വിവരിച്ചിരിക്കുന്നത്. കത്തോലിക്കാ സഭയിലെ കാർക്കശ്യവും പിടിവാശികളും ഒഴിവാക്കിക്കൊണ്ട് സഭയെ ഇത്തരത്തിൽ ലാളിത്യത്തിലേക്ക് നയിക്കാനുള്ള തന്റെ ശ്രമം പോപ്പ് നിരന്തരം തുടരുകയാണ്. ജനങ്ങളുടെ പോപ്പ് എന്ന പ്രതിഛായ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം നേടിയെടുത്ത് കഴിഞ്ഞു. വത്തിക്കാനിലെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും ഉത്തേജിപ്പിക്കാൻ പോപ്പ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ബ്യൂണസ് അയേഴ്‌സിലെ ആർച്ച്ബിഷപ്പിന്റെ പദവിയിൽ നിന്നും 2013ൽ പോപ്പായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം ചുവപ്പ് നിറത്തിലുള്ള എർമൈൻട്രിമ്മ്ഡ് പേപൽ കേപ്പും ആഭരണങ്ങളണിയിച്ച ക്രൂശിത രൂപവും ഒഴിവാക്കുകയും വെളുത്തനിറത്തിലുള്ള കസോക്കും മരം കൊണ്ടുള്ള കുരിശും സ്വീകരിച്ച് ലാളിത്യത്തിന്റെ മാതൃക കാട്ടിയിരുന്നു. ഇതിന് പുറമെ വൈറ്റ് പേപൽ മെർസിഡസ് കാർ ഒഴിവാക്കി നീല നിറത്തിലുള്ള ഫോർഡ് ഫോക്കസ് ഉപയോഗിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.തന്റെ ഹാർലി ഡേവിഡ്‌സൻ മോട്ടോർബൈക്ക് ലേലം ചെയ്ത് ആ തുക സൂപ്പ് കിച്ചണിലേക്ക് സംഭാവനയായി നൽകുകയും ചെയ്തിരുന്നു. തന്റെ വിനയം, ഫലിതബോധം, മനുഷ്യത്വം എന്നിവയാൽ ലോകമാകമാനമുള്ളവരുടെ ആദരം നേടാൻ ചുരുങ്ങിയ കാലം കൊണ്ട് പോപ്പിന് സാധിച്ചു.
എന്നാൽ പരിഷ്‌കരണങ്ങളോടുള്ള അദ്ദേഹത്തിന്റെ താൽപര്യം കത്തോലിക്കാസഭയുടെ അൾട്രാ കൺസർവേറ്റീവ് ഗവേണിങ് ബോഡിയായ കുറിയയിൽ തന്നെ അദ്ദേഹത്തിന് ശത്രുക്കളെ സൃഷ്ടിച്ചു. അവർ അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങൾക്ക് തടയിടാൻ ഗൂഢാലോചന നടത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് പോപ്പ് ഉത്തരവുകൾ പുറപ്പെടുവിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. തന്റെ വാതിൽക്കൽ കാവൽ നിൽക്കുന്ന സെക്യൂരിറ്റി ഗാർഡിനെ വരെ ആശ്വസിപ്പിക്കുന്ന പോപ്പ് ആ ഗാർഡിന്റെ ബോസായ കൊളോണൽ ഡാനിയേൽ അൻ റിഗിനെ പിരിച്ച് വിട്ടിരിക്കുകയാണ്. തന്റെ പ്രവർത്തനത്തിലെ തകരാറുകൾ മൂലമാണ ്‌പോപ്പ് ഇയാളെ തന്റെ പ്രൈവറ്റ് ആർമിയായ 110സ്‌ട്രോംഗ് സ്വിസ് ഗാർഡിന്റെ തലവന്റെ സ്ഥാനത്ത് നിന്നും മാറ്റുന്നത്. എട്ട് വർഷത്തെ സേവനത്തിനൊടുവിലാണ് ഇയാൾ പുറത്താകുന്നത്. ഇയാളുടെ അമിതമായ കർക്കശ മനോഭാവവും സാഹോദര്യമില്ലാത്ത പെരുമാറ്റവുമാണ് പോപ്പിനെ ചൊടിപ്പിച്ചിരിക്കുന്നത്. വത്തിക്കാനിലെ ഗ്രാൻഡ് പേപൽ അപാർട്ട്‌മെന്റ് ഒഴിവാക്കി രണ്ട് റൂമുകൾ മാത്രമുള്ള ഒരു ഗസ്റ്റ് ഹൗസിലാണ് പോപ്പ് താമസിക്കുന്നത്. എന്നാൽ കൊളോണൽ അൻ റിഗ് ആഢംബരപൂർണമായ ഒരു പെന്റ് ഹൗസിലാണ് താമിസിക്കുന്നത്. തന്റെ ലാളിത്യത്തിന് വിരുദ്ധമായ കൊളോണലിന്റെ ഈ പ്രവർത്തിയും പോപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്.
പാവപ്പെട്ടവരെ മുൻനിർത്തിയുള്ള തന്റെ സഭാപരിഷ്‌കരണപദ്ധതികളെ എതിർക്കുന്ന കൺസർവേറ്റീവ് കർദിനാൾമാർക്കെതിരെയും ബിഷപ്പ്മാർക്കെതിരെയുമുള്ള തന്റെ നിലപാടുകൾ ശക്തമാക്കാനും പോപ്പ് തീരുമാനിച്ചതായി വത്തിക്കാൻ നിരീക്ഷകർ പറയുന്നു. കഴിഞ്ഞ വർഷം ജർമനിയിലെ ലിംബർഗിലെ ബിഷപ്പായ ഫ്രാൻസ്പീറ്റർ ടെബാർട്‌സ് വാൻ എൽസ്റ്റിനെ തൽസ്ഥാനത്ത് നിന്ന് പോപ്പ് നീക്കിയിരുന്നു. 2.5 ദശലക്ഷം പൗണ്ട് ചർച്ച് ഫണ്ട് പ്രൈവറ്റ് ക്വാർട്ടേ ഴ്‌സ് പണിയാനായി ഉപയോഗിച്ചതിനും അവധി ആഘോഷിക്കാൻ ഒരു ഫസ്റ്റ് ക്ലാസ് ഫ്‌ലൈറ്റിൽ ഇന്ത്യയിലേക്ക് പറന്നതിനുമായിരുന്നു ഈ ശിക്ഷാനടപടി. വത്തിക്കാൻ ബാങ്കിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂണിൽ പോപ്പ് ഹോളി സിറ്റിസ് ഫിനാൻഷ്യൽ വാച്ച് ഡോഗിനെ ശാസിച്ചിരുന്നു. കുട്ടികളെ പീഡിപ്പിക്കുന്ന പുരോഹിതർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും പോപ്പ് പ്രഖ്യാപിച്ചിരുന്നു. ലൈംഗിക കുറ്റകൃത്യം ചെയ്‌തെന്ന കുറ്റത്തിന് സെപ്റ്റംബറിൽ സൗത്ത് അമേരിക്കയിലെ ഒരു ബിഷപ്പിനെ പോപ്പ് നീക്കം ചെയ്തിരുന്നു.