- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്വേഷ മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ പരിശീലിപ്പിച്ചവരും റാലിയിൽ എത്തിച്ച കുട്ടിയുടെ മാതാപിതാക്കളും കേസിലെ യഥാർഥ പ്രതികൾ; അവരെ തൊടാതെ ഏറ്റുവിളിച്ചവരെ മാത്രം പൊക്കി പൊലീസ്; ഒളിച്ചോടിയ അസ്‌കർ മുസാഫിറിനെ തേടി പൊലീസ്; പൊലീസ് നരനായാട്ട് ആരോപിച്ചു ആലപ്പുഴയിൽ ഇന്ന് പോപ്പുലർ ഫ്രണ്ട് പ്രകടനം
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 18 പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. എന്നാൽ, കേസിലെ യഥാർഥ പ്രതികളെ പൊക്കാൻ പൊലീസിന് ഇതുവരെയും സാധിച്ചിട്ടുമില്ല. ഈ കേസിൽ കുട്ടിയെ റാലിയിൽ പങ്കെടുപ്പിച്ച മാതാപാതാക്കളും വിദ്വേഷ മുദ്രാവാക്യം വിളിക്കാൻ പരിശീലനം നൽകിയവുമാണ് യഥാർഥ പ്രതികൾ. ഇവരിലേക്ക് അന്വേഷണം എത്താതെ കാര്യമില്ല താനും.
റാലിയിൽ പങ്കെടുത്ത 20ൽ അധികം പേരെ ഇന്നലെ രാവിലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ 18 പേരുടെ അറസ്റ്റാണ് രാത്രി രേഖപ്പെടുത്തിയത്. ഇവരെ രാത്രി തന്നെ മജിസ്‌ട്രേട്ടിന് മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നാം പ്രതി, പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെയും മുദ്രാവാക്യം വിളിക്കുന്ന സമയത്ത് കുട്ടിയെ തോളിലേറ്റിയിരുന്ന മൂന്നാം പ്രതി ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെയും കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
മുദ്രാവാക്യം വിളിച്ച കുട്ടി കൊച്ചി പള്ളുരുത്തി സ്വദേശിയാണെന്നു സൂചന ലഭിച്ചെങ്കിലും മാതാപിതാക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിക്കൊപ്പം ഉണ്ടായിരുന്നവരെയും മുദ്രാവാക്യം ഏറ്റുവിളിച്ചവരെയും കണ്ടെത്താൻ വിഡിയോ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. അതേസമയം പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷ മുദ്യാവാക്യം വിളിച്ച കേസിൽ കുട്ടിയുടെ അച്ഛൻ അസ്‌കർ മുസാഫിറിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമക്കി. എറണാകുളം ,കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്.
പള്ളുരുത്തിയിലെ വാടക വീട് ദിവസങ്ങൾ ആയി അടഞ്ഞു കിടക്കുകയാണെന്ന് അയൽവാസികൾ പൊലീസിനെ അറിയിച്ചിട്ടുണ്ട് .കുടുംബ വീട്ടിൽ പൊലീസ് എത്തിയെങ്കിലും അറിയില്ല എന്ന മറുപടിയാണ് അമ്മയും സഹോദരങ്ങളും നൽകിയത്. അതിനിടെ കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരിൽ പൊലീസ് നരനായാട്ട് നടത്തുന്നു എന്നാരോപിച്ച് ആലപ്പുഴ എസ്‌പി ഓഫീസിലേക്ക് ഇന്ന് പോപ്പുലർ ഫ്രണ്ട് പ്രകടനം വനടത്തു.
പ്രവർത്തകരുടെ വീടുകളിൽ ചെന്ന് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണൽ പ്രസിഡന്റ് നവാസ് ഷിഹാബ് പറഞ്ഞു. ആർഎസ്എസ് പ്രചരണത്തിന് തലവച്ച് കൊടുക്കുകയാണ് പൊലീസെന്ന് നവാസ് ആരോപിച്ചു. കുട്ടിക്കും കുടുംബത്തിനും ഈരാറ്റുപേട്ടയിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനാൽ അന്വേഷണ സംഘം ഈരാറ്റുപേട്ട കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .പള്ളുരുത്തിയിൽ ഇറച്ചി വെട്ട് ,വാഹന കച്ചവടം എന്നീ ജോലികൾ ചെയ്യുന്ന അസ്‌കർ പോപുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണ്. പൗരത്വ പ്രതിഷേധത്തിൽ ഉൾപ്പടെ നിരവധി സമരങ്ങളിൽ ഇയാൾ കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട് എന്ന് പൊലീസ് സ്ഥിരീകരിച്ചു.
അതേസമയം, കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം വിളിയിൽ ഹൈക്കോടതി ഇടപെട്ടു. സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും റാലിയിൽ എന്തും വിളിച്ചു പറയാനാകില്ലെന്നും കോടതി പറഞ്ഞു. സംഘാടകർക്കെതിരേ ശക്തമായനടപടി വേണമെന്നും റാലിക്കെതിരേ രാജ രാമ വർമ്മ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ