- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിച്ചിരിക്കുന്ന വയോധികയെ തപാൽ വകുപ്പ് കൊന്നു! 93കാരി മരിച്ചെന്നു കാണിച്ച് പോസ്റ്റൽ വകുപ്പിന്റെ റിപ്പോർട്ട് നൽകിയതോടെ പെൻഷനും മുടങ്ങി; നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകി
കോഴിക്കോട്: ജീവിച്ചിരിക്കുന്ന 93കാരി മരിച്ചെന്നു കാണിച്ച് തപാൽ വകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ രണ്ടു മാസമായി ജീവിച്ചിരിക്കുന്നയാൾ മരിച്ചെന്നു കാണിച്ചായിരുന്നു പെൻഷൻ മുടക്കുന്ന സമീപനം തപാൽ വകുപ്പ് തുടർന്ന് കൊണ്ടിരുന്നത്. യാഥാർത്ഥ്യം വെളിച്ചത്തായതോടെ തപാൽ വകുപ്പിന്റെ മറിമായത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ അധികൃതർക്
കോഴിക്കോട്: ജീവിച്ചിരിക്കുന്ന 93കാരി മരിച്ചെന്നു കാണിച്ച് തപാൽ വകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ രണ്ടു മാസമായി ജീവിച്ചിരിക്കുന്നയാൾ മരിച്ചെന്നു കാണിച്ചായിരുന്നു പെൻഷൻ മുടക്കുന്ന സമീപനം തപാൽ വകുപ്പ് തുടർന്ന് കൊണ്ടിരുന്നത്. യാഥാർത്ഥ്യം വെളിച്ചത്തായതോടെ തപാൽ വകുപ്പിന്റെ മറിമായത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ അധികൃതർക്ക് പരാതി നൽകി.
കോഴിക്കോട് തൊട്ടിൽ പാലം സബ്ട്രഷറിയിൽ നിന്നും ക്രിത്യമായി കുടുംബ പെൻഷൻ കൈപറ്റി വന്നിരുന്ന വിധവയ്ക്കാണ് വിചിത്ര അനുഭവം നേരിടേണ്ടി വന്നിരിക്കുന്നത്. കുറ്റ്യാടി പാതിരപ്പറ്റ പാറയുള്ള പറമ്പത്ത് ജാനുവാണ് തപാൽ വകുപ്പിന്റെ പിഴവുമൂലം പെൻഷൻ ലഭിക്കാതെ വലയേണ്ട അവസ്ഥയിൽ. വിഷയം തിരക്കിയപ്പോൾ താൻ മരിച്ചെന്ന മറുപടിയായിരുന്നു അധികൃതരിൽ നിന്നും ലഭിച്ചത്. ജീവിച്ചിരിക്കെ മരിച്ച വാർത്ത കേട്ട് തരിച്ചിരിക്കുകയാണ് ജനുവും കുടുംബവും.
വർഷങ്ങളായി കുടുംബ പെൻഷൻ ലഭിച്ചു വന്നിരുന്നത് തൊട്ടിൽപ്പാലം സബ്ട്രഷറിയിൽ നിന്നുമാണ്. എന്നാൽ ജാനുവിന് കഴിഞ്ഞ രണ്ടു മാസത്തെ പെൻഷൻ തുക ലഭിക്കാതെ വരികയായിരുന്നു. തുടർന്ന് മകൻ പിപി രവീന്ദ്രൻ തൊട്ടിൽ പാലം സബ്ട്രഷറിയിൽ നേരിട്ടെത്തി സംഭവം തിരക്കിയതോടെയാണ് വിഷത്തിന്റെ നിജസ്ഥിതി പുറത്താകുന്നത്.
പെൻഷൻ തുക ക്രിത്യമായി മണിഓർഡർ വഴി ഇവരുടെ അഡ്രസിൽ അയച്ചിരുന്നെന്നും എന്നാൽ ജാനു ജീവിച്ചിരിപ്പില്ലെന്നു കാണിച്ച് അത് തിരിച്ചയക്കുകയുമായിരുന്നുവെന്നാണ് ട്രഷറി അധികൃതർ അറിയിച്ചത്. എന്നാൽ രണ്ടര മാസം മുമ്പ് ജാനു മരിച്ചുവെന്നും ഇതിനാൽ ഈ സ്ത്രീയുടെ പേരിലുള്ള പെൻഷൻ മടക്കി അയക്കുന്നുവെന്ന് കാണിച്ചുകൊണ്ടുള്ള റിപ്പോർട്ട് ഉൾപ്പടെയാണ് തപാൽ ഓഫീസിൽ നിന്നും സബ്ട്രഷറിയിലേക്ക് തുക തിരിച്ചയച്ചിരുന്നത്.
ജീവിച്ചിരിക്കുന്നയാളെ മരിച്ചെന്നു കാണിച്ച് റിപ്പോർട്ട് സമർപ്പിച്ചെന്നറിഞ്ഞതോടെ ജനുവിന്റെ ബന്ധുക്കൾ പോസ്‌റ്റോഫീസിലെത്തി വിയം തിരക്കിയെങ്കിലും ഇവർക്ക ക്രിത്യമായ മറുപടിയില്ലായിരുന്നു. എന്നാൽ മരിച്ചുവെന്ന തെറ്റായ വിവരം എവിടെ നിന്നു ലഭിച്ചെന്നോ തെറ്റ് പറ്റിയെന്നോ പറയാൻ തപാൽ വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല.
ഇതോടെ പ്രതിഷേധം അറിയിച്ച ബന്ധുക്കൾ ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പ് മേധാവിക്കും തൊട്ടിൽപ്പാലം സബ്ട്രഷറി ഓഫീസർക്കും പരാതി നൽകി.