ന്റർനെറ്റിലൂടെ പതിവായി പോൺ വീഡിയോകൾ കണ്ട് പ്രചോദിതനായ ബ്രിട്ടനിലെ 12 കാരൻ തന്റെ ഒമ്പത് വയസുകാരിയായ സഹോദരിയെ അനേകം തവണ ബലാത്സംഗം ചെയ്തതിന് പിടിയിലായി. ആൺമക്കൾ നീലച്ചിത്രം കണ്ടാൽ പെൺമക്കൾ പോലും സുരക്ഷിതരാവില്ലെന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. സ്ഥിരമായി നീലച്ചിത്രം കണ്ടതാണ് കുട്ടിക്ക് ഈ നീചപ്രവൃത്തി ചെയ്യാൻ പ്രചോദനമായി വർത്തിച്ചതെന്നാണ് ഇത് സംബന്ധിച്ച് ചെൽട്ടൻഹാം മജിസ്ട്രേറ്റ് കോടതിയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വിചാരണയിൽ ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്. സഹോദരി ലൈംഗിക ബന്ധത്തിന് സമ്മതിച്ചിരുന്നുവെന്നാണ് ആൺകുട്ടി വെളിപ്പെടുത്തുന്നത്. സെക്സിന് വഴങ്ങിയില്ലെങ്കിൽ അവളെ സഹോദരിയായി താൻ പരിഗണിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് 12കാരൻ കാര്യം സാധിച്ചതെന്നും പ്രോസിക്യൂട്ടറായ ഇയാൻ ഫെന്നി കോടതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ഒറ്റപ്പെട്ട സ്ഥലത്ത് നിന്നായിരുന്നില്ല ഇവർ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നതെന്നും മറിച്ച് ഇവരുടെ വീടിന്റെ ബെഡ്റൂമിൽ വച്ചായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. പോൺ വീഡിയോകൾക്കായി 12 കാരൻ ഇന്റർനെറ്റിൽ സ്ഥിരമായി സെർച്ച് ചെയ്തിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള കേസുകൾ കോടതിക്ക് മുന്നിൽ ഇപ്പോൾ ധാരാളമായി എത്തുന്നുവെന്നും ചെറിയ കുട്ടികൾ ഇപ്പോൾ പോണോഗ്രാഫിക്ക് കൂടുതലായി അടിപ്പെടുന്ന പ്രവണതയുണ്ടെന്നും പ്രോസിക്യൂട്ടർ വെളിപ്പെടുത്തുന്നു. സഹോദരിയെ മാനഭംഗപ്പെടുത്തിയതിന് ആറ് ചാർജുകളാണ് 12കാരന് മേൽ ചുമത്തിയിരിക്കുന്നത്. 2015ലെ സമ്മറിലാണ് കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്.

വിചാരണയെ തുടർന്ന് ഡിസ്ട്രിക്ട് ജഡ്ജ് ജോടി ബോപ റായ് 12കാരനെ റഫറൽ ഓർഡറിന് ശിക്ഷിച്ചിരിക്കുകയാണ്. കൂടാതെ അഞ്ച് വർഷത്തേക്ക് സെക്ഷ്വൽ ഹാം പ്രിവൻഷൻ ഓർഡർ അഥവാ എസ്എച്ച്പിഒ ചുമത്തിയിട്ടുമുണ്ട്. ഇതനുസരിച്ച് ആൺകുട്ടി ഇപ്പോൾ സൂപ്പർവൈസ്ഡ് ട്രീറ്റ്മെന്റ് യൂണിറ്റിലാണുള്ളത്. ഇക്കാലത്തിനിടെ കുട്ടി 16 വയസിന് കീഴിലുള്ള ആരുമായും ഇടപഴകാൻ പാടില്ലെന്നാണ് നിഷ്‌കർഷ. ഇതിന് പുറമെ സഹോദരിയുമായി യാതൊരു ബന്ധവും പുലർത്താനും പാടില്ല. കുട്ടിയെ ഇക്കാലത്ത് ഇന്റർനെറ്റ് ഉപയോഗിക്കാൻ അനുവദിക്കുമെങ്കിലും സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാൻ പാടില്ലെന്ന നിഷ്‌കർഷയുണ്ട്. തുടര്ന്ന് പൊലീസ് കുട്ടി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഡിവൈസുകളെല്ലാം സ്ഥിരമായി പരിശോധിക്കുകയും ചെയ്യുന്നതാണ്.

കുട്ടിക്ക് 15 വയസിന് താഴെയാണ് പ്രായമെന്നും ഇതിന് മുമ്പ് ക്രിമിനൽ കേസുകളിൽ ഉൾപ്പെടുകയും ചെയ്തിട്ടില്ലാത്തതിനാൽ കടുത്ത ശിക്ഷകളിൽ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നാണ് ഡിസ്ട്രിക്ട് ജഡ്ജ് പറയുന്നത്. കുട്ടിക്ക് മേൽ ശിക്ഷ വിധിച്ചിരിക്കുന്നത് തീർത്തും അനുചിതമാണെന്നാണ് ഡിഫെൻസ് സോളിസിറ്ററായ ഗറെത്ത് ജെയിംസ് പ്രതികരിച്ചിരിക്കുന്നത്. കുറ്റം ചെയ്യുമ്പോൾ കുട്ടിക്ക് വെറും 12 വയസ് മാത്രമായിരുന്നുവെന്നും അതിന്റെ ഗൗരവം അറിയില്ലെന്നുമാണ് ജെയിംസ് വാദിക്കുന്നത്.കൗമാരക്കാരായ ആൺകുട്ടികൾക്ക് പെൺകുട്ടികളിൽ താൽപര്യം തോന്നുക സ്വാഭാവികമാണെന്നും അതിനെ തുടർന്ന് ആൺകുട്ടി പക്വതയില്ലാതെ പെരുമാറുകയായിരുന്നുവെന്നും അതിനെ ഗുരുതരമായ കുറ്റമായി കാണരുതെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നത്.