- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരക്ഷിതാവസ്ഥ മുതലെടുത്ത് ജനങ്ങളെ അടിക്കിഭരിച്ച ഹിറ്റ്ലറെപോലുള്ള നേതാക്കൾ ഉയർന്നുവരാം; തകർച്ചയിൽന്ന് കരകയറ്റാമെന്നു വാഗ്ദാനം ചെയ്തവർ രാജ്യത്തിന്റെ സ്വത്വം തന്നെ വികൃതമാക്കിയിട്ടുണ്ട്; ട്രംപ് സ്ഥാനമേറ്റെടുത്തതിനു പിന്നാലെ മുന്നറിയിപ്പുമായി ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: അരക്ഷിതാവസ്ഥ മുതലെടുത്ത് ജനങ്ങളെ അടക്കിഭരിക്കുന്ന ഹിറ്റ്‌ലറെപ്പോലുള്ള നേതാക്കൾ ഉയർന്നുവരുന്നതിനെതിരേ മുന്നറിയിപ്പു നല്കി കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ. യുഎസിൽ ഡൊണാൾഡ് ട്രംപ് അധികാരമേറ്റെടുത്തതിനു പിന്നാലെ ഒരു പത്രത്തിനു പിന്നാലെ ഒരു സ്പാനിഷ് പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് മാർപാപ്പ ഇതു പറഞ്ഞത്. യൂറോപ്പിലും അമേരിക്കയിലും പ്രീണന രാഷ്ട്രീയത്തിലൂടെ നേതാക്കൾ ജനപ്രിയരാകുന്നതിനെക്കുറിച്ചായിരുന്നു ചോദ്യം. 1930 കളിലെ അബദ്ധം ജനങ്ങൾ വീണ്ടും ആവർത്തിക്കരുതെന്ന് മാർപാപ്പ ആവശ്യപ്പെട്ടു. സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളിൽനിന്ന് രക്ഷിക്കുമെന്ന് അവകാശപ്പെട്ടവരുടെ പ്രവർത്തികൾ യുദ്ധത്തിലാണ് അവസാനിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും നല്ല ഉദാഹരണമായി മാർപാപ്പ ചൂണ്ടിക്കാട്ടിയത് ഹിറ്റ്‌ലറുടെ ജർമനിയെയാണ്. രാഷ്ട്രീയ അരക്ഷിതാവസ്ഥ അനാവശ്യ ഭയത്തിലേക്കും സംഘർഷത്തിലേക്കും നയിക്കും. യൂറോപ്യൻ പ്രീണന രാഷ്ട്രീയത്തിന്റെ ഏറ്റവും കൃത്യമായ ഉദാഹരണം 1933ൽ ജർമനിയിൽ ഹിറ്റ്‌ലർ അധികാ
വത്തിക്കാൻ സിറ്റി: അരക്ഷിതാവസ്ഥ മുതലെടുത്ത് ജനങ്ങളെ അടക്കിഭരിക്കുന്ന ഹിറ്റ്‌ലറെപ്പോലുള്ള നേതാക്കൾ ഉയർന്നുവരുന്നതിനെതിരേ മുന്നറിയിപ്പു നല്കി കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ. യുഎസിൽ ഡൊണാൾഡ് ട്രംപ് അധികാരമേറ്റെടുത്തതിനു പിന്നാലെ ഒരു പത്രത്തിനു പിന്നാലെ ഒരു സ്പാനിഷ് പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് മാർപാപ്പ ഇതു പറഞ്ഞത്.
യൂറോപ്പിലും അമേരിക്കയിലും പ്രീണന രാഷ്ട്രീയത്തിലൂടെ നേതാക്കൾ ജനപ്രിയരാകുന്നതിനെക്കുറിച്ചായിരുന്നു ചോദ്യം. 1930 കളിലെ അബദ്ധം ജനങ്ങൾ വീണ്ടും ആവർത്തിക്കരുതെന്ന് മാർപാപ്പ ആവശ്യപ്പെട്ടു. സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളിൽനിന്ന് രക്ഷിക്കുമെന്ന് അവകാശപ്പെട്ടവരുടെ പ്രവർത്തികൾ യുദ്ധത്തിലാണ് അവസാനിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും നല്ല ഉദാഹരണമായി മാർപാപ്പ ചൂണ്ടിക്കാട്ടിയത് ഹിറ്റ്‌ലറുടെ ജർമനിയെയാണ്. രാഷ്ട്രീയ അരക്ഷിതാവസ്ഥ അനാവശ്യ ഭയത്തിലേക്കും സംഘർഷത്തിലേക്കും നയിക്കും. യൂറോപ്യൻ പ്രീണന രാഷ്ട്രീയത്തിന്റെ ഏറ്റവും കൃത്യമായ ഉദാഹരണം 1933ൽ ജർമനിയിൽ ഹിറ്റ്‌ലർ അധികാരത്തിലെത്തിയ സംഭവമാണ്. ജർമനി അന്നു തീർത്തും തകർന്നു തരിപ്പണമായിരുന്നു. അതിൽനിന്നു തിരിച്ചുവരാനും സ്വന്തം സ്വത്വം തിരിച്ചുപിടിക്കാനും നഷ്ടമായതെല്ലാം വീണ്ടെടുക്കാനും മികച്ചൊരു നേതാവിനെ അവർക്ക് ആവശ്യമായിരുന്നു. അങ്ങനെയാണു കരുത്തനായ യുവനേതാവെന്ന നിലയിൽ അഡോൾഫ് ഹിറ്റ്‌ലറിന്റെ ഉദയം. ജർമൻകാരെല്ലാം ഒന്നടങ്കം ഹിറ്റ്‌ലറിനു പിന്നിൽ അണിനിരന്നു. ഹിറ്റ്‌ലർ അധികാരം പിടിച്ചുവാങ്ങിയതല്ല. ജനങ്ങൾ അദ്ദേഹത്തെ തിരഞ്ഞെടുത്തതാണ്. എന്നിട്ടും അദ്ദേഹം തന്റെ ജനങ്ങളെ തകർത്തുകളഞ്ഞു. സ്വതബോധം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായിരുന്ന ജനത്തിന് അതുവാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഭരണാധികാരി സ്വതത്തെ വികൃതമാക്കുകയായിരുന്നു- മാർപാപ്പ ചൂണ്ടിക്കാട്ടി.
യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റ ഡോണൾഡ് ട്രംപിനെക്കുറിച്ച് ഇപ്പോൾ അഭിപ്രായമൊന്നും പറയുന്നില്ലെന്നും മാർപാപ്പ വ്യക്തമാക്കി. പ്രസിഡന്റെന്ന നിലയിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ കണ്ടശേഷം പ്രതികരിക്കാം. വിവിധ പ്രശ്‌നങ്ങളെ ട്രംപ് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു കാത്തിരുന്നു കാണാമെന്നും നേരത്തേതന്നെ ഒരാളെ വിധിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശികൾ രാജ്യത്തു പ്രവേശിക്കുന്നതു തടയാൻ മതിലുകളും വൈദ്യുതിവേലിയും ഉപയോഗിക്കുന്നതിനെയും മാർപാപ്പ വിമർശിച്ചു. അധികാരത്തിലെത്തിയാൽ മെക്‌സിക്കോയിൽനിന്നു യുഎസിലേക്കുള്ള അഭയാർഥി പ്രവാഹം തടയാൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ നിലപാടുകളെ മാർപാപ്പ വിമർശിക്കുകയും ഇത്തരം നിലപാടുള്ളവരെ ക്രിസ്ത്യാനിയായി അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.